Image

ഫാമിലി കോണ്‍ഫറന്‍സിലെ കലാപരിപാടികള്‍

വറുഗീസ് പോത്താനിക്കാട് Published on 07 July, 2017
ഫാമിലി കോണ്‍ഫറന്‍സിലെ കലാപരിപാടികള്‍
ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ട് സെന്ററില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് കലാപരിപാടികള്‍ ജൂലൈ 13 വ്യാഴാഴ്ച വൈകിട്ട് 8.10-ന് തുടങ്ങും. ഭദ്രാസനത്തിന്റെ ഇടവകകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത പരിപാടികള്‍  അവതരിപ്പിക്കും. ബൈബിള്‍ സംബന്ധമായതും അല്ലാത്തതുമായ ചിത്രീകരണങ്ങള്‍, നൃത്യനൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍, മാര്‍ഗ്ഗം കളി തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നതെന്നു എന്റര്‍ടെയ്ന്‍മെന്റ് കോര്‍ഡിനേറ്റര്‍ റീന സൂസന്‍ മാത്യൂസ് അറിയിച്ചു. ജേക്കബ് ജോസഫ്, ഫിലിപ്പ് മാത്യു, ടിഫ്‌നി തോമസ് എന്നിവരുമടങ്ങുന്ന എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റിയംഗങ്ങള്‍ കലാപരിപാടികള്‍ ഗംഭീരമാക്കാനുള്ള പ്രയത്‌നത്തിലാണ്.

പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനെത്തുന്നവര്‍ കലാപരിപാടികള്‍ക്ക് ആവശ്യമായ സാധനങ്ങളുമായെത്തേണ്ടതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റീന സൂസന്‍ മാത്യൂസ് (732)-841-4043, susanb0325@yahoo.com

ഫാമിലി കോണ്‍ഫറന്‍സിലെ കലാപരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക