Image

കോഴിക്കോട് കെയര്‍ഹോമിന് കേളിയുടെ സഹായഹസ്തം

Published on 08 July, 2017
കോഴിക്കോട് കെയര്‍ഹോമിന് കേളിയുടെ സഹായഹസ്തം
റിയാദ്: മാരക രോഗങ്ങളാല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് നിര്‍മാണം പുരോഗമിക്കുന്ന കെയര്‍ ഹോമിന് റിയാദ് കേളിയുടെ സഹായഹസ്തം. കാന്‍സര്‍, ലുക്കിമിയ, വൃക്ക രോഗങ്ങള്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള പരിചരണവും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് “ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ കീഴില്‍ ആരംഭിച്ച സംരഭമാണ് കെയര്‍ ഹോം. 

റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവാസി സംഘടനയായ കേളി കലാസാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സഹായം ഈ സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായം സ്വരൂപിക്കുന്നതിനായി രൂപീകരിച്ച “ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ പി.വി. അജ്മല്‍, ട്രഷറര്‍ ആദം ഓജി എന്നിവര്‍ക്ക് കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ കൈമാറി. 

ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേളി പ്രസിഡന്റ് മുഹമ്മദ്æകുഞ്ഞു വള്ളിക്കുന്നം അധ്യക്ഷത വഹിച്ചു. ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ പി.വി. അജ്മല്‍ കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. കേളി സെക്രട്ടറി റഷീദ് മേലേതില്‍, “ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ റിയാദ് ചാപ്റ്റര്‍ ട്രഷറര്‍ ആദം ഓജി, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേളി ജോയിന്റ് സെക്രട്ടറി ഷൗക്കത്ത് നിലന്പൂര്‍ എന്നിവര്‍ സംസാരിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക