Image

ഡാര്‍ജിലിങ്‌ ഗൂര്‍ഖാ ലാന്റ്‌ പ്രക്ഷോഭം: യുവാവ്‌ കൊല്ലപ്പെട്ട നിലയില്‍

Published on 08 July, 2017
ഡാര്‍ജിലിങ്‌ ഗൂര്‍ഖാ ലാന്റ്‌ പ്രക്ഷോഭം:  യുവാവ്‌ കൊല്ലപ്പെട്ട നിലയില്‍

ഡാര്‍ജിലിങ്‌ : പ്രത്യേക ഗൂര്‍ഖാ ലാന്റ്‌ സംസ്ഥാനം രൂപീകരികണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം തുടരുന്ന ഡാര്‍ജിലിങില്‍ വീണ്ടും സംഘര്‍ഷം. ഹില്‍ ടൌണില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള സോനാഡയില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന്‌ പിന്നാലെയാണ്‌ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്‌.

 യാഷി ഭൂട്ടിയ എന്ന യുവാവിന്റെ മൃതദഹമാണ്‌ കണ്ടെത്തിയത്‌. യാഷി ഭൂട്ടിയയെ അര്‍ദ്ധ രാത്രിയോടെ പൊലീസ്‌ വെടിവെച്ച്‌ കൊല്ലുകയായിരുന്നു എന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
രാവിലെയോടെ മൃതദേഹവുമായി നാട്ടുകാര്‍ സോനാഡ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. 

നാട്ടുകാര്‍ കല്ലെറിഞ്ഞതോടെ പൊലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റബര്‍ ബുള്ളറ്റ്‌ പ്രയോഗിച്ചതായും ആരോപണമുണ്ട്‌.

മരുന്ന്‌ വാങ്ങി വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന യുവാവിനെ പൊലീസ്‌ അകാരണമായി വെടിവെയ്‌ക്കുകയായിരുന്നു എന്ന്‌ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. നിരപരാധിയായ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പട്ടതില്‍ തങ്ങള്‍ക്ക്‌ അതിയായ ദുഖമുണ്ടെന്ന്‌ ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്‌ നേതാവ്‌ നീരജ്‌ സിംബാ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്നാല്‍ പൊലീസ്‌ വെടിവെയ്‌പ്പ്‌ നടത്തിയെന്ന ആരോപണം തൃണമൂല്‍ മന്ത്രിയും ഡാര്‍ജലിങിലെ പാര്‍ട്ടി മുഖ്യനുമായ ഗൗതം ദേബ്‌ നിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക