Image

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍

ജിമ്മി കണിയാലി Published on 06 July, 2017
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍
ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഓപ്പണ്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്നു . അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നും കാന ഡയില്‍നിന്നും വളരെയധികം ടീമുകള്‍പങ്കെടുക്കുന്ന ഈമത്സരത്തിന്റെ മൊത്തം െ്രെപസ്മണി 1500 ഡോളര്‍ ആണ്. ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടുന്ന വര്‍ക്ക് പ്രവീണ്‍വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുംസമ്മാനിക്കും . രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് സണ്ണി ഈരോലിക്കല്‍സ്‌പോണ്‍ സര്‍ചെയ്യ്യുന്ന തോമസ് ഈരോലിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും .

ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങള്‍കൂടാതെ, വനിതകള്‍, ജൂനിയേര്‍സ് (15 താഴെ), സീനിയര്‍സ് (50 മുകളില്‍), മിക്‌സഡ്എന്നിങ്ങനെ നാലുവിഭാഗങ്ങളില്‍കൂടെ മത്സരങ്ങള്‍ ഉണ്ടാകും ഓപ്പണ്‍മത്സരങ്ങള്‍ക്ക് ആദ്യംപേര്രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ പങ്കെടുക്കാം . ആയതിനാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്രയൂം നേരത്തെര ജിസ്റ്റര്‍ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു ചിക്കാഗോമലയാളി അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ www.chicagomalayaleeassociation.org യില്‍ ഓണ്‍ലൈന്‍ ആയിരജിസ്റ്റര്‍ചെയ്യാനും പണംഅടക്കാനും സൗകര്യം ഉണ്ടായിരിക്കും . ഓഗസ്റ്റ് 19 രാവിലെ 7 30 (CST )\paÕc§Äjmw_ÀKnepÅEgret Badminton ( 1251 Basswood Rd, Schaumburg, IL 60173) ) നില്‍ ആരംഭിക്കുന്നതായിരിക്കും

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന മറ്റൊരുജനകീയ സംരംഭം ആയ ഈബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്നേതൃത്വംനല്‍കുവാന്‍ ടോമിഅമ്പേനാട്ട് (കണ്‍വീനര്‍), (630 992 1500) ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954) , ജസ്റ്റിന്‍ മാണിപറമ്പില്‍ (630 544 0353) എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിരൂപീകരിച്ചതായി പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മികണിയാലിയും അറിയിച്ചു.

ബോര്‍ഡ് അംഗങ്ങളായ, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്തു , ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ . ജേക്കബ് മാത്യു പുറയംപള്ളി, ജോഷി വള്ളിക്കളം, ജോസ്സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ്പുല്ലാപ്പള്ളില്‍ , ഷിബുമുളയാനിക്കുന്നേല്‍ , സ്റ്റാന്‍ലിമാത്യൂ , സിബിള്‍ ഫിലിപ്പ്, ജോഷി മാത്യുപുത്തൂരാന്‍, സണ്ണി മൂക്കേട്ട്, മനു നൈനാന്‍ , സഖറിയചേലക്കല്‍, ബിജി സി മാണിഎന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു

ഇവരെക്കൂടാതെ, ഈമത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ വിവിധ ബാഡ്മിന്റണ്‍ ക്ല ബ്കളുടെയും മറ്റുസാമൂഹികസംഘടനകളുടെയും പ ിന്തുണ കൂടി ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രോത്സാഹജനകം ആണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക