Image

ഖത്തര്‍ പ്രതിസന്ധിക്ക് ഇന്നു തീരുമാനമുണ്ടായേക്കും

Published on 05 July, 2017
ഖത്തര്‍ പ്രതിസന്ധിക്ക് ഇന്നു തീരുമാനമുണ്ടായേക്കും
   ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദിഅറേബ്യയുടെ നേതൃത്വത്തിലുള്ള നാലുരാജ്യങ്ങള്‍ നല്‍കിയ അന്ത്യശാസന സമയപരിധി ജൂലൈ അഞ്ചിന് അവസാനിക്കുന്നതിനാല്‍ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. 

പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ വഴി ഖത്തറിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു ഖത്തറിന്റെ മറുപടി അറിഞ്ഞതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നും അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് മുന്നേറാന്‍ നയതന്ത്ര നിലപാട് അവസരമൊരുക്കുകയാണെന്ന് യുഎഇയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അബുദാബിയില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ പറഞ്ഞു. 

അതേസമയം, ഖത്തറിന്റെ മറുപടി അനുകൂലമാകുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക