Image

കെഎച്ച്എന്‍എയ്ക്കു പുതിയ ലോഗോ

Published on 05 July, 2017
കെഎച്ച്എന്‍എയ്ക്കു പുതിയ ലോഗോ
ഡിട്രോയിറ്റ്: അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് പുതിയ ലോഗോ. ചക്രത്തിനുള്ളില്‍ ശംഖും വിടര്‍ന്ന താമരയും ആലേഖനം ചെയ്തിരിക്കുന്നു .ശംഖ് വിഷ്ണുവിനെയും താമര ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. മുകളില്‍ സംഘടനയുടെ ആപ്ത വാക്ക്യം മലയാളത്തിലും താഴെ പേര് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട് .

മത്സരത്തിലൂടെയാണ് പുതിയ ലോഗോ തെരഞ്ഞെടുത്തത് .ട്രസ്റ്റീ ബോര്‍ഡ് അംഗം പ്രസന്നന്‍ പിള്ള ജോയിന്‍റ് സെക്രട്ടറി കൃഷ്ണ രാജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന മത്സരത്തില്‍ 15 പേര് പകെടുത്തു . മിഷിഗണിലെ നിന്നുള്ള ശ്രീകാന്ത് ശ്രീധരന്‍ വരച്ച ലോഗോ ആണ് തെരഞ്ഞെടുത്തത് .250 ഡോളര്‍ സമ്മാനമുള്ള മത്സരമായിരുന്നു .

കെ എച് എന്‍ എ കണ്‍വെഷന്റെ സമാപന ദിവസം ലോഗോ പ്രകാശം ചെയ്തു.
കെഎച്ച്എന്‍എയ്ക്കു പുതിയ ലോഗോ കെഎച്ച്എന്‍എയ്ക്കു പുതിയ ലോഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക