Image

മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍

കുര്യന്‍ പാമ്പാടി Published on 04 July, 2017
മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍
മട്ടാഞ്ചേരിയിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള യഹൂദ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് 95 വയസ്സുള്ള സാറാ കോഹന്‍. നരേന്ദ്ര മോഡി ഇസ്രയേലില്‍ കാലു കുത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയപ്പോള്‍ ചുക്കിച്ചുളിഞ്ഞ ആ മുഖത്ത് ചെറു പുഞ്ചിരി തെളിഞ്ഞു. കാരണം ലോകത്ത് അവശേഷിക്കുന്ന ഇന്ത്യന്‍ യഹൂദരില്‍ ഏറ്റം പ്രായം കൂടിയ ആള്‍ സാറ തന്നെ.

'നിങ്ങള്‍ ആദ്യം യഹൂദരാണ്. രണ്ടാമത് ഭാരതീയരും' എയര്‍പോര്‍ട്ടില്‍ അണിനിരന്ന ഇന്ത്യന്‍ യഹൂദരെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി ഓര്‍മിപ്പിച്ചു. ഇന്ത്യ ഇസ്രയേല്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലാണ് മോഡി ചരിത്രപധാനമായ സന്ദര്‍ശനത്തിനു എത്തിയത്.

ബെന്‍ഗൂരിയന്‍ എയര്‍പോര്‍ട്ടില്‍ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹു മോഡിയെ സ്വീകരിച്ചു. മറ്റൊരു ലോക നേതാവിനും നല്‍കാത്ത ഊഷ്മളമായ സ്വീകരണമായിരുന്നു അത്. 'ആപ് കോ സ്വാഗത് ഹേ' നെതന്യാഹു ഹിന്ദിയില്‍ പറഞ്ഞു.

ടെല്‍ അവിവ് പ്രദര്‍ശന നഗറില്‍ നാലായിരത്തോളം ഇന്ത്യന്‍ യഹൂദരെ മോഡി അഭിസംബോധന ചെയ്യും. സുപ്രധാന പ്രതിരോധ കരാറുകളില്‍ ഒപ്പിടും. ഇസ്രയേലില്‍ പല സ്ഥലങ്ങളിലായി സേവനം ചെയ്യുന്ന നേഴ്‌സുമാര്‍ പ്രീത ചെറിയാന്‍, ഷൈനി ബാബു, മിനി ബോബന്‍, ആന്‍സി ഷാജി, മേരി ഗ്ലാഡിസ്, ലീബ തങ്കച്ചന്‍, ആനി ജോസ്, ഡയ്‌സി ജോസഫ്, ഷീജ റോയ് എന്നിവര്‍ അരുണ്‍ സ്ടീഫന്റെ നേതൃത്വത്തില്‍ സംഘ നൃത്തം അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ യഹൂദരില്‍ ഏകദേശം 80,000 പേര്‍ ഇസ്രയേലിലേക്ക് മടങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്നത് 4000-5000 പേര്‍ മാത്രമെന്ന് ടെല്‍ അവിവിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറയുന്നു.

രണ്ടായിരത്തിലേറെ വര്‍ഷം മുമ്പ്--കൃത്യമായി പറഞ്ഞാല്‍ ക്രിസ്തുവിനു 950 വര്‍ഷം മുമ്പ്--ഇസ്രായേലിലെ സോളമന്‍ രാജാവിന്റെ കാലത്ത് യഹൂദര്‍ ഭാരതത്തില്‍ എത്തിപ്പെട്ടെന്നാണ് വിശ്വസിക്കപെടുന്നത്. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ യഹൂദര്‍ ഇന്ത്യയി.ല്‍ ഉണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.

അവര്‍ ആദ്യം എത്തിയത് കൊടുങ്ങല്ലൂരില്‍. പിന്നീട് മുംബയിലും കൊല്‍കത്തയിലും അവരെത്തി. ചേരമാന്‍ പെരുമാളിന്റെ കാലത്ത് അവരെ ചെമ്പ് പത്രം നല്‍കി സ്വീകരിച്ചു. 'ഭൂമിയും ചന്ദ്രനും ഉള്ളകാലത്തോളം നിങ്ങള്‍ക്കിവിടെ സ്വസ്ഥമായി കഴിയാം'.

കൊച്ചി രാജാവിന്റെ ക്ഷണപ്രകാരം ജൂതന്മാര്‍ കൊച്ചിയിലേക്ക് വന്നു. ആദ്യം വന്നവര്‍ ഇരുനിറക്കാരായിരുന്നെങ്കിലും സ്പാനിഷ് പീഡനക്കാലത്ത് വെളുത്തവരും എത്തി. 1568 ല്‍ അവര്‍ മട്ടാഞ്ചേരിയില്‍ 'പരദേശി സിനഗോഗ്' പണിതു. 1968 ല്‍ അതിന്റെ നാനൂറാം വാര്‍ഷികം ആഘോഷിച്ചതു സൂക്ഷിപ്പുകാരനായ കെ. ജെ. ജോയ് ഓര്‍മ്മിക്കുന്നു. ജോയിയുടെ മുത്തച്ചന്‍ മാത്യൂസ് ജോണിനായിരുന്നു ആദ്യ ചുമതല. മൂന്നാം തലമുറയില്‍ ജോയ് ആ ചുമതല ഏറ്റെടുത്തിട്ടു കാല്‍ നൂറ്റാണ്ടായി.

ഒരുകാലത്ത് 2500 യഹൂദന്മാര്‍ വരെ കൊച്ചിയില്‍ ഉണ്ടായിരുന്നു. ചൈനീസ് ടയിലുകളും എത്യോപ്യന്‍ ചക്രവര്‍ത്തി സമ്മാനിച്ച വിരിപ്പുകളും ബെല്‍ജിയന്‍ മെഴുകുതിരിക്കാലുകളും ഉള്ള പള്ളി ഇന്ന് പൈതൃക സംരക്ഷണത്തിലാണ്. പത്തു വിശ്വാസിക.ള്‍ ഒന്നിച്ചു വന്നാലെ ആരാധനയുള്ളൂ. പക്ഷേ ദിവസേന നൂറുകണക്കിനു ടൂറിസ്റ്റുകള്‍ എത്തുന്നു. പള്ളി ചുറ്റിപ്പറ്റി ജ്യു ടൌനും ജ്യു സ്ട്രീറ്റും ഒക്കെയുണ്ടായി. പള്ളിയോടു ചേര്‍ന്നാണ് സാറാ കോഹന്റെ ഭവനം.

സാറാ അവിടെ ഒരു തയ്യല്‍ക്കടയും പുരാവസ്തു വില്പ്പന കേന്ദ്രവും നടത്തിയിരുന്നു. കുറെക്കാലമായി താഹ ഇബ്രാഹിം എന്ന മുസ്ലിം ആണു ചുമതലക്കാരന്‍. താഹയും സുഹൃത്ത് തൌഫീക്ക് സക്കറിയയും ചേര്‍ന്നു 'ജ്യുസ് ഒഫ് മലബാര്‍' എന്നൊരു ബ്ലോഗും ഫിലിമും ഉണ്ടാക്കി. ഫേസ്ബൂക്കിലുണ്ട്.

'സാറ നീല ബോര്‍ഡര്‍ ഉള്ള കുപ്പായവും ഭര്‍ത്താവ് ജേക്കബ് വക ചുവന്ന തൊപ്പിയും (കിപ്പ) ധരിച്ചു എന്നെ സ്വീകരിച്ചു'--അമേരിക്കയില്‍ നിന്ന് വന്ന ജ്യു എഴുത്തുകാരി അലിസ്സ പിന്‍സ്‌കര്‍ രേഖപ്പെടുത്തി. 'ജെറുസലേം പോസ്റ്റി'ല്‍ ലേഖനം എഴുതിയ ബെന്‍ ജി. ഫ്രാങ്ക് 'ഓള്‍ഡസ്റ്റ് ജ്യുസ് ഇന്‍ ഇന്ത്യ, ദി സ്‌മോളസ്റ്റ്' എന്ന് കൊച്ചിക്കാരെ വിശേഷിപ്പിച്ചു.

ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്ന ശേഷം ലോകമൊട്ടാകെയുള്ള യഹൂദര്‍ അങ്ങോട്ട് മടങ്ങിത്തുടങ്ങി. 1950 കളിലും 1960കളിലും കൊച്ചിയില്‍ നിന്നും ഒഴുക്കുണ്ടായി. പിടിച്ചു നിന്നവരില്‍ പ്രമുഖനായ ഒരാള്‍ വ്യവസായി എസ്.എസ്. കോഡര്‍ ആയിരുന്നു.'ഇന്ത്യയിലെ യൂദരുടെ അനിഷേധ്യ നേതാവ്' എന്നാണ് 1994ല്‍ 86-ആം വസ്സില്‍ അന്തരിക്കുമ്പോള്‍ ന്യുയോര്‍ക്ക് ടൈംസ് എഴുതിയത്.

ഇന്ത്യയിലെ യഹൂദര്‍ ഒട്ടും മോശക്കാരല്ല. ലോകത്തില്‍ ഇത്ര ശാന്തവും സമാധാന പൂര്‍ണവുമായി യഹൂദരേ സ്വീകരിച്ച മറ്റൊരു നാടില്ല എന്നവര്‍ സമ്മതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മിസ്സ് ഇന്ത്യ (1947) പ്രമിള എന്ന എസ്തര്‍ വിക്ടോറിയ എബ്രഹാം എന്ന യഹൂദ നടി ആയിരുന്നു. ജ്യു ആയ ഡേവിഡ് പ്രശസ്ത നടനും.

ഗാന്ധി ആയി അഭിനയിച്ചു ഓസ്‌കര്‍ നേടിയ ബെന്‍ കിങ്ങ്‌സ്ലിയുടെ പിതാവ് ഇന്ത്യക്കാരനും അമ്മ റഷ്യന്‍ ജ്യുവും ആയിരുന്നു. മുംബൈയിലെ പ്രശസ്ത ഇംഗ്ലീഷ് കവി പ്രൊഫ. നിസ്സിം എസെക്കിയേലിനെ ആര്‍ക്കു മറക്കാനാവും? ഒന്നും വേണ്ട ബംഗ്ലാദേശ് യുദ്ധം ജയിച്ച ലഫ്. ജനറല്‍ ജെ. എഫ്. ആ.ര്‍ ജേക്കബ് (2016 ല്‍ അന്തരിച്ചു) ഇന്ത്യ കണ്ട ഏറ്റം പ്രഗല്‍ഭനായ ജ്യു ആയിരുന്നു.

ഇസ്രയേലിലെക്കു കുടിയേറിയ ബെസലേല്‍ എലിയാഹു ആണ്ടോടാണ്ട് ഭാര്യ മറിയവും മക്കളുമൊപ്പം ചേന്നമംഗലത്തു പുതുതായി പണിത വീട്ടില്‍ താമസ്സിക്കാനെത്തുമെന്നത് ജനിച്ച നാടിനെപ്പറ്റി അവരുടെയിടയില്‍ ഗൃഹാതുരത്വം ഉണ്ടെന്നുള്ളതിനു തെളിവാണ്.
മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍ മോഡി ഇസ്രയേലില്‍: ത്രില്ലടിച്ചത് കൊച്ചിയിലെ അവസാനത്തെ യഹൂദവല്യമ്മച്ചി സാറാ കോഹന്‍
Join WhatsApp News
Indian 2017-07-04 14:45:14
ഇന്ത്യാക്കാര്‍ ഇത്ര മണ്ടന്മായിപ്പോയല്ലൊ. ഇസ്രയെല്‍ തരുന്നത് അമേരിക്കയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍. കൂടുതല്‍ വിലക്ക് ഇന്ത്യക്കു വില്‍ക്കും. എന്നാല്‍ പിന്നെ ഇന്ത്യക്ക് അമേരിക്കയില്‍ നിന്നു വാങ്ങിക്കൂടെ മോഡി സാറെ? 
mathew v zacharia 2017-07-05 09:43:19
Modi's visit to Israel is a blessing to India. God's blessing to Abraham, Isaac and Jacob is Blessed is the nation who blesses you. Of course, we the keralites enjoy that blessing since our forefathers extended welcome to jews from Israel. In fact, this is the only place where they did not go through persecution.
Mathew V. Zacharia. NY
P D George Nadavayal 2017-07-05 08:06:24
Rich information. Thank you emalayalee and Kurian Pampady.

George P D Nadavayal
Mary Kallukalam 2017-07-15 09:20:08

I AM SO PROUD OF iSRAEL PEOPLE STILL LIVE IN OUR COUNTRY PEACEFULLY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക