Image

ആദിയില്‍ പ്രണവിനെ ആകര്‍ഷിച്ചത് പ്രണയമില്ലെന്നത്

Published on 06 July, 2017
ആദിയില്‍ പ്രണവിനെ ആകര്‍ഷിച്ചത് പ്രണയമില്ലെന്നത്

മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ മകന്റെ നായക അരങ്ങേറ്റം ഏവരും കാത്തിരിക്കുന്നതാണ്. ‘ആദി’ ആയി ആദ്യ ചിത്രത്തിലൂടെ പ്രണവ് എത്തുകയാണ്. എന്നാല്‍ ആദിയില്‍ അഭിനയിക്കാന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത്. പക്ഷേ സിനിമയില്‍ നായികയുണ്ട് പ്രണയമില്ലെന്ന് പറഞ്ഞതോടെ അഭിനയിക്കാമെന്ന് പ്രണവ് സമ്മതിക്കുകയായിരുന്നു. പ്രണയമില്ലെന്നതാണ് പ്രണവിനെ ആകര്‍ഷിച്ച ഘടകമെന്ന് ജിത്തു പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തായിരുന്നു ആദിയുടെ പൂജ. മോഹന്‍ലാലിന്റെ ഒടിയന്‍, വെളിപാടിന്റെ പുസ്തകം എന്നിവയുടെ ഫസ്റ്റലുക്കും ടീസറും പുറത്തിറക്കുകയും ചെയ്തു. ഇതുവരെ എട്ടു സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതുവരെ അനുഭവിക്കാത്ത ടെന്‍ഷനാണ് പ്രണവ് ചിത്രം ചെയ്യുമ്‌ബോള്‍. എവിടെ ചെന്നാലും ചിത്രത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണെന്നും ജിത്തു ജോസഫ് പറഞ്ഞു. ചില കള്ളങ്ങള്‍ മാരകമായേക്കാം എന്നാണ് ആദിയുടെ ടാഗ് ലൈന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക