Image

സിനിമയ്ക്ക് റേറ്റിങ് നല്‍കാന്‍ നിരൂപകര്‍ക്ക് എന്ത് അവകാശം; അല്ലു അര്‍ജുന്‍

Published on 05 July, 2017
സിനിമയ്ക്ക് റേറ്റിങ് നല്‍കാന്‍ നിരൂപകര്‍ക്ക് എന്ത് അവകാശം; അല്ലു അര്‍ജുന്‍

സിനിമ നിരൂപകര്‍ക്കെതിരെ ടോളിവുഡ് സ്‌റ്റൈലിഷ് താരം അല്ലു അര്‍ജുന്‍. നിരൂപകരെ താന്‍ ഭയക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ഒരു പൊതുപരിപാടിക്കിടെയാണ് താരത്തിന്റെ പ്രതികരണം.

ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം എന്ന പേരില്‍ പുറത്ത് വരുന്നത്. ഒരു കോടി ജനങ്ങള്‍ സിനിമ കാണുകയാണെങ്കില്‍ ഒരുകോടി റിവ്യൂ ഉണ്ടായിരിക്കും. മറ്റൊരാളുടെ വീക്ഷണത്തില്‍ നിന്ന് റിവ്യൂ എഴുതാന്‍ നമുക്ക് സാധിക്കില്ല. സിനിമ എന്നാല്‍ ഒരു വികാരമാണ്. അതിന് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ നിരൂപകര്‍ക്ക് എന്തവകാശമാണുള്ളത്? അമ്മയുടെ സ്‌നേഹത്തിന് റേറ്റിങ് നല്‍കാറുണ്ടോ?

പൊതുവേ സിനിമാ നിരൂപകര്‍ കച്ചവട സിനിമകളെ മാനിക്കാറില്ല. അത്തരം സിനിമകള്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് അറിയുകയുമില്ല. ഇന്ത്യന്‍ സിനിമകളുടെ ചേരുവകളെ വിദേശ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം അല്ലു അര്‍ജുന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക