Image

100 ശതമാനത്തിന്റെ തിളക്കവുമായി എന്‍ക്ലെക്‌സ് പുതിയ ബാച്ച് പ്രവേശനം

Published on 06 July, 2017
 100 ശതമാനത്തിന്റെ തിളക്കവുമായി എന്‍ക്ലെക്‌സ് പുതിയ ബാച്ച് പ്രവേശനം
ന്യൂയോര്‍ക്ക്: 2017 സ്പ്രിംഗ് ബാച്ചില്‍ നൂറു ശതമാനം വിജയം കൈവരിച്ചതിന്റെ തിളക്കവുമായി റോക്ക്‌ലാഡിലെ എന്‍ക്ലെക്‌സ് ആര്‍.എന്‍ കോച്ചിംഗ് സ്ഥാപനം നെല്‍കെയര്‍ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഗസ്റ്റ് 14നാണ് പുതിയ ബാച്ച് തുടങ്ങുക.

മുമ്പ് പരീക്ഷയെഴുതിയിട്ടും പാസാകാത്തവരും മറ്റുമാണ് ജനുവരിയില്‍ മികച്ച വിജയം നേടിയത്. ഇതു തീര്‍ത്തും അഭിമാനകരമാണെന്നു നെല്‍കെയര്‍ ഡയറക്ടര്‍ ലവ്‌ലി വര്‍ഗീസ് പറഞ്ഞു. പുതിയ ബാച്ചുകളിലും ഈ നേട്ടം ആവര്‍ത്തിക്കാനുള്ള ശ്രമം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും.

അടുത്ത ബാച്ചില്‍ കുറച്ചു സീറ്റുകള്‍ മാത്രമാണുള്ളത്. താത്പര്യമുള്ളവര്‍ക്ക് ആദ്യം വ്യക്തിപരമായ ഒരു വിലയിരുത്തല്‍ നടത്തും. ഡയഗ്‌നോസ്റ്റിക് ടെസ്റ്റ്, പരിജ്ഞാനത്തെപ്പറ്റിയുള്ള അപഗ്രഥനം, ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്യുന്ന പാഠ്യപദ്ധതി, കോഴ്‌സ് ഷെഡ്യൂള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.

പതിനഞ്ചു വര്‍ഷത്തില്‍ കുടുതല്‍ പരിചയമുള്ളവരാണു ഫാക്കല്‍ട്ടി അംഗങ്ങള്‍

ഓരോരുത്തരുടേയും ആവശ്യം കണക്കിലെടുത്താണ് പരിശീലനം നല്‍കുന്നതെന്നതാണ് പ്രത്യേകത. വ്യക്തിപരമായ ശ്രദ്ധ ലഭിക്കും. തിയറി വീണ്ടും പൂര്‍ണമായി വിശകലനം ചെയ്യും. പുതിയ ടെസ്റ്റ് പ്ലാന്‍ അനുസരിച്ചുള്ള പാഠ്യക്രമമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പ്രായോഗിക കഴിവുകളും ടെസ്റ്റ് എടുക്കാനുള്ള മാര്‍ഗ്ഗങ്ങളും വിലയിരുത്തും.

പതിനായിരത്തില്‍പ്പരം ചോദ്യങ്ങളെ മുന്നില്‍ കണ്ടാണ് പാഠ്യഭാഗങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 4000ല്‍പ്പരം ചോദ്യങ്ങള്‍ പരിശീലനത്തിനുണ്ട്.

ആവശ്യമെങ്കില്‍ വീണ്ടും സൗജന്യമായി കോഴ്‌സിനു പ്രവേശനം നല്‍കും. താമസിക്കാനുള്ള സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: (845) 270 9490, info@nellcare.com, www.nellcare.com
 100 ശതമാനത്തിന്റെ തിളക്കവുമായി എന്‍ക്ലെക്‌സ് പുതിയ ബാച്ച് പ്രവേശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക