Image

സെന്‍കുമാറിനെ തള്ളി ബെഹ്‌റ

Published on 07 July, 2017
 സെന്‍കുമാറിനെ തള്ളി ബെഹ്‌റ

തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉന്നയിച്ച്‌ വിമര്‍ശനങ്ങളെ തള്ളിയും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയെ പ്രശംസിച്ചും ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ. 

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ നിലവില്‍ നടക്കുന്ന അന്വേഷണം എ.ഡി.ജി.പി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന സെന്‍കുമാറിന്റെ നിലപാടിനെ തള്ളിയാണ്‌ ബെഹ്‌റ രംഗത്തുവന്നിരിക്കുന്നത്‌.

അന്വേഷണം ശരിയായ രീതിയിലാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ താന്‍ മനസിലാക്കുന്നു പറഞ്ഞ ബെഹ്‌റ ഈ രീതിയില്‍ തന്നെ മുന്നോട്ട്‌ പോവണമെന്നും വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടെന്ന്‌ എ.ഡി.ജി.പിക്ക്‌ അയച്ച കത്തില്‍ ബെഹ്‌റ പറയുന്നു.

ബി.സന്ധ്യയ്‌ക്ക്‌ നല്‍കിയ കത്തില്‍ അവരടക്കം എല്ലാ ഉദ്യോഗസ്ഥരേയും ഡി.ജി.പി പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്‌.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നടക്കുന്നത്‌ എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്‌ മാത്രമാണെന്നും മലയാളം വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സെന്‍കുമാര്‍ പറഞ്ഞത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക