Image

മാര്‍ ഈവാനിയോസ് ഓര്‍മയാചരണവും അനുസ്മരണ പദയാത്രയും

Published on 06 July, 2017
മാര്‍ ഈവാനിയോസ് ഓര്‍മയാചരണവും അനുസ്മരണ പദയാത്രയും
      ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭാ ശില്പിയും പുനരൈക്യത്തിന്റെ പുണ്യപിതാവുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപെരുന്നാള്‍ യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ സഭ മിഷന്‍ കേന്ദ്രങ്ങളില്‍ ആചരിക്കുന്നു.

ജൂലൈ 16ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് ഡെഗനത്തുള്ള സെന്റ് ആന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ഥന എന്നിവ നടക്കും. 

30ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനയും അനുസ്മരണ പദയാത്രയും നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ യുകെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലിന്‍ ഫാ. രഞ്ചിത്ത് മഠത്തിറന്പിലും നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക