Image

സുപ്രീം കോടതി വിധി: ഇരുഗ്രൂപ്പുകളും ഒരു സഭയായി പ്രവര്‍ത്തിക്കണമെന്ന് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത

ജോര്‍ജ് തുമ്പയില്‍ Published on 06 July, 2017
സുപ്രീം കോടതി വിധി: ഇരുഗ്രൂപ്പുകളും ഒരു സഭയായി പ്രവര്‍ത്തിക്കണമെന്ന് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത
മലങ്കരസഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരു ഗ്രൂപ്പുകളും വൈരം മറന്ന് ഒരു സഭയായി ഒത്തു ചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തു. 

തന്റെ ഈ പ്രസ്താവന ചില ഗ്രൂപ്പുകള്‍ക്കിടയില്‍ മോശം പ്രതികരണങ്ങള്‍ക്കിടയാക്കിയേക്കുമെന്നറിയാമെങ്കിലും ഈ ചിന്തകള്‍ നിങ്ങളുമായി പങ്കിടണമെന്ന് ഞാന്‍ കരുതുന്നുവെന്ന് മെത്രാപ്പൊലീത്താ പത്രക്കുറിപ്പില്‍ പറയുന്നു.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തെകുറിച്ച് ചില ചിന്തകള്‍ പങ്കുവെക്കുന്നു. സാമാന്യ ബുദ്ധിയുള്ള ഏതൊരാളും ഈയൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നിലവിലെ സാഹചര്യത്തെകുറിച്ച് ഉള്‍ക്കാഴ്ചയുള്ളവരായിരുന്നു.

 1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് സഭയും പള്ളികളും പ്രവര്‍ത്തിക്കേണ്ടത് എന്നു വ്യക്തമാക്കിയ 1995 ലെ സുപ്രീം കോടതിവിധി ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു സുപ്രീംകോടതി.

 ഇതുകൊണ്ട് പക്ഷേ വിധി നടപ്പാക്കുന്നത് വളരെ എളുപ്പമാകുമെന്ന് അര്‍ഥമാക്കുന്നുണ്ടോ, ഇല്ല ഒരിക്കലുമില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പിന്തുണക്കുന്നതിനേക്കാള്‍ നാട്ടിലെ നിയമത്തെയും നിയമ വാഴ്ചയെയുമാണ് കോടതി ഉയര്‍ത്തിക്കാട്ടിയത്. 

സമാധാന കരാറുകളെന്ന പേരില്‍ നടത്തപ്പെടുന്ന ശ്രമങ്ങളെ തള്ളിയ കോടതി ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലും അനുരഞ്ജനത്തിന് വിദൂര സാധ്യത പോലുമില്ലാത്ത സാഹചര്യത്തിലും രണ്ട് വിഭാഗത്തിലെയും വികാരിമാരെ വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി സ്വീകരിക്കാനാവില്ലെന്നും അത് സമാന്തര അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനിടയാക്കുമെന്നും വ്യക്തമാക്കി.

എന്താണിനിയൊരു പരിഹാരം? ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഭേദഗതി ചെയ്യണമെങ്കിലോ ഭേദഗതി നിര്‍ദേശിക്കുകയോ വേണമെങ്കില്‍ പോലും നിങ്ങള്‍ അകത്തുവരണം. അതുകൊണ്ട് എല്ലാവരും ഭരണഘടനാ ഹയരാര്‍ക്കിക്ക് കീഴില്‍ വരണമെന്നും ഈ സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. 

അനുരഞ്ജനത്തിനും സമാധാനം സംജാതമാക്കുന്നതിനും ദൈവം നല്‍കിയിരിക്കുന്ന ഈ സുവര്‍ണാവസരം മലങ്കര സഭാ നേതൃത്വം പാഴാക്കില്ലന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മുമ്പ് ചെയ്തിരുന്നതു പോലെ തന്നെ ആരെയും കുറ്റപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇത് പ്രതികാരത്തിനുള്ള സമയമല്ല അനുഗ്രഹത്തിന്റേതായ, സ്വാഗതം ചെയ്യപ്പെടേണ്ടതായ സമയമാണ്. ഈ വിജയത്തിലൂടെ സഭയില്‍ പൂര്‍ണമായ അനുരഞ്ജനം സംജാതമാക്കേണ്ട ബാധ്യതയാണ് ദൈവം നമ്മെ ഏല്‍പിച്ചിരിക്കുന്നത്. 

 ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം വിവേകം കാണിക്കണം. സഹസ്രാബ്ദങ്ങള്‍ മുന്നില്‍ കണ്ടുവേണം, അല്ലാതെ കേവലം നമ്മുടെ ജീവിതത്തിലെ ബാക്കിയായ ഏതാനും വര്‍ഷങ്ങളെ മുന്നില്‍ കണ്ടല്ല നാം ചിന്തിക്കേണ്ടത്. ചരിത്രം നമ്മെ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വവും ബാധ്യതയുമാണിത്. 

മറുപക്ഷത്തുള്ള എന്റെ അടുത്ത ഒരു ബന്ധുവുമായി അടുത്തിടെ സംസാരിക്കാനിടയായി. ഐക്യത്തിനായുള്ള എന്റെ നിലപാടുകളെകുറിച്ച് അദ്ദേഹം ചോദിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളേക്കാള്‍ പാത്രിയര്‍ക്കേറ്റുമായുള്ള വിശ്വസ്തതയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഗണന. 

കാര്യങ്ങള്‍ വിശദമാക്കുന്നതിനു പകരം ഞാന്‍ അദ്ദേഹത്തോടൊരു ചോദ്യം ചോദിച്ചു. മേപ്രാലിലുള്ള കുടുംബ പരമായ വിധേയത്വത്തിന്റെ പ്രശ്‌നങ്ങളും വളരെ നിസാരമായ ചരിത്രപരമായ ചില കുടുംബ വിദ്വേഷവും ഒഴിച്ചാല്‍ ഏതാണ് മികച്ച ഗ്രൂപ്പ്? ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു ``നിങ്ങള്‍ തന്നെ.'' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങള്‍ മികച്ച ഗ്രൂപ്പായിരിക്കുന്നത് ഞങ്ങള്‍ സൂപ്പര്‍ മനുഷ്യരായതു കൊണ്ടൊന്നുമല്ല, മറിച്ച് മലങ്കര സഭയ്ക്ക് ഒരു ഭരണഘടനയുള്ളതു കൊണ്ടാണ്. അത് ഏറ്റവും സമ്പൂര്‍ണമായതാണോ, അല്ല, പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതുമതി എന്നതുകൊണ്ടുതന്നെ. 

മലങ്കരസഭയിലെ ഓരോ ഓഫിസും ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. മറു ഗ്രൂപ്പിന്റെ നേതൃത്വം ഇതു പോലൊന്നുണ്ടാകുന്നതിനെ നിഷേധിക്കുന്നു. സുപ്രീം കോടതി തള്ളിക്കളഞ്ഞ 2002 ലെ ഭരണഘടന പാട്രിയാര്‍ക്കിന്റെ ഓഫിസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന രേഖയാണ്, ഇത്രയും അനിയന്ത്രിതമായ അധികാരം ഒരു വ്യക്തിയില്‍ കേന്ദീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവരുടെ സമീപകാല ചരിത്രം വെളിപ്പെടുത്തുന്നുമുണ്ട്. 

അതു കൊണ്ട് നമ്മള്‍ ഒരു സഭയാണന്നും ഒരു സഭ ആയിരിക്കേണ്ടവരാണെന്നും പരസ്പരം യുദ്ധം ചെയ്യേണ്ടവരല്ലന്നും മനസിലാക്കണമെന്ന് എന്റെ എല്ലാ സഹോദരീ സഹോദരങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു.

വെറും പൊള്ളയായ സമാധാന ആലോചനകളല്ല, ഇതില്‍ ഉള്‍പ്പെട്ട എല്ലാപാര്‍ട്ടികളുടെയും ആത്മാര്‍ഥമായ സഹകരണമാണ് ഞാന്‍ മുന്നോട്ടു വെക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും കോടതിയില്‍ പോകേണ്ടി വന്നതിലും പതിറ്റാണ്ടുകളുടെ നിയമ വ്യവഹാരം ഇതിനായി വേണ്ടി വന്നതിലും ഞാന്‍ ദുഖിതനാണ്.
ദൈവം കരുണ കാട്ടി പരിശുദ്ധ സഭയെ സംരക്ഷിക്കട്ടെ! 
Join WhatsApp News
Observer 2017-07-06 15:17:23
തിരുമേനി പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. രണ്ടും ഒരു സഭ ആകുന്നതെങ്ങനെ? പത്രോസിന്റെ പിന്‍ ഗാമിയായ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള സഭയണു യാക്കോബായ വിഭാഗം. തോമ്മാ ശ്ലീഹാക്കു കോട്ടയത്തു ഒരു സിംഹാസനമുണ്ടെന്നുപറഞ്ഞു ഒറ്റപ്പെട്ടു നില്‍ക്കുന്ന സഭയാണു ഒര്‍ത്തഡോക്‌സുകാര്‍. മാര്‍ത്തോമ്മാ ശ്ലീഹ കേരളത്തില്‍ വന്നുവോ എന്നു പോലും ഉറപ്പില്ല.
വിശ്വാസപരമായി രണ്ടു കൂട്ടരും വ്യത്യസ്ഥര്‍ ആനെന്നു വുയക്തം. ഇനി ഒരെആചാരങ്ങളും പ്രാര്‍ഥനയുമാണു പിന്തുടരുന്നതെന്നു പറയാം. അങ്ങനെയെങ്കില്‍ കത്തോലിക്കാ സഭയുമായി എന്താണു വ്യത്യാസം? മാര്‍പാപ്പയുടെ സാരഥ്യവും വൈദികരുടെ വിവാഹവും മാത്രമാണു വ്യത്യാസം.
എന്തായാലും രണ്ടായത് രണ്ടായി പോകട്ടെ. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും. വിശ്വാസ കാര്യത്തില്‍ കോടതി ഇടപെടെണ്ടതില്ല. പള്ളികള്‍ രണൂ കൂട്ടരും അംഗ സംഖ്യക്കനുസരണമായി വീതിക്കുകയാണു നല്ലത്‌ 

Observer 2017-07-06 16:11:34
തിരുമേനി പറയുിന്നതിലെ യുക്തി മനസിലാകുന്നില്ല. രണ്ടും ഒരു സഭ ആകുന്നതെങ്ങനെ? പത്രോസിന്റെ പിന്‍ ഗാമിയായ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള സഭയാണു യാക്കോബായ വിഭാഗം. തോമ്മാ ശ്ലീഹാക്കു കോട്ടയത്തു ഒരു സിംഹാസനമുണ്ടെന്നുപറഞ്ഞു ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്വതന്ത്ര സഭയാണു ഒര്‍ത്തഡോക്‌സുകാര്‍. മാര്‍ത്തോമ്മാ ശ്ലീഹ കേരളത്തില്‍ വന്നുവോ എന്നു പോലും ഉറപ്പില്ല.
വിശ്വാസപരമായി രണ്ടു കൂട്ടരും വ്യത്യസ്ഥര്‍ ആണെന്നു വ്യക്തം. ഇനി ഒരേആചാരങ്ങളും പ്രാര്‍ഥനയുമാണു പിന്തുടരുന്നതെന്നു പറയാം. അങ്ങനെയെങ്കില്‍ കത്തോലിക്കാ സഭയുമായി എന്താണു വ്യത്യാസം? മാര്‍പാപ്പയുടെ സാരഥ്യവും വൈദികരുടെ വിവാഹവും മാത്രമാണു വ്യത്യാസം.
എന്തായാലും രണ്ടായത് രണ്ടായി പോകട്ടെ. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും. വിശ്വാസ കാര്യത്തില്‍ കോടതി ഇടപെടെണ്ടതില്ല. പള്ളികള്‍ രണ്ട് കൂട്ടരും അംഗ സംഖ്യക്കനുസരണമായി വീതിക്കുകയാണു നല്ലത്‌ 

Vayanakkari 2017-07-06 19:31:33
276  പേജുള്ള സുപ്രീം കോടതി വിധി ഒബ്‌സെർവെർസാർ ഒന്ന് വായിച്ചു നോക്കിയിട്ടു കമെന്റ് എഴുതുന്നതാണ് ഉചിതം, കൂടുതൽ വിവരക്കേട് പറയാതെ കഴിക്കാം. കോർട്ടലക്ഷ്യം ആവണ്ട.
ORTHODOX VISWASI 2017-07-07 11:51:45
യൂദായുടെ സിംഹാസനം അക്കല്ദാമയിൽ അവസാനിച്ചു.പകരം മത്യാസിനെ തിരഞ്ഞെടുത്തു.അതൊന്നും അറിയാതെ ഇപ്പോഴും യൂദായുടെ സിഹാസനവുമായി നടക്കുന്നവർ ഉണ്ടല്ലോ.ലജ്ജാകരം തന്നെ !.കോടതി വിധികളെ അംഗീകരിക്കുകയും നിയമ വ്യവസ്ഥയെ ബഹുമാനിക്കുകയും വേണം.അതുതന്നെ യാണ് orthodox viswasi യും പറയുന്നത്.പിന്നെ "വിദ്യ ധരിച്ചു "നടക്കുന്നു എന്ന് അവകാശപ്പെടുന്നവർ കഥ അറിയാതെ ആട്ടം  കാണുകയാണ്.അവർ അറിയാത്ത   കാര്യത്തെപ്പറ്റിയും അഭിപ്രായം എഴുതും.അതിൽ കാര്യം ഒന്നും ഇല്ല .അവർ സത്യം മനസ്സിലാക്കി എഴുതുകയാണ് വേണ്ടത് .ഇത്രയും നാൾ വിദേശ ശക്തികൾ മലങ്കരയെ ഭിന്നിപ്പിച്ചു മുതലെടുക്കുകയായിരുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കട്ടെ .ഇനിയെങ്കിലും എല്ലാവരുടെയും കണ്ണ് തുറക്കട്ടെ. 
George V 2017-07-07 11:15:56
ശ്രീ വിദ്യാധരൻ പതിവ് പോലെ കവിത കൊള്ളാം.
തോമയുടെയും പത്രോസിന്റെയും സിംഹാസനത്തിനു വേണ്ടി അടികൂടുന്ന ബാവ മെത്രാൻ കക്ഷികളെ ഈ സിംഹാസനം എന്ന ഒന്ന്  ഉണ്ടെങ്കിൽ അത് സ്ഥാപിക്കേണ്ടത് സാക്ഷാൽ സ്കറിയത്തോ  ജൂദാസിന്റെ പേരിൽ ആണ് എന്നാണ് എന്റെ ഒരു ഇത്. അദ്ദേഹം അന്ന് ദൈവം ഏല്പിച്ച ജോലി വിശ്വാസത്തോടെ ധൈര്യപൂർവം ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നിങ്ങള്ക്ക് വല്ല പശുവിനെയും ബീഫിന്റെയും പേരിലോ അല്ലെങ്കിൽ ശിവഗിരിയിലോ കിടന്നു അടി കൂടേണ്ടി വരുമായിരുന്നു.  ഇനിയെങ്കിലും സത്യം മനസ്സിലാക്കി രാജ്യത്തിൻറെ കോടതിയെയും   നിയമ വാഴ്ചയെയും വെല്ലു വിളിക്കാതെ തോമയെയും പത്രോസിനെയും കളഞ്ഞിട്ടു രണ്ടു കക്ഷികളും ചേർന്ന്  ജൂദാസിന്റെ സിംഹാസനം സ്ഥാപിച്ചു യേശുദേവൻ പഠിപ്പിച്ച കാര്യങ്ങൾ ഉൾക്കൊണ്ടു സഹോദരന്മാരെ പോലെ ജീവിക്കൂ. അല്ലാതെ ഈ തോന്ന്യവാസങ്ങൾ വരും തലമുറയിലേക്കു കുത്തി വച്ച് അവരെക്കൂടി നശ്ശിപ്പിക്കല്ലേ എന്നൊരപേക്ഷ. 
ORTHODOX VISWASI 2017-07-07 08:52:47
തിരുമേനി പറയുന്നതിന്റെ യുക്തി മനസ്സിലാകാത്തത് OBSERVATION കുറവായതുകൊണ്ടാണ്.തോമാസ്ലീഹായ്ക്കു മാത്രമല്ല എല്ലാ ശിഷ്യന്മാർക്കും സിംഹാസനം ഉണ്ടന്ന് ബൈബിൾ പറയുന്നു.പത്രോസിന്റെ സിംഹാസനം റോമിൽ ആണ്.പത്രോസ് കേരളത്തിൽ വന്നിട്ടില്ല.വിശ്വാസപരമായി ഒരു വ്യത്യാസവും ഇല്ല.1958 ഇൽ സഭ ഒന്നിച്ചപ്പോൾ വിശ്വാസത്തിനു വിത്യാസം ഇല്ലായിരുന്നല്ലോ.1958 മുതൽ 1970 വരെ സഭ ഒന്നായിരുന്നപ്പോൾ വിത്യാസം ഇല്ലായിരുന്നു.പിന്നീട് സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി വിത്യാസം ഉണ്ടാക്കിയതാണ്.സഭയുടെ പള്ളികൾ വീതം വെയ്ക്കുവാനുള്ളതല്ല.പുതിയ സഭ പുതിയ പള്ളികൾ ഉണ്ടാക്കട്ടെ.   
വിദ്യാധരൻ 2017-07-07 10:02:31

"മാളിക മുകളേറുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന രീതി

ഒന്നിനെ രണ്ടാക്കി മാറ്റിയും
രണ്ടിനെ ഒന്നാക്കി മാറ്റിയും
മർത്ത്യരെ തമ്മിലടിപ്പിച്ചും
കൊള്ളചെയ്യുന്നകള്ളന്മാരെനിങ്ങൾ,
നല്ലൊരു ഗുരു യേശുവിൻ പേരിനെ 
ലജ്ജയില്ലാതെ നാണംകെടുത്തുന്നു
ഭാരമുള്ളതാം കല്ലുകളൊക്കയും
ഭക്തന്മാരുടെ ശിരസ്സിന്മേൽ വച്ചിട്ട്
കയ്യിലെ വിരൽകൊണ്ടുപോലും മെല്ലെ
താങ്ങുവാൻ മടികാട്ടിടുന്നു നിങ്ങൾ
കിട്ടണം പള്ളിയിൽ മുഖ്യമാം ആസനം
അങ്ങാടിലാണേൽ വന്ദനം വേറെയും
വിധവമാരുടെ വീടുകളിൽ പോയി
കഴിക്കുന്നു നീണ്ട പ്രാർത്ഥനകൾ നിങ്ങൾ
പിന്നെ നിങ്ങൾ അവരുടെ വീടിനെ
മുഴുവനെ വിഴുങ്ങീടുന്നയ്യോ കഷ്ടം!
യാത്ര ചെയ്യുന്നു നിങ്ങളതിനായി
ബുദ്ധികെട്ട ജനത്തിൻ പുറത്തേറി
നിങ്ങളെ സ്വീകരിച്ചീടാനായി
താലവുംമേന്തി നിൽക്കുന്നു പെണ്ണുങ്ങൾ
പൊന്നിൻകുരിശും മുത്തുക്കുടകളും
ചെണ്ടമേളമായി ആണുങ്ങൾ മുന്നിലും
നിങ്ങളോ രാവണനെപ്പോലെ
അഴകുള്ള വസ്ത്രം പൊന്നിന്റെ മാലയും
അണിഞ്ഞു നീങ്ങുന്നു രാജാവിനെപ്പോലെ
നിങ്ങളെ ഒന്നു വന്ദിപ്പാനും പിന്നെ
മുത്തുവാനായാ പൊൻകുരിശിലൊന്നു
തിക്കിഞെക്കി ഞെരുക്കുന്നു ഭക്തർ
എന്നിവർക്കൊക്കെ ബോധം ലഭിക്കുമോ
അന്നുമാത്രമേ നാട് നന്നാകുള്ളൂ.
ഗോക്കൾ ആനകൾ മൂഷികർ  നാഗങ്ങൾ
ദൈവമാണെന്ന് ചൊല്ലി ഒരുകൂട്ടർ
വെട്ടുന്നു ഗളം മർത്ത്യന്റെ നിഷ്ടൂരം
ഹ! ഹ! ഇതെന്തൊരു കഷ്ടമേ
പട്ടിയാകണേ പുനർജന്മത്തിലെങ്കിലും

നിരീശ്വരൻ 2017-07-07 13:28:31
വിശ്വാസി.  വിഡ്ഢികൾ ഉള്ളടത്തോളം കാലം ബിഷപ്പുമാരും പുരോഹിത വർഗ്ഗവും തടിച്ചു കൊഴുക്കും. യേശു അപ്പച്ചൻ തിരിച്ചിനി വരില്ല.  യേശുവിനെ ഒറ്റുകൊടുത്ത ഇന്നത്തെ പുരോഹിത വർഗ്ഗത്തിന്റെ പ്രതിപുരുഷനായിരുന്ന യൂദാസിന്റെ (യൂദാസിനെ ഇന്നത്തെ പുരോഹിതവർഗ്ഗത്തിന്റ തലതൊട്ടപ്പനായ കയ്യാഫാസും കൂട്ടരും കൂടി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിട്ട് തൂങ്ങി ചത്തതാണെന്ന് കള്ളം പറഞ്ഞതാണ്) പേരിൽ ആകട്ടെ ഇനിയുള്ള ആരാധനകൾ.  എന്തിനാണ് വിദ്യാധരൻ സത്യം പറഞ്ഞപ്പോൾ കേറി പിടിക്കുന്നത്. അദ്ദേഹം യേശുപറഞ്ഞ സത്യങ്ങളാണ് അസ്വസ്ഥരാക്കത്തക്ക രീതിയിൽ ഇവിടെ കുറിച്ചിരിക്കുന്നത്.
George V 2017-07-07 13:40:05
ബൈബിളിൽ വലിയ അറിവില്ല എങ്കിലും എവിടെയോ വായിച്ചു  "നിങ്ങൾ  പന്ത്രണ്ടു പേരും" എന്നോട് കൂടെ പറുദീസയിൽ ഇരുന്നു ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും നയിക്കും  എന്ന് കർത്താവ് പറഞ്ഞത് യൂദായെ കൂടി  ഇരുത്തിക്കൊണ്ടാണ്. മത്യാസ് ആ ഏരിയായിൽ പോലും ഉണ്ടായിരുന്നില്ല. ഞാൻ അറിയുന്ന യേശു വാക്കിന് വ്യവസ്ഥ ഉള്ള ആളാണ്. അതുകൊണ്ടു യൂദാക്കു സിംഹാസനം കൊടുക്കും തീർച്ച. കരുണാമയനായ യേശു തീർച്ചയായും മത്യാസിനും കൊടുത്തു കാണും ഒരെണ്ണം. തർക്കത്തിനില്ല. 
Observer 2017-07-07 13:35:25
ഓര്‍ത്തഡോക്‌സ് വിശ്വാസി എന്തിനാണു കണ്ണടച്ച് ഇരുട്ടാക്കുന്നത്? സഭ രണ്ടല്ലേ? പോര്‍ട്ടുഗീസുകാര്‍ വരും മുന്‍പേ കേരള ക്രിസ്ത്യാനികള്‍ കല്‍ദായ സഭയുമായി ബന്ധപ്പെട്ടാണു കഴിഞ്ഞത്. എന്നു മുതലാണു സ്വാതന്ത്ര സഭ ആയത്? മാര്‍ത്തോമ്മാ ശ്ലീഹാക്കു എന്നാണു സിംഹാസനം ഉണ്ടായത്? ബൈബിളില്‍ എവിടെയാണു അങ്ങനെ പറയുന്നത്?
വൈദേശികാധിപത്യം എന്നു പറയുമ്പോള്‍ ക്രിസ്തുവും വിദേശിയാണെന്നു മറക്കണ്ട.
സ്വതന്ത്ര സഭയും മാര്‍ത്തോമ്മാ സിംഹാസനവും കാതോലിക്കായുടെ പരമാധ്യക്ഷ പദവിയും ഒക്കെയായി ഓര്‍ത്തഡോക്‌സുകാര്‍ പോകട്ടെ. അല്ലാത്തവര്‍ അവരുടെ വഴിക്കും പോകട്ടെ. അല്ലാതെ ഇനി രണ്ട് കൂട്ടരും എന്തിനാണു ഒന്നിക്കുന്നത്? പിന്നെയും തല്ലു കൂടാനോ?
അതു പോലെ പള്ളി എല്ലാം വേണമെന്നു പറയുന്നതില്‍ അധീശ മനോഭാവവും റിയല്‍ എസ്റ്റേറ്റിനോടുള്ള ആര്‍ത്തിയും വ്യക്തം. പകരം ക്രിസ്തുവിന്റെ സ്‌നേഹം പഠിക്കുക
ഇങ്ങനെ പറഞ്ഞു എന്നു കരുതി യാക്കോബായ സഭയോടു ഒരു സ്‌നേഹവും ഇല്ല. വഴിയെ പൊകുന്നവരെ ഒക്കെ അഛനും മെത്രാനും ഒക്കെ ആക്കി മൊത്തം ക്രിസ്ത്യാനിക്കു നാണക്കേട് ഉണ്ടാക്കുന്നു. മെത്രാനാക്കാന്‍ പണം മേടിക്കുന്നു. എന്തൊരു അധപതനം.
ജോര്‍ജ് വി എന്ന ആര്‍.എസ്.എസ് അനുഭാവി പറയുന്നത് യൂദ്ദാസിനെ ഒറ്റിക്കൊടുക്കാന്‍ ദൈവം അയച്ചതാണെന്നാണു. അതു ശരിയാണോ? ക്രൈസ്തവര്‍ വിധിയില്‍ അല്ല ഫ്രീ വില്ലില്‍ ആണു വിശ്വസിക്കുന്നത്. യൂദാസ് അല്ലെങ്കില്‍ മറ്റൊരാള്‍. ഇനി ഒറ്റിക്കൊടുക്കണമെന്നുമില്ലല്ലൊ. നിങ്ങളില്‍ ഒരാള്‍ ഒറ്റിക്കൊടുക്കുമെന്നു ക്രിസ്തു നേരത്തെ പറയുന്നതിനാല്‍ 'പ്രി-ഡെസ്റ്റൈന്‍ഡ്' ആണെന്നു വാദിക്കാം.എന്തായാലും ഇതൊരു കുഴക്കുന്ന താത്വിക പ്രശ്‌നം തന്നെ.
ഒറ്റിക്കൊടുത്താലും യൂദാക്ക് പശ്ചാത്തപിക്കാമിയിരുന്നു. തിരിച്ചു വരാമായിരുന്നു. പരമ കാരുണികനായ ദൈവം ക്ഷമിക്കുമായിരുന്നു. പക്ഷെ ജീവന്‍ അവസാനിപ്പിച്ചപ്പോള്‍ അയാള്‍ കൊടും പാപിയായി. (എന്നു നാം കരുതുന്നു. ദൈവത്തിന്റെ ന്യായം നമുക്ക് അറിയില്ല) 

Johny 2017-07-07 13:48:32
വ്യാജ പേരിൽ ന്യായീകരിക്കുന്നവർ കൂടുതലും പുരോഹിതർ ആണെന്ന് അവരുടെ ഭാഷയും അസഹിഷ്ണതയും കണ്ടാൽ അറിയാം. അതിനു അവരെ കുറ്റം പറയുന്നില്ല. സ്വന്തം തൊഴിൽ സംരക്ഷിക്കുക എന്നത് ഏതു മനുഷ്യന്റെയും ആവശ്യം ആണല്ലോ. ഓർത്തഡോൿസ് കാരും യാക്കോബക്കാരും ഇവിടെ കിടന്നു അടി കൂടാതെ ചെല്ല് കൊലെഞ്ചേരിക്കു്. ഈ മെത്രാൻ മാര് പറയുന്ന കളവു മുഴുവൻ വിശ്വസിച്ചു പോയി തല്ലു വാങ്ങിക്കു. 
വറുഗീസ് 2017-07-07 21:00:15
നല്ല കവിത വിദ്യാധരൻ മാഷെ . യേശു ഇവന്മാരെക്കുറിച്ചു പറഞ്ഞതൊക്ക നന്നായി അവതരിപ്പിച്ചിരിക്കുന്നു . ഒരു ക്രിസ്ത്യാനിയായ എനിക്ക് എന്നെക്കുറിച്ചു ലജ്ജ തോന്നുന്നു 

V.George 2017-07-08 19:33:54
Around 50 years ago a large group of faithfuls from Pathanamthitta area were on a pilgrimage to Devalokam. They were walking and the group reached Chingavanam Aramana area. Faithfuls gathered at Chingavanam started throwing stones at the Pathanamthitta Kalnada group. Pathanamthitta group expected this kind of attack and they had fire logs in an accompanied truck. They snatched the fire logs and chased the people who were throwing stones at them.  When this incident was taking place Kananaya Bishop Clemis was at Basil Aramana, Pathanmathitta having tea and Poovanpazham with Bishop Philoxinose. 
Bishop Nikolovas is a close friend of the Patriarch. Nicholovas Thirumeni can easily mediate this issue and reunite this fighting factions. Stop all the talk. Let us see some sincere actions taking place.
Truth seeker 2017-07-09 03:11:10
Personally; i don't belong to both, but from what i have seen; it is better for the Jacobites to join the Orthodox and live in harmony.  These illiterate clergy must be given intense training before absorbed into the main stream.  The merge is always and many ways advantages for the common people. Nicolovos was a bishop on the Patriarch side, but he is smart and so he advised his followers to drop the hatred and join the orthodox. He could be a good connecting link.  can this patriarch group explain what happened to the Idikki bishop, is he numphed by drugs or under house arrest ?  The Niranam bishop must wake up and join the merge- Your grand parents were orthodox - you can be a connecting agent too.
Wisdom 2017-07-09 05:01:10
സഭ രണ്ടും പിരിച്ചുവിട്ടിട്ട് കോർപറേഷൻ ആക്കണം.  തിരുമേനിമാരെ കല്യാണം കഴിപ്പിച്ചു നല്ല ഒരു തൂമ്പയും കൊടുത്തിട്ട് വിടുക. അദ്ധ്വാനിച്ചു വിയർപ്പോടെ ആഹാരം കഴിക്കട്ടെ. അതുപോലെ കുട്ടികളെ വളർത്തിയും സ്‌കൂളിലും കോളേജിലും വിട്ടും കല്യാണം കഴിപ്പിച്ചും അവരുടെ പ്രശ്നങ്ങളുമായി ഏറ്റുമുട്ടി ജീവിക്കട്ടെ അപ്പോൾ അറിയാം .  ഈ വേദാന്തം  അടിക്കല് മാത്രമല്ല ജീവിതമെന്ന്. കല്യാണം കഴിച്ചു കുട്ടികളുമായി ജീവിക്കുന്ന അച്ചന്മാർക്ക്  തൂമ്പ മാത്രം കൊടുത്താൽ മതി.  

Thiru 2017-07-09 12:29:13
തൂമ്പായോ അതെന്നാന്നെ. അഹരോൻ മുതൽ ഇങ്ങോട്ടു  ഞങ്ങൾക്ക് വിയർപ്പിന്റെ അസുഹം ഉണ്ടെന്നു നിങ്ങൾക്കു അറിയില്ലേ. അന്യന്റെ വിയർപ്പുകൊണ്ട് അപ്പം കഴിക്കണം എന്നാണല്ലോ വചനം. പിന്നെ ആഴ്ചയിൽ ഒരു ദിവസം ആണ് എന്തെങ്കിലും പണി ഉള്ളൂ. ബാക്കി ആറു ദിവസം ഇങ്ങനെ കേസും സമരവും, ഞങ്ങൾക്കും വേണ്ടേ ചില വിനോദങ്ങൾ ഒക്കെ 
naനബൂരി 2017-07-09 08:28:08
Wisdom  പറഞ്ഞത്  നല്ല കാരിയം പഷേ  ഇപ്പോള്‍ ഉള്ള കുട്ടികളേയും കേട്ടിയോളുകളെയും എന്ത്  ചെയും ?
നമുക്കും  പുതിയതായി  ഒന്ന് കൂടി  വേളി  കഴിക്കണം  ഒന്ന്  ഒരു പൂതി .
ORTHODOX VISWASI 2017-07-10 08:33:47
മഞ്ഞപ്പിത്തം എന്ന "അസുഹം " ഉള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും.അത് മാറാൻ നല്ല നാട്ടു മരുന്നു കഴിച്ചാൽ മതി.ഞങ്ങളുടെ തിരുമേനിമാർ നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവരും നല്ല തറവാടുകളിൽ പിറന്നവരും ആണ്.അവർ സ്വയം ആ സ്ഥാനത്തു വന്നവരല്ല.അവർ ആ സ്ഥാനത്തിന് യോഗ്യരാണെന്നുള്ള ബോധ്യത്തിൽ ജനങ്ങൾ തിരഞ്ഞുടുക്കുന്നത് ആണ്.അവർ അഹോരാത്രം സഭക്കും വിശ്വാസികൾക്കും വേണ്ടി പ്രവർത്തിക്കുന്നവരും ആണ്. അവരെപ്പറ്റി ഞങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സഭയിൽ സംവിധാനം ഉണ്ട്.വഴിയേ പോകുന്നവർ അതോർത്തു വിഴമിക്കേണ്ട.  
വഴിപോക്കർ 2017-07-10 11:32:29
എന്ത് വിദ്യാഭ്യാസം ജോലിചെയ്യാതെ ജീവിക്കുന്നതാണോ വിദ്യാഭ്യാസം? ജനങ്ങളെ പറ്റിച്ചു ജീവിക്കുകയും പിന്നെ അവരുടെ തലമണ്ട കാർന്ന് തിന്നുകയും ചെയ്യതതുകൊണ്ടാണ് താനോക്കെ ഇങ്ങനെ ഒരു പാവ കണക്കെ വായിൽ വരുന്നതൊക്കെ  വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് വിശ്വാസി.  നിങ്ങളുടെ കുടുംമ്പത്തിൽ നടക്കുന്ന വഴക്ക് നാട്ടിലേക്ക് പടർന്നു പിടിച്ചു മറ്റുള്ളവരേം വഷളാക്കാൻ സാധ്യതയുള്ളതു കൊണ്ട് ഞങ്ങൾ വഴിപോക്കർക്ക് ഇടപെട്ട തീരു. അതുകൊണ്ടു അധികം കളിക്കാതെ ഈ കട അടച്ചുപൂട്ടി തൂമ്പ എടുത്ത് അദ്ധ്വാനിച്ച് വിയർപ്പോടെ അപ്പം കഴിക്കുക. അല്ലാതെ വിയർത്തു അപ്പം കഴിക്കുനനവാന്റെ പാത്രത്തിൽ നിന്നടിച്ചുമാറ്റാൻ ശ്രമിച്ചാൽ വിവരം അറിയും. ഓരോ അവന്മാര് തിന്നുകൊഴുത്തു ചുവ ചുവാന്നാ ഇരിക്കുന്നെ. മുന്തിരിച്ചാറും പിന്നെ കൺഫെഷൻ പ്രാർത്ഥനയും ഒക്കെ കഴിയുമ്പോൾ കേറി കൊഴുക്കുകയല്ലേ

Johny 2017-07-10 12:17:36
ദൈവത്തിനെ അറിയാവുന്ന ഒരു മനസ്സിനെയും ലോഹക്കുള്ളിൽ/കളർ ലോഹക്കുള്ളിൽ ഞാൻ ഇന്നോളം കണ്ടെത്തിയില്ല. അന്വഷിപ്പിൻ കണ്ടെത്തും  എന്ന ക്രിസ്തുവചനത്തെ പ്രമാണമാക്കി, എഴുപതു വയസ്സ് വരെ ഞാൻ അന്വേഷിച്ചു. പക്ഷെ കണ്ടെത്തിയില്ല. പകരം ഇവർ നാട്ടിയ കുരിശിൽ ഇവർ കയറ്റിയ ക്രൂശിതന്റെ വിലാപം സദാ ഞാൻ കേട്ടു, ഇന്നും കേട്ടു,, ഇനിയും കേട്ടുകൊണ്ടേയിരിക്കും (ശ്രീ സാമുവേൽ കൂടൽ) 
Thiru 2017-07-10 13:19:35
 ലളിത ജീവിതം നയിച്ച നസ്രായന്റെ പേര് ഉച്ചരിക്കാൻ ഇതിൽ എത്ര പേർക്ക് യോഗ്യത ഉണ്ട്. പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി കോടികൾ വടക്കേ ഇന്ത്യൻ വകീലാന്മാർക് കൊടുത്തിട്ടു വിധി വരുമ്പോൾ അതനുസ്സരിക്കാതെ ആടുകളെ റോഡിൽ ഇറക്കി തറ വേലകൾ കാണിക്കുന്നതാണോ വിദ്യാഭ്യാസം.  ഈ മത്തങ്ങാ തൊപ്പിയും മുപ്പതു മീറ്റർ തുണികൊണ്ടുള്ള കുപ്പായവും മാന്ത്രിക വടിയും ഇവർക്ക് എവിടെ നിന്ന് കിട്ടി. മുന്തിയ കാറിൽ ലോകം മുഴുവൻ നടക്കുന്നു അഡമ്പര ജീവിതം നയിക്കാൻ ഉള്ള വിദ്യ ആഭാസം ആണ് ഇവർക്കുള്ളത്. 
ORTHODOX VISWASI 2017-07-11 07:05:30
എടോവഴി പോക്കാ അല്ലെങ്കിലും തന്റെ വഴി പോക്കാ കാരണം തന്റെ അസുഖം അസൂയയും വിവരക്കേടും ആണ്.അത് മാറാൻ പ്രയാസം ആണ്.ഓരോരുത്തരും അവരവരുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ചുള്ള ജോലി ആണ് ചെയ്യുന്നത്.എല്ലാവര്ക്കും IT field ഇൽ work ചെയ്യാൻ പറ്റില്ല.അതുപോലെ എല്ലാവര്ക്കും നഴ്‌സ്മാർ ആവാനും പറ്റില്ല.വഴിപോക്കൻ  farm ഇൽ ആണോ work ചെയ്യുന്നത്.Mechanization നടപ്പിലാക്കിയാൽ തന്റെ അധ്വാനവും വിയർപ്പും കുറക്കാൻ പറ്റും.ഞങ്ങളുടെ കുടുംബത്തിൽ പ്രശനങ്ങൾ ഒന്നും ഇല്ല.ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കാൻ ങ്ങങ്ങൾക്കറിയാം.അതിനു നാട്ടിൽ സംവിധാനം ഉണ്ട്.കോടതി യെ വെല്ലുവിളിക്കുന്ന ഒരു ചെറിയ വിഭാഗം പുത്തൻ കുരിശു കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്.തന്റെ ഉപേദശം അവരോടാണ് വേണ്ടത്.പ്രശ്നങ്ങൾക്ക് കാരണം അവരാണെന്നു കോടതി വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.കാടടച്ചു വെടിവെക്കാതെ യാഥാർഥ്യ  ബോധത്തോടെ പ്രശ്നത്തെ സമീപിക്കുകയാണ് വഴിപോക്കൻ ചെയ്യേണ്ടത് .
Editor 2017-07-11 08:03:29
Comments closed
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക