Image

മാര്‍ത്തോമ്മ സഭാ ട്രസ്റ്റിയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വകരണം നല്‍കി

ജീമോന്‍ റാന്നി Published on 06 July, 2017
മാര്‍ത്തോമ്മ സഭാ ട്രസ്റ്റിയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വകരണം നല്‍കി
ഹൂസ്റ്റണ്‍: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന് മലങ്കര മാര്‍ത്തോമ്മാ സഭയുടെ അത്മായട്രസ്റ്റിയും ഖജാന്‍ജിയുമായ അഡ്വ. പ്രകാശ് പി തോമസിന് ഹൂസ്റ്റണിലെ സുഹൃത് കൂട്ടായ്മയില്‍ ഊഷ്മള സ്വീകരംെ നല്‍കി.

 ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ പാഴ്‌സനേഡില്‍ ജൂലൈ 5 ന് ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന് സ്വീകരണ സമ്മേളനത്തില്‍ സഭയുടെ ഭദ്രാസന അസംബ്ലി- മണ്ഡലാംഗങ്ങളും, മുന്‍ സഭാ മണ്ഡലാംഗങ്ങളും, സുഹൃത്തുക്കളും പങ്കെടുത്തു.

സഭാട്രസ്റ്റിയുടെ വലിയ ഉത്തരവാദിത്വത്തിനോടൊപ്പം കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റേയും മാര്‍ത്തോമ്മാ സി എസ് ഐ, സി എന്‍ ഐ ജോയിന്റ് കൗണ്‍സിലിന്റേയും ട്രഷററായി പ്രവര്‍ത്തിക്കുന്ന പ്രകാശിന്റെ ബഹുമുഖ കഴിവുകളെ ഏവരും പ്രകീര്‍ത്തിച്ചു.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണിയുടെ ദേശീയ പ്രസിഡന്റ്, വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്ന പ്രകാശ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുവാന്‍ പരമകാരുണ്യകനായ ദൈവം തമ്പുരാന്‍ സഹായിക്കട്ടെയെന്ന് പ്രസംഗകരര്‍ ആശംസിച്ചു.

ദീര്‍ഘ വര്‍ഷങ്ങള്‍ സഭയുടെ പ്രതിനിധി മണ്ഡലാംഗമായും സഭാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ച പ്രകാശ് തിരുവല്ലാ ബാറിലെ പ്രമുഖ അഭിഭാഷകനും കൂടിയാണ്. 2014 ല്‍ സഭാ ട്രസ്റ്റിയായി ചുമതലയേറ്റ ഇദ്ധേഹം 2017 സെപ്റ്റംബറില്‍ സ്ഥാനമൊഴിയും.

റവ ജോണ്‍സണ്‍ ഉണ്ണിത്താന്‍, റവ ഫിലിപ്പ് ഫിലിപ്പ്, റവ ഏബ്രഹാം വര്‍ഗീസ്, എം ജി മാത്ു, ഷാജന്‍ ജോര്‍ജ്ജ്, ജെയിംസ് കെ ഈപ്പന്‍, ജോണ്‍ തോമസ്(ഷാജന്‍), ജോണ്‍ ഫിലിപ്പ് (പ്രകാശ്), റെജി വി കുര്യന്‍, മറിയാമ്മ തോമസ്, ലിന്‍ കുരീക്കാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇതുവരെ കരുതിയ ദൈവം ഇനിയും കരുതുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും, സഭാജനങ്ങളുടെ പ്രാര്‍ഥന തനിയ്ക്ക് എന്നും ബലം നല്‍കുന്നുവെന്നും പ്രകാശ് മറുപട്ി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ജീമോന്‍ റാന്നി സ്വാഗതവും, സഖറിയാ കോശി നന്ദിയും പ്രകാശിപ്പിച്ചു. റവ ഏബ്രഹാം വര്‍ഗീസ് പ്രാര്‍ത്ഥിച്ചു.

സ്വീകരണത്തിന് ശേഷം സ്‌നേഹഭോജനവും ഉണ്ടായിരുന്നു.



മാര്‍ത്തോമ്മ സഭാ ട്രസ്റ്റിയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക