Image

അബുദാബി മലയാളി സമാജം വനിതാ വിഭാഗം, ബാലവേദി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

Published on 04 July, 2017
അബുദാബി മലയാളി സമാജം വനിതാ വിഭാഗം, ബാലവേദി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
      അബുദാബി: മലയാളി സമാജം വനിതാ വിഭാഗം, ബാലവേദി എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം സിനിമാ താരം ഐമ നിര്‍വഹിച്ചു.

സമാജം പ്രസിഡന്റ് വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വനിതാ വിഭാഗം കണ്‍വീനര്‍ മഞ്ജു സുധീര്‍, സമാജം ജനറല്‍ സെക്രട്ടറി എ.എം. അന്‍സാര്‍, കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എ. നാസര്‍, ട്രഷറര്‍ ടോമിച്ചന്‍ വര്‍ക്കി, കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍, ബാലവേദി പ്രസിഡന്റ് സ്വാതിക് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. 

ബിജു കിഴക്കനേല രചനയും സംവിധാനവും നിര്‍വഹിച്ച ന്ധകുടു കുടു കുക്കുടു ഗ്രാമം’ എന്ന നാടകം ബാലവേദി അംഗങ്ങളും മുരുകന്‍ കാട്ടാക്കടയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം വനിതാ വിഭാഗവും അവതരിപ്പിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക