Image

സിപിഐ ആത്മപരിശോധനയ്‌ക്ക്‌ തയാറാകണം: കോടിയേരി

Published on 08 July, 2017
സിപിഐ ആത്മപരിശോധനയ്‌ക്ക്‌ തയാറാകണം:  കോടിയേരി

മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ സിപിഐയുടെ പരസ്യപ്രസ്‌താവനകള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സിപിഐ നേതാക്കളുടെ വിവാദപ്രസ്‌താവനകള്‍ മുന്നണി ബന്ധങ്ങള്‍ വഷളാക്കുകയാണ്‌. സിപിഐ ആത്മപരിശോധനയ്‌ക്ക്‌ തയാറാകണം. 

വിശാല ഇടത്‌ ഐക്യം മുന്‍നിര്‍ത്തിയാണ്‌ സിപിഐഎം വിവാദ പ്രസ്‌താവനകള്‍ക്ക്‌ മറുപടി നല്‍കാത്തത്‌. സിപിഎൈമ്മിന്‌ ഈഗോയില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മനോരമ ന്യൂസ്‌ ചാനലിലെ നേരെ ചൊവ്വേ പരിപാടിയില്‍ വിവാദ വിഷയങ്ങളില്‍ നിപാട്‌ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മാണ്‌ ശരിയെന്നതിന്റെ തെളിവാണ്‌ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ പോലും സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞത്‌. എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍ ഒന്നിച്ചാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. അതനുസരിച്ചാണ്‌ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്‌.

കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച എല്ലാ കോടതി വിധികളും സര്‍ക്കാര്‍ പാലിക്കും. നിയമാനുസൃതമായ വഴികളില്‍ കൂടി എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം എന്ന്‌ തന്നെയാണ്‌ സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു.വിട്ടുപോയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക