Image

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യും

Published on 06 July, 2017
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യും. ശനിയാഴ്‌ചയ്‌ക്കു ശേഷമാകും ചോദ്യം ചെയ്യല്‍. കേസിലെ ഗൂഢാലോചനയ്‌ക്കു പിന്നിലുണ്ടെന്നു കരുതുന്ന റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകള്‍, സിനിമാരംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ്‌ ചോദ്യംചെയ്യല്‍.

കേസില്‍ കലാഭവന്‍ കെ എസ്‌ പ്രസാദിനെയും നിര്‍മാതാവ്‌ ആന്റോ ജോസഫിനെയും ആലുവ പൊലീസ്‌ക്‌ളബ്ബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു. എന്നാല്‍, തന്നെ ആരും ചോദ്യംചെയ്‌തില്ലെന്നും സുഹൃത്തിനോടു സംസാരിച്ചിരിക്കാനാണ്‌ പോയതെന്നുമാണ്‌ പൊലീസ്‌ക്‌ളബ്ബില്‍നിന്ന്‌ ഇറങ്ങിവന്ന പ്രസാദ്‌ മാധ്യമങ്ങളോടുപറഞ്ഞത്‌. 

നടിയെ ആക്രമിച്ച സംഭവം നടന്ന ഉടനെ പി ടി തോമസ്‌ എംഎല്‍എ അറിയിച്ചതനുസരിച്ച്‌ ആന്റോ ജോസഫ്‌ സ്ഥലത്തെത്തിയിരുന്നു. ആന്റോയുടെ ഫോണിലാണ്‌ പി ടി തോമസ്‌ പള്‍സര്‍ സുനിയെ വിളിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക