Image

പ്രിയപ്പെട്ട പെണ്‍കുട്ടി....നീ ഇരയല്ല.. (മീനു എലിസബത്ത്)

Published on 07 July, 2017
പ്രിയപ്പെട്ട പെണ്‍കുട്ടി....നീ ഇരയല്ല.. (മീനു എലിസബത്ത്)
പ്രിയപ്പെട്ട പെണ്‍കുട്ടി....നീ ഇരയല്ല.. ഇരയാക്കപ്പെട്ടവളാണ്.
കഴിഞ്ഞ നാലുമാസമായി ലോകത്തിന്റെ സകല കോണിലുമിരുന്നു മനസാക്ഷിയുള്ള മലയാളികള്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു...
നീയൊരു പെണ്‍കുട്ടിയായതിനാല്‍,
മനസ്സില്‍ ഒരിറ്റു നന്മ കൊണ്ട് നടക്കുന്ന ഏതൊരു ഭാരതീയ സ്ത്രീയും, നിന്നെ ഓര്‍ത്ത് മനം നൊന്തിരിക്കണം.
പല ഭാഷകളില്‍ അഭിനയിച്ചിരുന്ന ഒരു സിനിമാ നടിയെന്നതിനുപരി സ്വന്തം കുഞ്ഞിനോ, കൂടപ്പിറപ്പിനോ, കൂട്ടുകാരിക്കോ, ബന്ധുവിനോ ഉണ്ടായ ഒരു ദുരന്തമായി തന്നെ, നിന്നെ സ്‌നേഹിക്കുന്നവര്‍ ഇതിനെ കാണുന്നു.
നിന്റെ സമനില തെറ്റാതിരിക്കുവാനും നീ ആത്മഹത്യ ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചു
വരണമേ എന്ന് പ്രാര്‍ഥിച്ചവരും അനേകര്‍.
ഒരിക്കലും, നിന്റെ ഒരു മൂവി പോലും, കാണാത്തവരും, നിന്നെ കേട്ടിട്ടില്ലാത്തവരും കൂടി ആ നിരയിലുണ്ട് എന്നതും, സത്യം.
പെട്ടെന്ന് തന്നെ നീ അത്ഭുതകരമായ ചുവടു വെയ്പുകളോടെ ജീവിതത്തെ നേരിടുന്നത് ഞങ്ങള്‍ കണ്ടു. ആശ്വസിച്ചു.
ഇന്നും, നിന്റെ സ്വകാര്യതയില്‍ നീ കരയുന്നുണ്ടാവാം...
പകല്‍ പോലും നീ ദുസ്വപ്നങ്ങള്‍ കണ്ടു ഞെട്ടി അലറുന്നുണ്ടാവാം
ആത്മഹത്യയെക്കുറിച്ചും പകപോക്കലിനെക്കുറിച്ചും ചിന്തിച്ചുട്ടുണ്ടാവാം. എല്ലാം സ്വാഭാവികം
മനസിലേറ്റ മുറിവിന്റെ ഭീകരത പെട്ടെന്നുണങ്ങില്ലന്നറിയാം. തളരാതെ പിടിച്ചു നില്‍ക്കു. നിന്നേ മതിയാവു.
ഇന്നിപ്പോള്‍ നിന്നെ സ്‌നേഹിക്കുന്ന ലോക മലയാളി കൂട്ടായ്മക്കു ഒരൊറ്റ പ്രാര്‍ത്ഥനയെ നാവിലുള്ളു.
ഏതൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്തതാണെങ്കിലും, നിന്നോട് ഈ അനീതി കാണിച്ചവരെ നിയമത്തിന്റ മുന്നില്‍ കൊണ്ട് വരണമെന്നും നിനക്ക് നൂറു ശതമാനം നീതി ലഭിക്കണമെന്നും. നിനക്ക് നഷ്ട്ടപ്പെട്ട മനസ്സമാധാനവും ലോകത്തോടുള്ള വിശ്വാസവും തിരികെ തരാന്‍ ആര്‍ക്കും, കഴിയില്ല. എങ്കിലും, നീതി വാങ്ങിത്തരുവാന്‍ ഭരണ കൂടങ്ങള്‍ക്ക് കടപ്പാടുണ്ട്. അവര്‍ക്കതു എത്രയും, വേഗം ചെയ്യുവാന്‍ കഴിയട്ടെ...
എന്നും ആശിക്കുന്നു.
നിനക്ക് നന്‍മ മാത്രം ഭവിക്കട്ടെ..
Join WhatsApp News
observer2 2017-07-07 13:55:24
ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. മഞ്ജു-ദിലീപ് സാമ്പത്തിക കാര്യങ്ങളില്‍ പ്രസ്തുത നടി ഇടപെട്ടിരുന്നോ? ഏതോ സ്വത്ത് ദിലീപിനു പകരം മഞ്ജുവിനു കൊടുത്തു എന്നു നടി ഈ സംഭവം ഉണ്ടാകുന്നതിനു വളരെ മുന്‍പ് പറഞ്ഞത് ഓറ്ക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക