Image

എംജിഎം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം: ബിജു നാരായണന്‍

ഷോളി കുമ്പിളുവേലി Published on 05 July, 2017
എംജിഎം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം: ബിജു നാരായണന്‍
ന്യൂയോര്‍ക്ക്: ഭാരത കലകളും മാതൃഭാഷയും അമേരിക്കയില്‍ വളര്‍ന്നുവരുന്ന പുതിയ തലമുറക്ക് പകര്‍ന്നുനല്‍കുന്ന കലാ സാംസ്കാരിക കേന്ദ്രമായ എംജിഎം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍. എംജിഎം സ്റ്റഡി സെന്‍ററില്‍ ഇരുപതാമത് വാര്‍ഷികാഘോങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്‍റെ സംസ്കാരവും പൈതൃകവും നമ്മുടെ മക്കളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ എംജിഎം സ്റ്റഡി സെന്‍റര്‍ നല്‍കുന്ന സേവനം മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സദസ്യരുടെ അഭ്യര്‍ഥന മാനിച്ച് ഗാനങ്ങള്‍ ആലപിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ഫാ. ജോബ്‌സന്‍ കോട്ടപ്പുറം, നര്‍ത്തകി ലക്ഷ്മി കുറുപ്പ്, എജിഎം സ്റ്റഡി സെന്‍റര്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ, ഡോ. ജോണി കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എംജിഎം സ്റ്റഡി സെന്‍ററിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ബാജു ജോണ്‍, ഷാജി വര്‍ഗീസ്, ഫിലിപ്പോസ് മാത്യു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
എംജിഎം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം: ബിജു നാരായണന്‍എംജിഎം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം: ബിജു നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക