Image

ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍ പ്രസിഡന്റ്.

പി ഡി ജോര്‍ജ് നടവയല്‍ Published on 04 July, 2017
ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.
മനാമ: ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷണല്‍) ബഹ്രിന്‍ പ്രൊവിന്‍സ് പ്രസിഡന്റായി മനാമയിലെ ക്വാളിറ്റി എഡ്യൂക്കേഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.രവി വാര്യരെ തിരഞ്ഞെടുത്തു.  സലോണ പി (വൈസ് പ്രസിഡന്റ്), പയസ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി), നിഷാ ജെ ( സെക്രട്ടറി), പോളി ജോസഫ് (ട്രഷറാര്‍) എന്നിവരും ചുമതലയേറ്റു.

'പരോപകാരമേ പുണ്യം; പരപീഡനമേ പാപം' എന്നു കരുതുന്നവരുണ്ടായിരുന്ന കാലഘട്ടത്തിലെ കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന ആഗോള മലയാളികളുടെ, വിശിഷ്യാ മറുനാടന്‍ മലയാളിക്കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഓര്‍മ്മ. ഫിലഡല്‍ ഫിയയിലാണ് ഓര്‍മയുടെ കേന്ദ്ര ഓഫീസ്. ജോസ് ആറ്റുപുറമാണ് ഓര്‍മാ ഇന്റര്‍നാഷനല്‍ പ്രസിഡന്റ്. മുന്‍ കേന്ദ്ര മന്ത്രി എം എം ജേക്കബ്, ഡോ. എം വി. പിള്ള എന്നിവരാണ് രക്ഷാധികാരികള്‍.



ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.ഓര്‍മ ബഹ്രിന്‍ പ്രൊവിന്‍സ്: ഡോ.രവി വാര്യര്‍  പ്രസിഡന്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക