Image

രണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

Published on 05 July, 2017
രണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു


കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കും ബിസിനസ്സ്‌ രംഗത്തെ നേട്ടങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങളുമായി രണ്ടാമത്‌ യൂറോപ്യന്‍ മലയാള ചലച്ചിത്ര പുരസ്‌ക്കാരം �``ആനന്ദ്‌ ടി.വി ഫിലിം അവാര്‍ഡ്‌സ്‌ - 2017'' ഏഷ്യാനെറ്റുമായി സഹകരിച്ച്‌ യു.കെ മാഞ്ചസ്റ്ററിലെ ഒ2 (O2, Appolo) തിയേറ്ററില്‍ വച്ച്‌ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വിതരണം ചെയ്‌തു. 

ഇന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ ഹീറോ അനില്‍ കപൂറിനെ ഇന്നസെന്റ്‌, മുകേഷ്‌, നിവിന്‍പോളി, മഞ്‌ജുവാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ വേദിയില്‍വച്ച്‌ ആദരിച്ചു.
``ആക്‌ഷന്‍ ഹീറോ ബിജു'' ``ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്നിവയിലെ അഭിനയത്തിന്‌ നിവിന്‍പോളി മികച്ച നടനായും, 'വേട്ട' 'കരിങ്കുന്നം സിക്‌സേഴ്‌സ്‌' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ മഞ്‌ജുവാര്യര്‍ മികച്ച നടിയായും, ഭാവന ജനപ്രിയ നടിയായും തിരഞ്ഞെടുത്തു. 

`ആക്‌ഷന്‍ ഹീറോ ബിജു' ആണ്‌ മികച്ച ചിത്രം. കൂടാതെ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന്‌ മുകേഷും, സ്വഭാവനടന്‍ സുരാജ്‌ വെഞ്ഞാറമ്മൂട്‌, സ്വഭാവ നടി അനുശ്രീ, ഹാസ്യനടന്‍ ധര്‍മ്മജന്‍, സംവിധായകന്‍ വൈശാഖ്‌, ചലച്ചിത്ര പിന്നണി ഗായകര്‍ എം.ജി ശ്രീകുമാര്‍, ശ്രേയ ജയദീപ്‌, സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍, പുതുമുഖ പ്രതിഭ അപര്‍ണ്ണ ബാലമുരളി, ബഹുമുഖ പ്രതിഭ ഇന്നസെന്റ്‌, യൂത്ത്‌ ഐക്കണ്‍ ഉണ്ണി മുകുന്ദന്‍, യംങ്‌ ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ ഡോ. സുബാഷ്‌ ജോര്‍ജ്ജ്‌ മാനുവല്‍ തുടങ്ങിയവര്‍ക്ക്‌ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

അനുശ്രീ, അപര്‍ണ്ണ ബാലമുരളി തുടങ്ങിയവര്‍ അവതരിപ്പിച്ച സിനിമാറ്റിക്‌ ഡാന്‍സും, സുരാജ്‌ വെഞ്ഞാറമ്മൂട്‌, നോബി, ധര്‍മ്മജന്‍, തെസ്‌നിഖാന്‍ എന്നിവര്‍ അവതരിപ്പിച്ച സ്‌കിറ്റും, എം.ജി ശ്രീകുമാര്‍, ശ്രേയ ജയദീപ്‌, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ സംഗീതവിരുന്നും അവാര്‍ഡ്‌ നിശയ്‌ക്കെത്തിയ ആയിരങ്ങളെ ഇളക്കിമറിച്ചു.

രണ്ടാമത്‌ ആനന്ദ്‌ ടി.വി ഫിലിം അവാര്‍ഡ്‌സ്‌ - 2017 ഏഷ്യാനെറ്റില്‍ ആഗസ്റ്റ്‌6, ഞായറാഴ്‌ച വൈകുന്നേരം 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യും.
രണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തുരണ്ടാമത്‌ ആനന്ദ്‌ ടി.വി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക