Image

പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ലെന്ന്‌ പൊലീസ്‌

Published on 06 July, 2017
പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ലെന്ന്‌ പൊലീസ്‌

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ മുഖ്യപ്രതി പള്‍സര്‍ സുനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന്‌ പൊലീസ്‌. ഇക്കാര്യം ഇന്ന്‌ കോടതിയെയും അറിയിക്കും. മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ ശേഷമായിരിക്കും പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്‌. ഇന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. 

അഞ്ചുദിവസത്തേക്കായിരുന്നു സുനിയെ കോടതി പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടത്‌. കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുനിയുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കുകയും ചെയ്‌തു.
പൊലീസ്‌ മര്‍ദനത്തെക്കുറിച്ച്‌ മുന്‍പ്‌ ആരോപണം ഉന്നയിക്കാത്ത സുനില്‍ കഴിഞ്ഞ ദിവസം ആദ്യമായി പൊലീസ്‌ മര്‍ദിച്ചതായി കോടതിയില്‍ പറഞ്ഞിരുന്നു. 

ഇതിന്‌ പിന്നാലെയാണ്‌ അഭിഭാഷകന്റെ ഹര്‍ജിയും. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്‌ണുവിനെ പൊലീസ്‌ ഇന്ന്‌ കസ്റ്റഡിയില്‍ വാങ്ങും. സുനിക്ക്‌ ഫോണ്‍ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും അന്വേഷിക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക