Image

മാറാനാഥാ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 8ന് ആരംഭിക്കും

Published on 05 July, 2017
മാറാനാഥാ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 8ന് ആരംഭിക്കും
ഷിക്കാഗോ: മാറാനാഥാ പ്രെയര്‍ ഫെലോഷിപ്പിന്റെ 31-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 8, 9 തീയതികളില്‍ ഗ്ലെന്‍വ്യൂവിലുള്ള സെന്റ ് ആന്‍ഡ്രൂസ് അസീറിയന്‍ ചര്‍ച്ചില്‍ (901 N Milwaukee Ave. Glenview-60025 ) വച്ച് നടക്കും. പ്രസിദ്ധ വേദാദ്ധ്യാപകനും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റര്‍ പി.റ്റി തോമസ് (കോട്ടയം) ഇരുദിവസങ്ങളിലും മുഖ്യ സന്ദേശം നല്‍കും.

ഷിക്കാഗോയിലെ ഇതര ചര്‍ച്ചുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പട്ട യുവജനങ്ങളാല്‍ ഒരുക്കപ്പെടുന്ന ഗായകസംഘം ഇംഗ്ലീഷിലും മലയാളത്തിലും ഗാനശുശ്രൂഷ നടത്തും. ഇരുദിവസങ്ങളിലും വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് യോഗങ്ങള്‍. സഭാവിഭാഗ വ്യത്യാസമെന്യെ കഴിഞ്ഞ 30 വര്‍ഷമായി ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മാറാനാഥാ പ്രെയര്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ വചനശുശ്രൂഷയ്ക്ക്
പ്രസിദ്ധ വേദാദ്ധ്യാപകന്‍ പാസ്റ്റര്‍ പി.റ്റി തോമസ് മുഖ്യ പ്രഭാഷകന്‍ വളരെ പ്രാധാന്യം നല്‍കി നടത്തപ്പെടുന്നവയാണ്. മലയാളീ സമൂഹം സഭാ വിഭാഗ വ്യത്യാസമെന്യെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവരുന്നുയെന്നതും ശ്രദ്ധേയമാണ്. ഇപ്രാവശ്യത്തെ കണ്‍വന്‍ഷനിലേക്കും ജാതി മത സഭാ വിഭാഗമെന്യെ ഏവരേയും സംഘാടകര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യു ന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് :ബ്രദ. തമ്പി പി തോമസ് 708-254-7402
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക