Image

ആസാമില്‍ ദുരിതം വിതച്ച്‌ വെള്ളപ്പൊക്കം; 22 പേര്‍ മരിച്ചു

Published on 08 July, 2017
ആസാമില്‍ ദുരിതം വിതച്ച്‌ വെള്ളപ്പൊക്കം; 22 പേര്‍ മരിച്ചു

ഗുവാഹത്തി: ആസാമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. വെള്ളപ്പൊക്കം ആസാമിലെ 17 ജില്ലകളേയും കാര്യമായി ബാധിച്ചിരിക്കുകയാണ്‌. ഏകദേശം 4.5 ലക്ഷം പേരാണ്‌ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നതെന്ന്‌ ദേശീയ മാാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പശ്ചിമബംഗാളിലെ കരിംഗഞ്ച്‌ ജില്ലയിലെ ബരാക്‌ പ്രദേശത്താണ്‌ വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്‌. ഈ പ്രദേശത്ത്‌ മാത്രം 1.61 ലക്ഷം പേരാണ്‌ കുടുങ്ങി കിടക്കുന്നത്‌. 
ബ്രഹ്മപുത്ര താഴ്‌വരയിലെ ലക്ഷ്‌മിപുര്‍ പ്രദേശവും വെള്ളപ്പൊക്കത്തിന്റെ കാഠിന്യം അനുഭവിക്കുന്നുണ്ട്‌. 

ഈ പ്രദേശത്ത്‌ 77,974 പേരാണ്‌ വസിക്കുന്നത്‌. ദുരിതമനുഭവിക്കുന്ന ജില്ലകളിലായി 181 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക