Image

ആമിറിന് 257 കോടി

Published on 08 July, 2017
ആമിറിന് 257 കോടി

അമീര്‍ഖാന്‍ നായകനായി എത്തിയ ദംഗല്‍ വമ്പന്‍ ഹിറ്റായിരുന്നു. ചൈനീസ് ബോക്‌സ്ഓഫീസിലും ചിത്രം വന്‍ ഹിറ്റായി. ചിത്രം ചൈനയില്‍ നിന്നുമാത്രം സ്വന്ത മാക്കിയത് 1200 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് തിയേറ്ററിലെത്തിയ ദംഗലിന്റെ ഇതുവരെയുള്ള ആകെ കളക്ഷന്‍ 1800 കോടിയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ അമീര്‍ഖാന് 257 കോടി ഷെയറായി ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്.

ഇന്ത്യയില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ കളക്ഷനാണ് ദംഗലിന് ചൈനയില്‍ നിന്ന് ലഭിച്ചത്. ഇക്കൊല്ലം മേയ് അഞ്ചിനാണ് ചൈനയില്‍ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ചിത്രം 86 കോടി സ്വന്തമാക്കിയിരുന്നു. ഹോളിവുഡിനെ മാറ്റിനിറുത്തിയാല്‍ ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ വിദേശ കായിക ചിത്രമാണ് ദംഗല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക