Image

നഴ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ മഹിളാ സംഘം

Published on 04 July, 2017
നഴ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ മഹിളാ സംഘം

റിയാദ് : വേതന വര്‍ദ്ധനവിനും അവകാശസംരക്ഷണത്തിനുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ചെയ്യുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി മലയാളിഫെഡറേഷന്‍ മഹിളാ സംഘവും സൗദി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും രംഗത്ത്. റിയാദിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരും പ്രവാസി മലയാളി ഫെഡറേഷനും സംയുക്തമായി മലാസിലെ നഴ്‌സുമാരുടെ ക്യാന്പിലാണ് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്. ആനി സാമുവല്‍ (പ്രിന്‍സ് ണ്ട സുല്‍ത്താന്‍ കാര്‍ഡിയാക് സെന്റെര്‍) ഐക്യദാര്‍ഢ്യ പ്രതിജ്ഞ വായിച്ചു. 

റെക്‌സി ജോര്‍ജ്ജ് (കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ),ജിന്‍സി വിപിന്‍ (പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി) ,മരീന ജിമ്മി (കിംഗ് ഖാലിദ് ഹോസ്പിറ്റല്‍), ഷീല രാജു (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി )ഷിജിമോള്‍ സബാസ്റ്റ്യന്‍ , ലിസി ജോസഫ് , സനിത ബേബി , മനു മാത്യൂ(പി എസ് എം എം സി), സുജ റോബിന്‍ (സെക്യൂരിറ്റി ഫോഴ്‌സ് ഹോസ്പിറ്റല്‍), ജൂലി വര്‍ഗ്ഗീസ് (അബാദ് സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍),അനു ജോയ് (പി എസ് സി സി) എന്നിവരുടെ നേത്യത്വത്തിലായിരിന്നു ഐക്യദാര്‍ഡ്യ സംഗമം നടന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ മഹിള സംഘം പ്രവര്‍ത്തകരായ ബുഷ്‌റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പി. എം. എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കെടുങ്ങല്ലൂര്‍ ,ജിസിസി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുജീബ് കായംകുളം, ജനറല്‍ സെക്രറട്ടി ഷിബു ഉസ്മാന്‍ , ചാരിറ്റി കണ്‍വീനര്‍ ജലീല്‍ ആലപ്പുഴ , ഷാജഹാന്‍ കല്ലന്പലം ,ഷാജഹാന്‍ ചാവക്കാട് റിയാദ് മീഡിയ പ്രതിനിധി ബഷീര്‍ പാങ്ങോട് എന്നിവര്‍ പങ്കെടുത്തു . ഷീല രാജു സ്വാഗതവും മനു മാത്യു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക