Image

കിയോസ് ആറാം വാര്‍ഷിക പൊതുയോഗം

Published on 07 July, 2017
കിയോസ് ആറാം വാര്‍ഷിക പൊതുയോഗം
 
റിയാദ്: കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കിയോസ് (കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ) ആറാം വാര്‍ഷിക പൊതുയോഗം അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. 

മുഖ്യ രക്ഷാധികാരി ടി.പി. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍.കെ. സൂരജ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അനില്‍ ചിറക്കല്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പൂക്കോയ തങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.എം. ഷാക്കിര്‍ വരവ് ചെലവ് കണക്കും 'പ്രവാസികള്‍ നാട്ടില്‍ തുടങ്ങുന്ന ചെറുകിട സംരഭങ്ങള്‍ക്ക് സര്‍ക്കാരുകളുടെ നിലവിലെ നിയമങ്ങള്‍ ലഘൂകരിക്കണം’ എന്ന പ്രമേയം നസീര്‍ മുതുകുറ്റിയും അവതരിപ്പിച്ചു. ഭരണഘടനയിലെ ഭേദഗതികളെ കുറിച്ച് ഉപദേശക സമിതി അംഗം പി.വി. അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു. 

തുടര്‍ന്നു തെരഞ്ഞെടുപ്പിന് യു.പി മുസ്തഫ നേതൃത്വം നല്‍കി. ഒന്പതു പേര്‍ അടങ്ങുന്ന രക്ഷാധികാരി സമിതിക്ക് പുറമെ എന്‍.കെ. സൂരജ് (ചെയര്‍മാന്‍) മൊയ്തു അറ്റ്‌ലസ്, ജയദേവന്‍, പി.വി. അബ്ദുല്‍ റഹ്മാന്‍ (വൈസ് ചെയര്‍മാന്‍), അനില്‍ ചിറക്കല്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദലി കൂടാളി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ.ഇസ്മായില്‍, എന്‍.കെ. രാഗേഷ്, ഷൈജു പച്ച (ജോയിന്റ് കണ്‍വീനര്‍മാര്‍), ടി.എം. ഷാക്കിര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 35 അംഗ എക്‌സിക്യൂട്ടീവിനേയും മുക്താര്‍ (പ്രോഗ്രാം), നവാസ് (സ്‌പോര്‍ട്‌സ്), സനൂപ് (ലീഗല്‍ സെല്‍), നസീര്‍ മുതുകുറ്റി (ജീവകാരുണ്യം) സി.പി. നിയാസ് (മെംബര്‍ഷിപ്പ്), അന്‍വര്‍ (വിദ്യാഭ്യാസ എന്റോവ്‌മെന്റ്), അബ്ദുല്‍ റസാഖ് (സുരക്ഷാ സ്‌കീം), അര്‍ഷാദ് മാച്ചേരി (മീഡിയ) തുടങ്ങി വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരേയും തെരഞ്ഞെടുത്തു. ചെയര്‍മാന്‍ സൂരജ് ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയൂം അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നസീര്‍ പള്ളി വളപ്പില്‍, പി.വി. അബ്ദുല്‍ റഹ്മാന്‍, ജയദേവന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക