Image

ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ പ്രോഗ്രാം ഷെഡ്യൂള്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 07 July, 2017
ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ പ്രോഗ്രാം ഷെഡ്യൂള്‍
ന്യൂയോര്‍ക്ക്‌: ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ പ്രോഗ്രാം സമയക്രമം തയ്യാറായി. 

ജൂലൈ 12 ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3മണിക്കാണ്‌ പരിപാടികള്‍ ആരംഭിക്കുക. 3 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ 5.30 ന്‌ ഡിന്നര്‍. 6.45ന്‌ ഘോഷയാത്രയ്‌ക്കായി പാര്‍ക്കിംഗ്‌ ലോട്ടില്‍ അണിനിരക്കുന്നു. 7ന്‌ ഘോഷയാത്ര ആരംഭിക്കും. 7.30 ന്‌ സന്ധ്യാ നമസ്‌കാരം. 8 ന്‌ ഉദ്‌ഘാടന സമ്മേളനം. 8.45 ന്‌ ക്വൊയര്‍, 9ന്‌ ബൈബിള്‍ കഥാപ്രസംഗം- ഫാ. വി ഷിബു മത്തായി, 9.15ന്‌ എം ജി ഓ സി എസ്‌ എം & ഫോക്കസ്‌ ക്യാംപ്‌ ഫയറോടെ ആദ്യ ദിന പരിപാടികള്‍ സമാപിക്കും. 
രണ്ടാം ദിനം ജൂലൈ ഏഴ്‌ വ്യാഴാഴ്‌ച രാവിലെ 6 മണിക്ക്‌ പ്രഭാതനമസ്‌കാരം. തുടര്‍ന്ന്‌ മലയാളത്തിലും 6.45ന്‌ ഇംഗ്ലീഷിലും പ്രഭാതനമസ്‌കാരം, ധ്യാന പ്രസംഗം-മലയാളം, 7.15ന്‌ ധ്യാനപ്രസംഗം -ഇംഗ്ലീഷ്‌ ഗായകസംഘം, 7.30 ന്‌ ക്രിസ്‌ത്യന്‍ യോഗാ താല്‍പര്യമുള്ളവര്‍ക്ക്‌ പങ്കെടുക്കാം, 8 മണിക്ക്‌ ബ്രേക്‌ ഫാസ്റ്റ്‌ 8.45 ന്‌ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. 

രാവിലെ 9 മണി മുതല്‍ 10.30 വരെ മുഖ്യപ്രഭാഷണം: മുതിര്‍ന്നവര്‍ക്കുവേണ്ടി -ഫാ. ഡോ. എം ഒ ജോണും, ഫോക്കസിനു വേണ്ടി ഡോ. ഡോണാ റിസ്‌കും , എം ജി ഓ സി എസ്‌ എം നു വേണ്ടി റവ. ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചറും (പ്രദീപ്‌) മുഖ്യപ്രഭാഷണം നടത്തും. 
9 മണി മുതല്‍ 10.30 വരെ സംഗീതസെഷന്‍ ( സണ്‍ഡേ സ്‌കൂള്‍ - പ്രീ സ്‌കൂള്‍) , ( സണ്‍ഡേ സ്‌കൂള്‍ - എലിമെന്ററി സ്‌കൂള്‍) 

9.45- 10.30 വരെ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. (സണ്‍ഡേ സ്‌കൂള്‍ - പ്രീ സ്‌കൂള്‍) , ( സണ്‍ഡേ സ്‌കൂള്‍ - എലിമെന്ററി സ്‌കൂള്‍), ( സണ്‍ഡേ സ്‌കൂള്‍ - മിഡില്‍ സ്‌കൂള്‍) ( റവ. ഡീക്കന്‍ ഗീവര്‍ഗീസ്‌ വര്‍ഗീസ്‌(ബോബി).
10.30ന്‌ കോഫി ബ്രേക്ക്‌. 

10.45 ന്‌ ഗ്രൂപ്പ്‌ ഡിസ്‌കഷന്‍- മുതിര്‍ന്നവര്‍ക്ക്‌ (ബാള്‍റൂം), ഫോക്കസ്‌ (സാംബെസി), എം ജി ഓ സി എസ്‌ എം(നൈല്‍). തുടര്‍ന്ന്‌ ഗ്രൂപ്പ്‌ ആക്‌ടിവിറ്റീസ്‌: (സണ്‍ഡേ സ്‌കൂള്‍ - പ്രീ സ്‌കൂള്‍), ( എലിമെന്ററി സ്‌കൂള്‍), മിഡില്‍ സ്‌കൂള്‍) 
11.45 ന്‌ പ്രെയര്‍(ഫോക്കസ്‌), എം ജി ഓ സി എസ്‌ എം), 12 ന്‌ മുതിര്‍ന്നവര്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും (ബാള്‍ റൂം). 12. 15 ന്‌ ഭക്ഷണം(എം ജി ഓ സി എസ്‌ എം& ഫോക്കസ്‌),. 12.30ന്‌ ഭക്ഷണം മുതിര്‍ന്നവര്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും. 

ഉച്ച തിരിഞ്ഞ്‌ 2 മുതല്‍ 5 മണി വരെ വാട്ടര്‍ തീം പാര്‍ക്കില്‍ ചെലവിടുന്നു. മറ്റ്‌ സ്‌പോര്‍ട്‌സ്‌ ക്രമീകരണങ്ങള്‍ പാര്‍ക്കിംഗ്‌ ലോട്ടിന്‌ അടുത്തുള്ള പുല്‍ത്തകിടിയില്‍. 5 .30 ന്‌ ഭക്ഷണം. 6 .30 ന്‌ ക്വൊയര്‍. 6.45 ന്‌ പരിശുദ്ധ കാതോലിക്കാബാവയ്‌ക്ക്‌്‌ സ്വീകരണം. 7 മണിക്ക്‌ സന്ധ്യാ നമസ്‌കാരം, 7.30 ന്‌ പരിശുദ്ധ കാതോലിക്കാബാവയുടെ ശ്ലൈഹികപ്രഭാഷണം. തുടര്‍ന്ന്‌ സുവനീര്‍ പ്രകാശനം

8.10 ന്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ നൈറ്റ്‌. 
11 മണിക്ക്‌ അന്നത്തെ പരിപാടികള്‍ കഴിയുന്നു.
14 വെള്ളിയാഴ്‌ച രാവിലെ 6 മണിക്ക്‌ മലയാളത്തിലും ഇംഗ്ലീഷിലും പ്രഭാതനമസ്‌കാരം, ധ്യാനപ്രസംഗം, മലയാളം, 7.15ന്‌ ഇംഗ്ലീഷില്‍ ധ്യാന പ്രസംഗം , ക്വൊയര്‍ , 7.30 ന്‌ ക്രിസ്‌ത്യന്‍ യോഗാ ഓപ്‌ഷണല്‍, 8 മണിക്ക്‌ ബ്രേക്‌ ഫാസ്റ്റ്‌, 8.45 ന്‌ ക്വൊയര്‍

രാവിലെ 9 മണി മുതല്‍ 10.30 വരെ മുഖ്യപ്രഭാഷണങ്ങള്‍. 9.45- 10.30 സംഗീതസെഷന്‍. 
10.30ന്‌ ഫോട്ടോസെഷന്‍. 10.45ന്‌ കോഫി ബ്രേക്ക്‌. 
11ന്‌ ഗ്രൂപ്പ്‌ ഡിസ്‌കഷന്‍
രാവിലെ 11.45 ന്‌ പ്രാര്‍ഥന, 12. 15 ന്‌ ഭക്ഷണം(എം ജി ഓ സി എസ്‌ എം& ഫോക്കസ്‌),(ഡൈനിംഗ്‌ റൂം). 12.30ന്‌ ഭക്ഷണം മുതിര്‍ന്നവര്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും (ഡൈനിംഗ്‌ റൂം). രാവിലെ 11.45 ന്‌ പ്രെയര്‍(ഫോക്കസ്‌), (സാംബെസി), എം ജി ഓ സി എസ്‌ എം -നൈല്‍), 12 ന്‌ മുതിര്‍ന്നവര്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും (ബാള്‍ റൂം). 12.15 ന്‌ ഭക്ഷണം(എം ജി ഓ സി എസ്‌ എം& ഫോക്കസ്‌),(ഡൈനിംഗ്‌ റൂം).

2 മണി മുതല്‍ 3 മണി വരെ സൂപ്പര്‍ സെഷന്‍. 
3 മണിക്ക്‌ പ്ലീനറി സെഷന്‍. 3.45 ന്‌ സ്ഥാനമൊഴിയുന്ന ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ ആദരം. 4.15 -ന്‌കോഫി ബ്രേക്ക്‌. 4.15- 4.45 വരെ ക്ലര്‍ജി അസോസിയേഷന്‍, ബസ്‌കിയാമ്മ അസോസിയേഷന്‍, ചോദ്യോത്തര സെഷന്‍, (``ഉറച്ച വിശ്വാസിയായിരിക്കുക,'' : ബൈബിളുമായി ബന്ധപ്പെട്ട ഏത്‌ ചോദ്യവും, ഓര്‍ത്തഡോക്‌സ്‌ വിശ്വാസവും പാരമ്പര്യവും, ലിറ്റര്‍ജിയും സഭാ ചരിത്രവും തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കും. മുന്‍വശത്ത്‌ ലോബിയില്‍ വെച്ചിരിക്കുന്ന പെട്ടിയില്‍ ചോദ്യങ്ങള്‍ നിക്ഷേപിക്കേണ്ടതാണ്‌.), മര്‍ത്ത്‌ മറിയം സമാജം എം ജി ഓ സി എസ്‌ എം-ഒസിവൈഎം ആലുംെനൈ ആലോചനായോഗങ്ങള്‍, 5.30 ന്‌ ഡിന്നര്‍, 6 45 ന്‌ ക്വൊയര്‍. 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം- മലയാളം ഇംഗ്ലീഷ്‌ 7.30ന്‌ ധ്യാനപ്രസംഗം 

8.15 ന്‌ കുമ്പസാരം
8.15 ആരാധനക്രമ സംഗീതം: സണ്‍ഡേ സ്‌കൂള്‍. 11 മണിക്ക്‌ പരിപാടികള്‍ അവസാനിക്കുന്നു. 

15 ശനിയാഴ്‌ച രാവിലെ 6.30ന്‌ രാത്രിനമസ്‌കാരത്തിനും 7 മണിക്ക്‌ പ്രഭാത നമസ്‌കാരത്തിനും ശേഷം വിശുദ്ധ കുര്‍ബാന, 9.15ന്‌ ക്ലോസിംഗ്‌ സെഷന്‍, 10 മണിക്ക്‌ (ബ്രഞ്ച്‌), 11 മണിക്ക്‌ ചെക്ക്‌ ഔട്ട്‌. ചെക്ക്‌ ഔട്ടിനുശേഷം രാത്രി 10 മണി വരെ ആവശ്യമുള്ളവര്‍ക്ക്‌ വാട്ടര്‍ തീം പാര്‍ക്ക്‌ ഉപയോഗിക്കാം. 

ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ 2 മണി വരെ ഭദ്രാസനം വാങ്ങിയ ഹോളി ട്രാന്‍സ്‌ഫിഗറേഷന്‍ റിട്രീറ്റ്‌ സെന്ററില്‍ ഓപ്പണ്‍ഹൗസ്‌ ക്രമീകരിച്ചിട്ടുണ്ട്‌. 2 മണിക്ക്‌ ഉദ്‌ഘാടനം പരിശുദ്ധ കാതോലിക്കാബാവ നിര്‍വഹിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക