Image

സീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

ബ്രിജിറ്റ് ജോര്‍ജ് Published on 04 July, 2017
സീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി
ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ ഇടവകയുടെ മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ജൂലൈ 2 ന് ഞായറാഴ്ച രാവിലെ 11 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്കും കൊടിയേറ്റത്തിനും ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

നയനമനോഹരമായ ദീപാലങ്കാരങ്ങള്‍, പ്രശസ്ത വചനപ്രഘോഷകരുടെ പ്രസംഗങ്ങള്‍, ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ പ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്, കരിമരുന്നുപ്രകടനം തുടങ്ങി വിവിധ ആഘോഷപരിപാടികളുമായി ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇതോടെ തുടക്കമായി.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച്ച ജൂലൈ 9 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരിക്കും. ദേറിയനിലുള്ള സെന്റ്.ജോണ്‍സ് വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുക. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ഈ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി സെന്റ് ജോണ്‍സ് വാര്‍ഡ് ഒഫീഷ്യല്‍സ്, പാരിഷ് ട്രസ്റ്റിമാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലുക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ ദിവസങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിംഗ് നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇതോടെ തുടക്കമായി.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച്ച ജൂലൈ 9 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരിക്കും. ദേറിയനിലുള്ള സെന്റ്.ജോണ്‍സ് വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുക. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ഈ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി സെന്റ് ജോണ്‍സ് വാര്‍ഡ് ഒഫീഷ്യല്‍സ്, പാരിഷ് ട്രസ്റ്റിമാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലുക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ ദിവസങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അഡ്രസ്: 5000 St. Charles Rd, Bellwood, IL- 60104




സീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറിസീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറിസീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക