Image

ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍

Published on 05 July, 2017
ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍
കൊടുങ്ങല്ലൂര്‍: ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും പൂജയും നടത്തി. ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. 

ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങി. വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി. ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്ന ദിലീപ് മുമ്പൊക്കെ ക്ഷേത്രം അധികൃതരെ വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കുമായിരുന്നു. ഇത്തവണ ആരെയും അറിയിച്ചില്ല.

കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കെ കാവ്യ ഒളിവിലാണെന്ന വാര്‍ത്തകള്‍ ഇതോടെ അപ്രസക്തമാക്കുകയാണ്. വെണ്ണലയുള്ള ഫ്ളാറ്റിലാണ് കാവ്യ ഇപ്പോഴുള്ളതെന്നാണ് സൂചന. അച്ഛനും അമ്മയും ഒപ്പമുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാവ്യയുടെ അമ്മയ്ക്കെതിരേയും അറസ്റ്റ് ഭീഷണിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക