Image

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഭാരവാഹികള്‍ അംബാസഡറെ സന്ദര്‍ശിച്ചു

Published on 06 July, 2017
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഭാരവാഹികള്‍ അംബാസഡറെ സന്ദര്‍ശിച്ചു
   കുവൈത്ത്: കൊല്ലം ജില്ലാ പ്രാവാസി സമാജം, കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം പ്രസിഡന്റ് എസ്.എ, ലബ്ബ അംബാസഡര്‍ക്ക് സമര്‍പ്പിച്ചു. സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച അംബാസഡര്‍ എംബസിയുടെ സഹായം വാഗ്ദാനം ചെയ്തു.

ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു, രക്ഷധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര, അഡ്വ.തോമസ് പണിക്കര്‍, ജയിംസ് പൂയപ്പള്ളി, ജേക്കബ് ചണ്ണപ്പെട്ട, വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സെക്രട്ടറിമാരായ സലിം രാജ്, പ്രമീള്‍ പ്രഭാകരന്‍, ഷഹീദ് ലബ്ബ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക