Image

മധുരിക്കും ഓര്‍മകള്‍’ സീസണ്‍ മൂന്ന് ഓഗസ്റ്റ് അഞ്ചിന്

Published on 05 July, 2017
മധുരിക്കും ഓര്‍മകള്‍’ സീസണ്‍ മൂന്ന് ഓഗസ്റ്റ് അഞ്ചിന്
സിഡ്‌നി: സിഡ്‌നി ആര്‍ട്ട് ലവേഴ്‌സ് ഒരുക്കുന്ന സംഗീത സന്ധ്യ 'മധുരിക്കും ഓര്‍മകള്‍’ സീസണ്‍ മൂന്ന് ഓഗസ്റ്റ് അഞ്ചിന് (ശനി) നടക്കും. വൈകുന്നേരം ആറിന് വെന്റ് വര്‍ത്ത് വില്‍ റെഡ്ഗം സെന്ററിലാണ് പരിപാടി. 

സിഡ്‌നിയിലെ പ്രമുഖ ഗായകര്‍ ആലപിക്കുന്ന സംഗീത സന്ധ്യയില്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന മലയാളി കുട്ടികള്‍ ഗാനങ്ങള്‍ ആലപിക്കുന്നത് സീസണ്‍ 3 യുടെ സവിശേഷതയായിരിക്കും. മാതാപിതാക്കള്‍ക്ക് പരിപാടികള്‍ ആസ്വദിക്കുവാന്‍ സൗകര്യ മൊരുക്കി ന്ധകിഡ്‌സ് എന്റര്‍ടൈന്‍മെന്റ് ഫെസിലിറ്റിയും നൃത്താവതരണങ്ങളും സംഗീത സന്ധ്യയുടെ ഭാഗമായിരിക്കും. മിതമായ നിരക്കില്‍ ഭക്ഷണവും ലഭ്യമാണ്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 15 ഡോളറാണ് ടിക്കറ്റ് നിരക്ക് .

വിവരങ്ങള്‍ക്ക്: കെ.പി.ജോസ് 0419306202, ബാബു സെബാസ്റ്റ്യന്‍ 0422197328, വിശ്വന്‍ കേച്ചേരി 0409034825, ജോണ്‍ ജേക്കബ് 0402677259. 

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക