Image

ദല്‍ഹി ദില്‍ഷാദ്‌ ഗാര്‍ഡനില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

Published on 06 July, 2017
ദല്‍ഹി ദില്‍ഷാദ്‌ ഗാര്‍ഡനില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

ന്യൂദല്‍ഹി: ദല്‍ഹി ദില്‍ഷാദ്‌ ഗാര്‍ഡനിലെ കോളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.

വെള്ളിയാഴ്‌ച പുലര്‍ച്ചെ സീമപുരി മേഖലയിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. അഗ്‌നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്‌. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക