Image

മോദിയും ഷി ജിന്‍പിംഗും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്‌ച

Published on 07 July, 2017
മോദിയും ഷി ജിന്‍പിംഗും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്‌ച


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിംഗും അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ ഹാംബെര്‍ഗിലെത്തിയ ഇരു നേതാക്കളും ബ്രിക്‌സ്‌ രാജ്യങ്ങളുടെ സമ്മേളനത്തിനിടെയാണ്‌ ഹ്രസ്വ കൂടിക്കാഴ്‌ച നടത്തിയത്‌. സിക്കിം പ്രശ്‌നത്തെ തുടര്‍ന്ന്‌ ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തുന്നതില്‍ നിന്ന്‌ ചൈന കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

കൂടിക്കാഴ്‌ചയില്‍ ഇരു നേതാക്കളും പരസ്‌പരം പ്രശംസിച്ചു. ബ്രിക്‌സ്‌ യോഗത്തിന്‌ ശേഷം ഇരുവരും വീണ്ടും കാണുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക