Image

ട്രമ്പിന്റെ സ്വാതന്ത്ര ദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം

പി പി ചെറിയാന്‍ Published on 05 July, 2017
ട്രമ്പിന്റെ സ്വാതന്ത്ര ദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241 -ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ് ഹൗസില്‍ മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം വിവിധ പരിപാടികളോടെ ജൂലായ് 4 ന് ആഘോഷിച്ചു.

വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിലിറ്ററി കുടുംബാംഗങ്ങളുടെ പിക്‌നിക്കില്‍ പ്രഥമ വനിത മലാനി, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവിധ മേഖലകളില്‍ ധീരതയോടെ കഠിനാധ്വാനം ചെയ്യുന്ന സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഞാന്‍ എന്നും ഉണ്ടായിരിക്കുമെന്ന് ട്രമ്പ് ഉറപ്പ് നല്‍കി.

സാമ്പത്തിക രംഗം ഉള്‍പ്പെടെ എല്ലാ തലങ്ങളിലും അമേരിക്ക അതിവേഗം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രമ്പ് കൂട്ടിചേര്‍ത്തു.

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ നിന്നും പതിമൂന്ന് അമേരിക്കന്‍ കോളനികള്‍ സംയുക്തമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ഒരൊറ്റ രാജ്യമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചടോടെയാണ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന രാഷ്ട്രം 1776 ജൂലായ് 4 ന് പിറവിയെടുത്തത്. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണായിരുന്നുവെങ്കില്‍ 45-ാമത് പ്രസിഡന്റാണ് ഇന്ന് അമേരിക്കയെ ഭരിക്കുന്ന ഡെണാള്‍ഡ് ട്രമ്പ്.


Join WhatsApp News
ചീരൻ 2017-07-05 08:53:44
അമേരിക്കയുടെ ഹൃദയം തൊട്ടറിഞ്ഞ അമേരിക്കക്കാരുടെ പ്രസിഡന്റ് 
നൈനാൻ 2017-07-05 15:43:53
എതിരാളികൾ ഇല്ലാത്ത യാഗാശ്വം. Trump is set till 2014

ബെർണൂ ബോയ് ആയിരുന്നു പണിയെടുക്കാൻമടിയുള്ളവരുടെ ഏക പിടിവള്ളി. ഭാര്യക്ക് 11 മില്യൺ ബാങ്കിനെകൊണ്ട് കൊടുപ്പിച്ചപ്പോൾ, ജയിലിൽ പോകേണ്ടിവരും എന്ന് വിചാരിച്ചില്ല. പാവം...
മാത്തുള്ള 2017-07-05 20:49:48
വിവരം ഇല്ലാത്തവനോട് പറഞ്ഞിട്ടെന്താ കാര്യം.  ബെർണി സാന്ഡേഴ്സ്സിന്റെ ഭാര്യ പണം മോഷ്ടിച്ചെന്നും പറഞ്ഞാ ഓരോ തലേൽ മൂള ഇല്ലാത്തവന്മാര് പറഞ്ഞോണ്ട് നടക്കുന്നത്.  യാഗാശ്വം പോലും .
നിക്കോളാസ് 2017-07-06 06:17:47
നമ്മുടെ പ്രസിഡന്റ് ആണ് ലോക പ്രസിഡന്റ്!!
മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്നവൻ!!
Fight Fire with Fire!!

മാധ്യമങ്ങളെ പേടിച്ചു, അവരെ സുഖിപ്പിച്ചു നിറുത്തിയിരുന്ന ഒബി ഹില്ലി ബെർണൻ സഖ്യം ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ്.

Long live President of Presidents, Trump!!!
ജയ പ്രകാശ് 2017-07-06 06:25:18
One tweet reaches millions. Then why should he care or depend on FakeNews...?

ഒരു ചെരുപ്പുനക്കിയല്ല America's current President.

വിപുലമായ വാർത്താ വിതരണ ശൃംഖല!
അമേരിക്കയെ ഇഷ്ടപ്പെടുന്ന ജനകോടികളുടെ ആരാധ്യപുരുഷൻ!!

Make America Great Again!!
അജിത് 2017-07-06 08:08:02
Rep. Steve Scalise
ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറയാൻ ബെർണപ്പന് പറ്റില്ലല്ലോ!!

ജാങ്കോ നീ അറിഞ്ഞാ.. ഞാൻ പെട്ടു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക