Image

എയില്‍സ്‌ഫോര്‍ഡില്‍ സംയുക്ത തിരുനാളും മാര്‍ ജോസഫ് സ്രാന്പിക്കലിന് സ്വീകരണവും ഒന്പതിന്

Published on 06 July, 2017
എയില്‍സ്‌ഫോര്‍ഡില്‍ സംയുക്ത തിരുനാളും മാര്‍ ജോസഫ് സ്രാന്പിക്കലിന് സ്വീകരണവും ഒന്പതിന്
ലണ്ടന്‍: എയില്‍സ്‌ഫോര്‍ഡില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ എവുപ്രാസ്യമ്മയുടേയും വിശുദ്ധ ചാവറ പിതാവിന്േറയും വിശുദ്ധ മദര്‍ തെരേസായുടേയും സംയുക്ത തിരുനാളും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന് സ്വീകരണവും ജൂലൈ ഒന്പതിന് (ഞായര്‍) നടക്കും. 

ഉച്ചകഴിഞ്ഞ് ഒന്നിന് എയില്‍സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെയുള്ള കൊന്ത പ്രദക്ഷിണത്തോടുകൂടി തിരുനാള്‍ ആരംഭിക്കും. മാര്‍ ജോസഫ് സ്രാന്പിക്കല്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് കന്യാമറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ഥിക്കും. തുടര്‍ന്ന് മാര്‍ സ്രാന്പിക്കലിന് ഇടവകജനം സ്‌നേഹ നിര്‍ഭരമായ സ്വീകരണം നല്കും. 

രണ്ടിന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന ആരംഭിക്കും. മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും. വികാരി ജനറാള്‍ റവ.ഡോ. തോമസ് പാറയടിയില്‍, ചാപ്ലിന്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര, ഫാ. റോയി മുത്തുമാക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. ജോഷി തുന്പക്കാട്ട്, ഫാ. ഷൈജു വടക്കെമുറി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടക്കും. എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുസ്വരൂപങ്ങള്‍ വഹിക്കും. തുടര്‍ന്ന് അന്‌പെഴുന്നള്ളിക്കുവാനും അടിമവയ്ക്കുവാനും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുവാനുമുള്ള അവസരമുണ്ടാകും.

സതക്ക് ചാപ്ലയിന്‍സിയിലെ വനിതാ ഫോറത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്േ!റയും സാവിയോ ഫ്രണ്ട്‌സിന്േ!റയും പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ ജോസഫ് സ്രാന്പിക്കല്‍ നിര്‍വഹിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. 

വിവരങ്ങള്‍ക്ക്: ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ 07440070420, ഫാ. ഹാന്‍സ് പുതിയാകുളങ്ങര 07428658756.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക