Image

ഇന്ത്യ,അമേരിക്ക, ജപ്പാന്‍, മലബാര്‍ നേവല്‍ അഭ്യാസം തിങ്കളാഴ്‌ച മുതല്‍

Published on 08 July, 2017
ഇന്ത്യ,അമേരിക്ക, ജപ്പാന്‍, മലബാര്‍ നേവല്‍ അഭ്യാസം തിങ്കളാഴ്‌ച മുതല്‍
 ദില്ലി: മലബാര്‍ നേവല്‍ അഭ്യാസത്തിന്‌ ഇന്ത്യയും ജപ്പാനും അമേരിക്കയും സജ്ജമായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിങ്കളാഴ്‌ചയാണ്‌ 'മലബാര്‍ എക്‌സര്‍സൈസ്‌' എന്ന പേരിലറിയപ്പെടുന്നു സൈനികാഭ്യാസം ആരംഭിക്കുക. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ്‌ 'മലബാര്‍ എക്‌സര്‍സൈസ്‌' ആരംഭിച്ചത്‌. പിന്നീട്‌ ജപ്പാനും ഇതില്‍ പങ്കാളികളാകുകയായിരുന്നു. 

10 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. കപ്പലുകള്‍ വെള്ളിയാഴ്‌ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിത്തുടങ്ങി. ഡസന്‍കണക്കിന്‌ യുദ്ധക്കപ്പലുകളും സബ്‌ മറൈനുകളും എയര്‍ ക്രാഫ്‌റ്റുകളുമാണ്‌ മലബാര്‍ എക്‌സര്‍സൈസില്‍ പങ്കെടുക്കുന്നത്‌. 

25 വര്‍ഷമായി ഈ സൈനികാഭ്യാസം നടന്നു വരികയാണ്‌. ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ഇത്തവണത്തെ മലബാര്‍ എക്‌സര്‍സൈസ്‌' നേരത്തേ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. സൈനികാഭ്യാസം മൂന്നാമതൊരു രാജ്യത്തിനെ ലക്ഷ്യം വെച്ചാകരുതെന്നാണ്‌ ചൈന പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക