Image

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ബോസ്റ്റണില്‍; റവ. ബഥേല്‍ ജോണ്‍സണ്‍ കണ്‍വീനര്‍ ; ബ്രദര്‍ വെസ്ലി മാത്യു സെക്രട്ടറി

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 04 July, 2017
മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ബോസ്റ്റണില്‍; റവ. ബഥേല്‍ ജോണ്‍സണ്‍ കണ്‍വീനര്‍ ; ബ്രദര്‍ വെസ്ലി മാത്യു സെക്രട്ടറി
ന്യുയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (പി.സി.എന്‍.എ.കെ) ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളംബസ് ഒഹായോ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 30നു വെള്ളിയാഴ്ച നടത്തപ്പെട്ട പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മസാച്ചുസെറ്റ്‌സ് സ്പ്രിംങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് കോണ്‍ഫ്രന്‍സ് നടത്തപ്പെടുക.

നാഷണല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട റവ.ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള ഇന്‍ഡ്യാ പെന്തക്കോ സ്ത് ദൈവസഭയുടെ ആരംഭകാല പ്രവര്‍ത്തകനും സുവിശേഷകനുമായ പരേതനായ പാസ്റ്റര്‍ ചാക്കോ ഇടിക്കുളയുടെ (പുനലൂര്‍ ഇടിക്കുള സാര്‍) മകനാണ്.1983 ല്‍ അമേരിക്കയില്‍ കുടുംബമായി എത്തിയ പാസ്റ്റര്‍ ജോണ്‍സണ്‍ കാല്‍നൂറ്റാണ്ടിലധികമായി ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ സീനിയര്‍ ശുശ്രുഷകനായി പ്രവര്‍ത്തിക്കുന്നു. മികച്ച പ്രഭാഷകനും സംഘാടകനുമായ റവ.ബഥേല്‍ ജോണ്‍സണ്‍ ഭാരതത്തിലും ആഫ്രിക്കയിലുമുള്ള വിവിധ മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചു വരുന്നു. പുനലൂര്‍ സ്വദേശിയാണ്. ഭാര്യ സൂസന്‍ ജോണ്‍സണ്‍. മക്കള്‍: ജീന്‍, ജൂലി, ജോവാന്‍, ജെമി, ജോനാഥന്‍.

നാഷണല്‍ സെക്രട്ടറിയായി ഐക്യകണ്ഡേന തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ വെസ്ലി മാത്യു ഡാളസ് ഹെബ്രോന്‍ ഐ.പി.സി സഭാഗമാണ്. ഗുഡ്‌ന്യുസ് സ്ഥാപക ചെയര്‍മാന്‍ പരേതനായ വി.എം മാത്യു സാറിന്റെ മകനുമാണ്. 1998 ല്‍ അമേരിക്കയില്‍ എത്തിയ ബ്രദര്‍ വെസ്ലി മാത്യു 34 മത് ഡാളസ് പി.സി.എന്‍. എ.കെ കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കോര്‍ഡിനേറ്ററായിരുന്നു. ഐ.പി.സി മിഡ്‌വെസ്‌റ് റീജിയന്‍ കൗണ്‍സിലംഗം, പബ്ലിസിറ്റി കണ്‍വീനര്‍, ശാലേം ട്രാക്റ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്, പവര്‍വിഷന്‍ യു.എസ്.എ പ്രസിഡന്റ്, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു. ഭാര്യ: പ്രിയ വെസ്ലി. മക്കള്‍: ആഞ്ജലീന മാത്യു, ആന്‍ഡ്രു മാത്യു.

നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബാബുക്കുട്ടി ജോര്‍ജ്കുട്ടി ഫിലദെല്‍ഫിയ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാഗമാണ്.1990 ല്‍ അമേരിക്കയില്‍ എത്തി. വിവിധ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളില്‍ ലോക്കല്‍, നാഷണല്‍ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിവിധ നിലകളില്‍ സഹകരിക്കുന്ന ബാബുക്കുട്ടി തേവലക്കര സ്വദേശിയാണ്. ഭാര്യ: മോളിക്കുട്ടി, മക്കള്‍: ബോബന്‍ ബാബു, ബഌി ബാബു, ബിന്‍സി ബാബു.

നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ് ഡാളസ് കാല്‍വറി പെന്തക്കോസ്തല്‍ സഭാംഗവും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയര്‍ ശുശ്രുഷകനും മുന്‍ സംസ്ഥാന സെക്രട്ടറി യുമായ പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിന്റെ മകനുമാണ്. ഡാളസ് പി.വൈ.സി.ഡി കോര്‍ഡിനേറ്റര്‍, മിഡ്‌വെസ്‌റ് റീജിയന്‍ പി.വൈ.പി.എ ട്രഷറാര്‍ തുടങ്ങിയ നിലകളില്‍ ബ്രദര്‍ ഷോണി തോമസ് പ്രവര്‍ത്തിക്കുന്നു. യുവജന പ്രവര്‍ത്തകനും സംഘാടകനുമാണ്. ഭാര്യ: സ്‌റ്റെഫിന്‍ ഷോണി.

നാഷണല്‍ എക്‌സ്യുക്യട്ടീവ് കമ്മറ്റിയില്‍, പ്രയര്‍ കോര്‍ഡിനേറ്ററായി ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സഭയുടെ ശുശ്രുഷകന്‍ പാസ്റ്റര്‍ റെജി ശാമുവേലും, മീഡിയ കോര്‍ഡിനേറ്ററായി ഒര്‍ലാന്റോ ഐ.പി.സി സഭാഗവും നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ നിബു വെള്ളവന്താനവും തിരഞ്ഞെടുക്കപ്പെട്ടു. 2019 ലെ പി.സി.എന്‍. എ.കെ കോണ്‍ഫ്രന്‍സ് സൗത്ത് ഫ്‌ലോറിഡയിലെ മയാമിയില്‍ പാസ്റ്റര്‍ കെ.സി ജോണിന്റെ നേതൃത്വത്തില്‍ നടക്കും.
മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ബോസ്റ്റണില്‍; റവ. ബഥേല്‍ ജോണ്‍സണ്‍ കണ്‍വീനര്‍ ; ബ്രദര്‍ വെസ്ലി മാത്യു സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക