Image

പോത്തിനെ കടത്തിയെന്നാരോപിച്ച്‌ ആറ്‌ പേര്‍ക്ക്‌ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം

Published on 08 July, 2017
  പോത്തിനെ കടത്തിയെന്നാരോപിച്ച്‌ ആറ്‌ പേര്‍ക്ക്‌ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം


ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച്‌ ആറ്‌ പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക്‌ സമീപം ഹരിദാസ്‌ നഗറില്‍ വെച്ചാണ്‌ സംഭവമുണ്ടായത്‌.

പോത്ത്‌ കിടാവുകളെയും കൊണ്ട്‌ വരികയായിരുന്ന വാഹനം തടഞ്ഞ ശേഷം ഒരു സംഘമാളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചതിനോടൊപ്പം  വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്‌തു. സംഭവത്തില്‍ ഡെല്‍ഹി പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ഗോരക്ഷയുടെ പേരിലുളള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്‌താവന കഴിഞ്ഞ ശേഷമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്‌. ഹിംസ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നുമായിരുന്നു മോഡി പറഞ്ഞത്‌. 

പ്രധാനമന്ത്രിയുടെ പ്രസ്‌താവന വന്ന്‌ മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ ഒരാള്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടു. പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യക്ക്‌ വ്യാപകമാകുകയാണ്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക