Image

ജീര്‍ണിച്ച ഉദ്യോഗസ്ഥ മേധാവിത്വം (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)

Published on 04 July, 2017
ജീര്‍ണിച്ച ഉദ്യോഗസ്ഥ മേധാവിത്വം (കണ്ടതും കേട്ടതും: ബി. ജോണ്‍ കുന്തറ)
ഈവിഷയത്തെ ആധാരമാക്കി പലരും പലവട്ടം പരാമര്‍ശനങ്ങള്‍ നടത്തിയിരി ക്കുന്നു. എന്നാല്‍ത്തന്നെയും കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന തെമ്മാടിത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുവാന്‍ പറ്റുന്നില്ല. കേരളത്തിലെ ജനങ്ങളെ സേവിക്കുന്നതിനുപകരം കഷ്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥമേ ധാവിത്വവും അതിന്‍റ്റെ ദുര്‍വിനിയോഗവും മാറേണ്ടകാലംകഴിഞ്ഞു എന്നിട്ടും വെട്ടാന്‍ നില്‍ക്കുന്ന പോത്തിനെപ്പോലാണ് ഇന്നും ഇവരില്‍ ഒട്ടനവധിയുടെ, സാധാരണക്കാരനോടുള്ള പെരുമാറ്റം. .ജീര്ണ്ണിച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍പോലെ അവിടെ ജോലി എടുക്കുന്നവരുടെ മനോഭാവവും നാറുന്നതായിരിക്കുന്നു.

കാലവുംലോകവും മാത്രമല്ല എല്ലാ സ്ഥലങ്ങളിലും സേവന സങ്കല്‍പ്പങ്ങളും, മനോഭാവവും എല്ലാംമാറിക്കൊണ്ടിരിക്കുന്നു. പൊതുജനങ്ങളുടെ ജീവിതം അനായാസമാക്കുന്നതിന ്ബാധ്യസ്ഥ രായ ഈഉദ്യോഗസ്ഥര്‍അവരുടെ ദ്രോഹികളായിമാറുന്നതാണ് ഇവിടെകാണുന്നത്.
ഇതിനൊരുദാഹരണമാണ് ഈഅടുത്തകാലത്തുകോഴിക്കോട്ടില്‍ ഒരു വില്ലേജാപ്പീ സില്‍ നടന്നകെ.ജെ.തോമസിന്റെ തൂങ്ങിമരണം.അതിനുമുന്‍പ് ്തിരുവനന്തപുരത്തുമറ്റൊരാള്‍ താലൂക്കാപ്പീസിനു തീയും കൊളുത്തി.

എന്തുകൊണ്ട് ഈആധുനിക യുഗത്തില്‍ മനുഷ്യസംസ്ക്കാരം എല്ലാ നാടുകളിലും െമച്ചപ്പെടുമ്പോള്‍ കേരളത്തില്‍മാത്രം അധംപതിക്കുന്നു? കോഴ കിട്ടാത്തതിന്റെ ദേഷ്യമോ മറ്റിടങ്ങളില്‍നിന്നും കൈക്കൂലിവാങ്ങി അവരുടെ ഇഷ്ട്ടങ്ങള്‍ സാധിച്ചുകൊടുക്കലോ? തോമസിന്‍റ്റെ മരണത്തില്‍ രണ്ടാമത്പറഞ്ഞ അവസ്ഥ തെളിയുന്നുണ്ട്.

ഇയാളുടെ വസ്തുവില്‍ നേരത്തെ ആരോകരം തീര്‍ക്കുന്നതില്‍ ഏതുര്‍പ്പുകാട്ടിയെന്നും പിന്ന ീടതു മേലധികാരികള്‍ ഇടപെട്ടപ്പോള്‍തീരുകയും വീണ്ടും പൊങ്ങിവരുകയും ചെയ്തു. സ്വന്തംവസ്തു ഈടുനല്‍കി പണമെടുത്തു ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണുന്നതിനെത്തിയ ഒരുകുടുംബത്തോടാണ് ഈസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നീചമായിപെരുമാറിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരുസിനിമയില്‍ ജഗതി ആധാരമെഴുത്തുകാരനായി രംഗത്തുവന്നു. ഇതില്‍ഇയാളുടെ ആപ്പീസിന്‍റ്റെപിന്നില്‍ ആധാരങ്ങളില്‍ തിരുമറികള്‍വരുത്തുന്നതിനുള്ള ഒരുശാലതന്നെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടുമനസിലായി അതുവെറുമൊരുഹാസ്യചിത്രീകരണം മാത്രമായിരുന്നില്ലനടക്കുന്ന സംഭവങ്ങളാണതെല്ലാം ഇന്നും .

പൊതുജനതയുടെ കീശകളില്‍നിന്നും പലേവിധങ്ങളില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന പണമാണ് ഈ അഹംഭാവികളുടെ ഇന്നത്തെ ചോറും ആയുഷ്ക്കാലം മുഴുവന്‍കിട്ടുന്ന പരിചരണവും. പണ്ടത്തെമാതിരിയല്ല, ഇപ്പോള്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ലവേതനം കിട്ടുന്നുണ്ട്. ശരിതന്നെ പരസ്യമായി കോഴവാങ്ങുന്നതിന് പലേ ജീവനക്കാര്‍ക്കും ഇപ്പോള്‍ ഭയമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പരാതികളായോ ആവശ്യസാധ്യതകള്‍ക്കോ എത്തുന്നഎല്ലാവരും സത്യ സന്ധരോ അവരുടെആവശ്യങ്ങള്‍ ന്യായീകരണംഅര്‍ഹിക്കുന്നതോ ആകണമെന്നില്ല ,ഇവിടെഓരോ ഉദ്യോഗസ്ഥന്‍റ്റേതും ചുമതല ഹര്‍ജിക്കാരോട് മാന്യമായിപെരുമാറുക സഹായിക്കുക നടപടികള്‍വിശദീകരിക്കുക നിയമപരിധികളില്‍ ഉള്ളവനടത്തി കൊടുക്കുക അല്ലാതെനീഎന്തിനിവിടെ വന്നുഎന്ന ഒരു വീക്ഷണമല്ല നല്‍കേണ്ടത്. മേലുദ്യോഗസ്ഥനായ തഹസില്‍ദാരുടെ മുന്‍നിര്‍ദ്ദേശപ്രകാരം കരം സ്വീകരിച്ചിരുന്നെങ്കില്‍ തോമസിന്റെ ആന്മഹത്യ ഒഴിവാക്കാമായിരുന്നു.

അതിനുപകരം ആ മനുഷ്യനെഉപദ്രവിക്കുകയാണ് അവിടെ നടന്നത് മറ്റ ാര്‍ക്കോവേണ്ടി.. പൊതുജനത്തിന്‍റ്റെപരാതികളു ംവിഷമങ്ങളും കണ്ട ുംകെട്ടും അവക്ക്പരിഹാരംകാണുക നിര്‍ദ്ദേശിക്കുകഈമൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍സ ്വീകരിക്കുന്നില്ല എങ്കില്‍പ്പിന്നെ എന്തിനിവര്‍ വേഷവും കെട്ടി കസേരപ്പുറത്തിരിക്കുന്നു?

നീതിയുംസേവനവും,.നിസ്സാരകാരണങ്ങള്‍ പറഞ്ഞുംനിയമങ്ങള്‍ ശ്രദ്ധിക്കാതേയുംപടി ക്കാതെയുംകാലതാമസം വരുത്തുകനിരസിക്കുക കേരളത്തിലെ സര്‍ക്കാര്‍ ആപ്പീസുകളിലെ ഒരപഹല്‍സനീയ കീഴ് വഴക്കം തന്നെ.പലേസര്‍ക്കാര്‍ ഓഫീസുകളിലും മലബ ന്ധസുഖക്കേടില്‍ തേനീച്ചകുത്തിയമുഖവുമായിരിക്കുന്നവര്‍ അനവധി. പൊതുജ നംപേടിച്ചിട്ടു ഓച്ചാനിച്ചുമുന്നിലും. ജനങ്ങള്‍ക്ക്‌സേവനംനല്‍കുന്നതിനാണ് അവരുടെപക്കല്‍ നിന്നും ശമ്പളം പറ്റുന്നതെന്ന ചിന്തഇവര്‍ക്കുവേണം അല്ലാതെ ഉപദ്രവിക്കലല്ല

മുകളില്‍പറഞ്ഞ ഉദ്യോഗപ്രഭുക്കള്‍ അധികവും കലണ്ടറുംനോക്കിപടി ഇറങ്ങുവാന്‍ കാത്തിരിക്കുന്നവര്‍ എന്നഒരാശ്വാസമുണ്ട്. പുതിയതലമുറയില്‍ നിന്നുംവരുന്ന സര്‍ക്കാര്‍ജീ വനക്കാരുടെ പെരുമാറ്റത്തില്‍ ഒരുപാടുവ്യത്യാസം കണ്ടുവരുന്നു എന്നതും വാസ്തവം. ഈപഴംചരക്കുകളാണ ്‌നല്ലവരുടെപേരിനും കളങ്കംചാര്‍ത്തുന്നത്.ഇവര്‍ കസേര കാലിയാക്കുന്നതിനു കാത്തിരിക്കാം. ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നടപടിക്രമങ്ങള്‍ മയപ്പെട്ടതാകും എന്നാശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക