Image

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്ലെര്‍ജി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വൈദിക കൂട്ടായ്മ നടത്തി

പി പി ചെറിയാന്‍ Published on 08 July, 2017
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്ലെര്‍ജി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വൈദിക കൂട്ടായ്മ നടത്തി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലര്‍ജി ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തില്‍ വൈദികരുടെ കൂട്ടായ്മ അനുഗ്രഹകരമായി നടത്തി. ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌ക്കോപ്പല്‍ സഭകളിലെ വൈദികര്‍ പങ്കെടുത്ത കൂട്ടായ്മ ജൂലൈ 4 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ദേവാലയത്തില്‍ വച്ചാണ് നടത്തപ്പെട്ടത്.

റവ ജോണ്‍സണ്‍ ഉണ്ണിത്താന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സെക്രട്ടറി റവ കെ ബി കുരുവിള മുഖ്യാതിഥിയായി പങ്കെടുത്ത ഇവന്‍ജലിക്കല്‍ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ് റവ ഡോ സി വി മാത്യു തിരുമേനിയും സഹധര്‍മ്മിണിയേയും വന്നുചേര്‍ന്ന ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

അഭിവന്ദ്യ തിരുമേനി, ശുശ്രൂഷാ രഗത്ത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിളങ്ങി ശോഭിച്ച മനസലിവ്, കരയുന്ന കണ്ണുകള്‍, സ്പര്‍ശിക്കുന്ന കരം, സേവനത്തിനായി ഓടുന്ന കാലുകള്‍ എന്നീ സ്വഭാവ ശ്രേഷ്ഠതകളെ കുറിച്ച് ഗഹനമായ ദൂത് നല്‍കി. തുടര്‍ന്ന് ദൂതിനെ ആധാരമായി ചര്‍ച്ചയും നടന്നു. റവ ഏബ്രഹാം വര്‍ഗീസ് പ്രാര്‍ത്ഥിച്ചു.

വെരി റവ സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ നന്ദി പ്രാകാശിപ്പിച്ചു. റവ ഫാ ഐസക് പ്രകാശിന്റെ പ്രാര്‍ത്ഥനയോടും തിരുമേനിയുടെ ആശിര്‍ വാദത്തോടും കൂടെ കൂട്ടായ്മ അനുഗ്രഹകരമായി സമാപിച്ചു. അടുത്ത കൂട്ടായ്മ സെപ്റ്റംബര്‍ മാസത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക