Image

ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് ഭക്തി സാന്ദ്രമായ കൊടിയിറക്കം

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 05 July, 2017
ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് ഭക്തി സാന്ദ്രമായ കൊടിയിറക്കം
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലെ ഇരു ക്‌നാനായ ദൈവാലയങ്ങളിലുമായി നടത്തപ്പെട്ട ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് ഭക്തസാന്ദ്രമായ അന്തരീക്ഷത്തില്‍ പര്യവസാനിച്ചു. ചിക്കാഗോ സെന്റ് മേരീസില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെയും ചിക്കാഗോ സെക്രട്ട ഹാര്‍ട്ടില്‍ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് മൂന്നാം ദിവസം ആരംഭിച്ചത്. ഫാ. ജോസഫ് പാംപ്‌ളാനി, ബ്രദര്‍ റെജി  കൊട്ടാരം എന്നിവര്‍ സെന്റ് മേരീസില്‍ മുതിര്‍ന്നവര്‍ക്കായും ബ്രദര്‍ റെജി കൊട്ടാരം, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവര്‍ യുവജനങ്ങള്‍ക്കായും ക്ലാസ്സുകള്‍ നയിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം സെന്റ് മേരീസില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. തോമസ് മുളവനാല്‍ ഫാ. എബ്രഹാം മുത്തോലത്ത് എന്നിവര്‍ ക്‌നാനായ സമുദായത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ക്‌ളാസ്സുകള്‍ക്കും നേത്ത്ര്വം നല്‍കി. തുടര്‍ന്ന് ഇരു ദൈവാലയങ്ങളിലുമായി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിരുന്നവര്‍ ചിക്കാഗോ സെന്റ് മേരീസില്‍ ഒന്നിച്ചു കൂടുകയും കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം നടത്തപ്പെടും ചെയ്തു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. എബ്രഹാം മുത്തോലത്ത്, ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍, ക്‌നാനായ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ സാബു മുത്തോലം, മുന്‍ കെ സി സി എന്‍ എ പ്രസിഡന്റും ക്‌നാനായ റീജിയന്‍ കണ്‌സല്‍ട്ടന്റുമായ ജോയി വാച്ചാച്ചിറ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസംഗിച്ചു. ഫാമിലി കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ ടോണി പുല്ലാപ്പള്ളി സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് അത്താഴത്തിനു ശേഷം കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തില്‍ െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന പേരില്‍ ഇഗ്‌ളീഷില്‍ അവതരിപ്പിച്ച ആരാധാനാ സംഗീത നിശ യുവജനങ്ങളും മുതിര്‍ന്നവരും ഒരേപോലെ ഹൃദയത്തില്‍ സ്വീകരിച്ചു. മനോഹരമായ ആരാധാനാ ഗീതങ്ങളുടെ അകമ്പടിയോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ യുവജനങ്ങള്‍ ചിക്കാഗോ സെന്റ് മേരീസില്‍ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങളെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലൂടെ ബ്രദര്‍ റെജി കൊട്ടാരം നയിച്ച ആരാധനയിലേക്ക് കൂട്ടികൊണ്ട് പോയപ്പോള്‍ തികച്ചും വ്യത്യസ്!തമായ ഒരു പരിപാടിയായി അത് മാറി. വളര്‍ന്നു വരുന്ന തലമുറയ്ക്ക് മനസ്സിലാകുന്ന വിധത്തില്‍, അവരെ െ്രെകസ്റ്റ് കള്‍ച്ചര്‍ എന്താണ് എന്ന് പരിശീലിപ്പിക്കുന്ന ഈ പരിപാടിക്ക് ഇതിനു നേതൃത്വം നല്‍കിയ യുവജനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അറിയിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന ഫാമിലി കോണ്‍ഫറന്‍സിന് അര്‍ഹമായ ഭക്തി സാന്ദ്രമായ ഒരു സമാപനം െ്രെകസ്റ്റ് വിന്‍ നെറ്റിലൂടെ നല്‍കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു എന്ന് റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക