Image

പൃഥ്വിരാജ് തിരിച്ച് വന്നാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഷാജി നടേശന്‍

Published on 08 July, 2017
പൃഥ്വിരാജ് തിരിച്ച് വന്നാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഷാജി നടേശന്‍

നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. 2010ല്‍ പൃഥ്വിരാജും സന്തോഷ് ശിവനും ചേര്‍ന്ന് തുടങ്ങിയതാണ് ഓഗസ്റ്റ് സിനിമാസ്. ഇപ്പോള്‍ ആറു വര്‍ഷത്തിന് ശേഷം പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നും പൃഥ്വി തിരിച്ച് വന്നാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ഒന്നും ഇല്ലെന്ന് ഷാജി നടേശന്‍ പ്രതികരിച്ചു.

ആട് ജീവിതം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ഈ കാരണം കൊണ്ടാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി നില്‍ക്കുന്നത് എന്നായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ബിസിനസ് പങ്കാളിയായ ഷാജി നടേശന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അതല്ല, ഇന്ദ്രജിത്തിനൊപ്പം പൃഥ്വി പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുകയാണെന്നും ഈ കാരണം കൊണ്ടാണ് ഓഗസ്റ്റ് സിനിമാസ് വിട്ടത് എന്നുമാണ് ലഭിക്കുന്ന വിവരം.

പൃഥ്വിരാജിന്റെ പുതിയ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ ഒരു നിര്‍മ്മാണ കമ്പനി തുടങ്ങിയാല്‍ ആശംസകള്‍ മാത്രമേ ഉള്ളൂ എന്നും എല്ലാ കാര്യത്തിലും എപ്പോഴും സ്‌നേഹം കാണിക്കുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്നപ്പോള്‍ വേണ്ട പിന്തുണ പൃഥ്വിരാജ് തന്നിരുന്നുവെന്നുമായിരുന്നു അദേഹത്തിന്റെ മറുപടി. പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസ് നിലവില്‍ പുതുമുഖങ്ങളുടെ മൂന്നു സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്. സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിന്റെ ഇപ്പോഴത്തെ പങ്കാളികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക