Image

എലിപ്പനിയും, ഡെങ്കിപ്പനിയും, പിന്നെ പക്ഷിപ്പനികളും ? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 08 July, 2017
എലിപ്പനിയും, ഡെങ്കിപ്പനിയും, പിന്നെ പക്ഷിപ്പനികളും ? (ലേഖനം: ജയന്‍ വര്‍ഗീസ്)
" എനിക്ക് പനി തരൂ, എല്ലാ രോഗങ്ങളും അത് കൊണ്ട് ഞാന്‍ സുഖപ്പെടുത്താം" ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന 'ഹിപ്പോ ക്രാറ്റസിന്റെ വാക്കുകയാണ് മേലുദ്ധരിച്ചത്. ഈ പ്രസ്താവത്തിലൂടെ , പനി മറ്റു രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയാണ് എന്ന സത്യം അദ്ദേഹം തുറന്നു പറയുകയാണ് ചെയ്യുന്നത്. ഹിപ്പോ ക്രാറ്റസിന്റെ പേരില്‍ പ്രതിജ്ഞയെടുത്തു പുറത്തിറങ്ങുന്ന ഭിഷഗ്വരന്മാരുടെ വര്‍ഗ്ഗം പനി ഒരു മാരക രോഗമാണെന്ന് പറഞ്ഞു പരത്തുകയും, കാലാകാലങ്ങളില്‍ പ്രത്യേക പേരുകള്‍ ചാര്‍ത്തി പാവം പനിയെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നു. ജലദോഷപ്പനിയുടെയും,അഞ്ചാം പനിയുടെയും, മലന്പനിയുടെയും ഒക്കെ കാലം കഴിഞ്ഞു. എലിപ്പനിയും, ഡെങ്കിപ്പനിയും, പക്ഷിപ്പനികളുമൊക്കെയായി അത് വളരുന്നു! ഒരു ഗുണമുണ്ട്. ഒരു പുത്തന്‍ നാമം എസ്റ്റാബ്ലീഷ് ആയിക്കഴഞ്ഞാല്‍ പഴയ വില്ലന്‍മാര്‍ വെറും പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍! ഇപ്പോള്‍ സൂപ്പര്‍ മെഗാ സ്റ്റാര്‍ ആയി വിലസുന്നത് ഡെങ്കിയും, എലിയും തന്നെ.ഇപ്പോള്‍ ഇവക്ക് ഒരാഗോളീകൃത സ്റ്റാറ്റസ്സുമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാലമാണല്ലോ ഇത്?

പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരു ഭൂതനുമായിരുന്ന യശ്ശശരീരനായ ഡോക്ടര്‍ സി.ആര്‍.ആര്‍.വര്‍മ്മയുടെ പാദാര വിന്ദങ്ങളില്‍ പ്രണമിച്ചു കൊണ്ട് എന്താണ് പനി എന്നതിനെപ്പറ്റി ലളിതമായി ഒന്ന് ചിന്തിക്കാം.

മനുഷ്യ ശരീരം ഏതോ ഫാക്ടറിയില്‍ നിര്‍മ്മിച്ച യന്ത്രമല്ലെന്നും, കാണാവുന്ന ഈ ശരീരത്തിന്റെ റിങ് മാസ്റ്റര്‍ കാണാമറയത്തെ ആത്മ ശക്തി (vital power) ആണെന്നും നാം മനസിലാക്കേണ്ടതുണ്ട്. ഈ ആല്‍മ ശക്തിയുടെ രൂപകല്‍പ്പനയുടെ ഫലമായിട്ടാണ്, ഒരു മൊട്ടു സൂചി മൊട്ടിനെക്കാള്‍ ചെറുതായി അമ്മയുടെ ഭ്രൂണാവസ്ഥയിലായിരുന്ന നമ്മള്‍; ഇന്നത്തെ നിലയില്‍ ഞാനിതെഴുതുന്നതും, നിങ്ങള്‍ ഇത് വായിക്കുന്നതും!

സാഹചര്യങ്ങളെ സമൃദ്ധമായി ആസ്വദിച്ചു കൊണ്ട് വളരാനും, നില നില്‍ക്കാനും നമ്മെ സഹായിച്ചത് ഈ ആല്‍മശക്തിയാണ്. ഓരോ ജീവിക്കും അതിനാവശ്യമുള്ളതു സ്വീകരിക്കുന്നതിനും, ആവശ്യമില്ലാത്തത് തിരസ്കരിക്കുന്നതിനുമുള്ള 'വെളിപാട് ' ആത്മ ശക്തി പ്രദാനം ചെയ്യുന്നുണ്ട്. അക്ഷരാഭ്യാസവും, കലോറി സിദ്ധാന്തവുമൊന്നും അറിഞ്ഞു കൂടാത്ത ജീവികള്‍ പോലും അവക്കാവശ്യമുള്ളത് കണ്ടെത്തി സ്വീകരിക്കുന്നു.അതിനാവശ്യമുള്ള വ്യവച്ഛേദന സംവിധാനങ്ങള്‍ ഓരോ ജീവിയിലും അതിന്റെ പ്രാണ ശക്തി ഒരുക്കി വച്ചിട്ടുണ്ട്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയാണ് പ്രധാന വ്യവച്ഛേദനോപാധികള്‍.

പഴുത്ത ആപ്പിളും, പഴുത്ത മാംസവുമുള്ള ഒരിടത്തേക്ക് ഒരു മനുഷ്യന്‍ വരുന്നുവെന്ന് കരുതുക. അകലെ നിന്നെ ആപ്പിളിന്റെ നിറം അവനെ ആകര്‍ഷിക്കുന്നു. അഴുകിയ മാംസത്തില്‍ നിന്നുള്ള ഗന്ധം അതില്‍ നിന്നും അവനെ അകറ്റുന്നു.ആപ്പിള്‍ അവന്‍ കൈ നീട്ടി എടുക്കുന്നു. മാംസത്തില്‍ തൊടുവാന്‍ അവന്‍ അറക്കുന്നു. ആപ്പിളിന്റെ സൗമ്യമായ ഗന്ധം ആസ്വദിച്ചു മൂക്കും, വശ്യമായ രുചി ആസ്വദിച്ചു നാക്കും ഓക്കേ പറയുന്നതോടെ ആപ്പിള്‍ മനുഷ്യന്റെ ആഹാരമായിത്തീരുന്നു. അത് അവന്റെ നില നില്പിനെ സഹായിക്കുന്നു. ഇതിന്റെ നേരെ എതിര്‍ ദിശയില്‍ ചീഞ്ഞ മാംസം ആസ്വദിച്ചു കഴുതപ്പുലിയും നില നില്‍പ്പ് തേടുന്നു.

ആഹാര സ്വീകരണം ശാരീരിക നില നില്‍പ്പിന്റെ സുപ്രധാനമായ ഒരു കടമ്പയാകുന്നു.ഓരോന്നിനും നിശ്ചയിക്കപ്പെട്ട ആഹാരം അതിനെ സുഗമമായി നില നിര്‍ത്തുന്നു. ആപ്പിള്‍ സ്വീകരിച്ചു മനുഷ്യ ശരീരം ഉപയോഗപ്പെടുത്തുന്നത് പോലെ, ചീഞ്ഞ മാംസം സ്വാംശീകരിച്ച ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ കഴുതപ്പുലീയുടെ ശരീരത്തിലുണ്ട്. ഇനി ഈ ആഹാരങ്ങള്‍ പരസ്പരം മാറിപ്പോയാലോ? ആപ്പിളിന്റെ ഗന്ധം ദുര്‍ ഗന്ധമായിട്ടാവും കഴുതപ്പുലിക്ക് അനുഭവപ്പെടുക! നൈസര്‍ഗ്ഗികമായ ആല്‍മ ചോദനത്തോടെ ആപ്പിളില്‍ നിന്നും അകന്നു മാറി അത് രക്ഷപ്പെടുന്നു!

എന്നാല്‍ മനുഷ്യനോ? വ്യവസ്ഥാപിത സംവിധാനം അവന്റെ തലയില്‍ അടിച്ചു കയറ്റിയ 'ഫാള്‍സ് ഇന്‍ഫര്‍മേഷനുകളുടെ ' ഫലമായി വര്ഷങ്ങളോളം ഫ്രീസറിലിരുന്നു പഴകിയ മാംസം അവനെടുക്കും! പരസ്യ വായാടികളുടെ മേനിക്കൊഴുപ്പില്‍ കണ്ണ് മഞ്ഞളിച്ചു അവര്‍ പറയുന്ന മസ്സാല ചേര്‍ത്തു അവനത് കഴിക്കും! ശാരീരിക ലക്ഷണ പ്രകാരം സസ്യ ഭുക്കായി ജീവിക്കേണ്ടവനാണ് മനുഷ്യന്‍. സസ്യ ഭുക്കായ ആടിനെയും, മാംസ ഭുക്കായ കടുവയെയും വച്ച് മനുഷ്യനെ താരതമ്യപ്പെടുത്തിയാല്‍, മനുഷ്യന്റെ ശാരീരിക ലക്ഷണങ്ങള്‍ ആടിനോടാണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതെന്ന് കാണാവുന്നതാണ്.

സസ്യം ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനങ്ങളുമായി ജനിച്ചവനായ മനുഷ്യനില്‍, മാംസവും, മാംസജന്യമായ ഉല്‍പ്പന്നങ്ങളും ചെന്ന് പറ്റുന്‌പോള്‍ സ്വാഭാവികമായും അവന്റെ ആന്തരിക സംവിധാനങ്ങള്‍ താളം തെറ്റുന്നുണ്ട്.

എന്തെന്നാല്‍, മാംസ ജന്യ വസ്തുക്കള്‍ ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനം നിര്‍മ്മലമായ മനുഷ്യ ശരീരത്തില്‍ ഇല്ലന്നുള്ളതാണ് സത്യം. എങ്കില്‍പ്പോലും, ശരീരത്തില്‍ എത്തിപ്പെട്ട മാംസ വസ്തുക്കളെ ദഹിപ്പിച്ചു പുറം തള്ളേണ്ടത് പ്രാണന്റെ അനിവാര്യമായ ആവശ്യമായിത്തീരുന്നു. ജീആവശ്യത്തിനായി ആന്തരിക അവയവങ്ങളുടെ ആയാസകരമായ
സഹകരണത്തോടെ മാംസം ദഹിപ്പിക്കുന്നതിനാവശ്യമായ യൂറിക്കാസിഡ് (ഡൃശര മരശറ ) പ്രാണന്‍ നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഓരോ മാസ ഭക്ഷണത്തിനു ശേഷവും മനുഷ്യന് ഒരു മയക്കം അനുഭവപ്പെടുന്നതിന്റെ കാരണം, ഈ ആവശ്യത്തിനായി മുഴുവന്‍ ശാരീരികോര്‍ജ്ജവും താല്‍ക്കാലികമായി അകത്തേക്ക് വലിക്കുന്നത് കൊണ്ടാകുന്നു.

യൂറിക്കാസിഡ് ഉപയോഗിച്ച് മാംസ വസ്തുക്കള്‍ ദഹിപ്പിച്ചു പുറം തള്ളുന്നതോടെ സ്വന്തം ശരീരത്തെ മരണം എന്ന നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, അപകടകാരിയായ യൂറിക്കാസിഡിനെ വിളിച്ചു വരുത്തിയതോടെ കുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ട മുക്കുവനെപ്പോലെയാവുന്നു പ്രാണന്‍. താന്‍ നിര്‍മ്മിച്ചെടുത്ത മാരക വീര്യമുള്ള ഈ യൂറിക്കാസിഡിന് തന്റെ ആമാശയ ഭിത്തികളെ തുളക്കാന്‍ വരെ ശക്തിയുണ്ടെന്ന് വേദനയോടെ പ്രാണന്‍ മനസിലാക്കുന്നു.പിന്നെ യൂറിക്കാസിഡിനെതിരെയാവുന്നു സമരം. താന്‍ വസിക്കുന്ന മനുഷ്യ ശരീരമെന്ന ഈ മണ്‍ കൂടിനെ ഒരായുഷ്ക്കാലം നില നിര്‍ത്തുകയാണ് പ്രാണന്റെ അടിസ്ഥാന ലക്ഷ്യം. കഠിനമായ അമ്ല ഗുണമുള്ള(അരശറശ്യേ ) ഈ യൂറിക്കാസിഡിനെ നിര്‍ വീര്യമാക്കാന്‍ കഠിനമായ ക്ഷാര ഗുണമുള്ള (മഹസമഹശര ) ഒരു വസ്തു കൂടിയേ തീരൂ.ഇലക്കറികളിലും പച്ചക്കറികളിലുമൊക്കെ ധാരാളം ക്ഷാര വസ്ത്തുക്കളുണ്ട്.പക്ഷ, ഇലയും കായുമൊക്കെ തിന്നാന്‍ ആര് മെനക്കെടുന്നു

ഭക്ഷണത്തിലൂടെ ക്ഷാര വസ്തുക്കളുടെ ലഭ്യത ഉറപ്പില്ലാതെ വരുന്‌പോള്‍, ആന്തരികാവയവങ്ങളുടെ സഹായത്തോടെ ശരീരത്തിന്നകത്തു തന്നെ ഒരു ക്ഷാര വസ്തു പ്രാണന്‍ നിര്‍മ്മിച്ചെടുക്കുകയാണ്. അതാണ് കഫം. കഫം എന്ന ഈ ആല്‍ക്കലിയില്‍ പൊതിഞ്ഞു വച്ച് അപകട കാരിയായ യൂറിക്കാസിഡിനെ നിര്‍വീര്യമാക്കുന്ന പ്രിക്രിയയാണ് മാസ ഭുക്കായ മനുഷ്യന്റെ ശരീരത്തില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്.

നിരന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈ കഫശേഖരം മുഴുവനുമായി അപ്പപ്പോള്‍ പുറം തള്ളാന്‍ ശരീരത്തിനാവുന്നില്ല. ശ്വാസകോശത്തിലും, സന്ധികളിലും, തലയോട്ടിയിലുമൊക്കെയുള്ള അറകളില്‍ ഇത് ശേഖരിച്ചു വയ്ക്കുകയും, പില്‍ക്കാലത്ത് ആസ്മക്കും, വാത രോഗങ്ങള്‍ക്കും, സൈനസിനും, മൈഗ്രെനുമൊക്കെ കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. വിസ്താര ഭയത്താല്‍ അതിവിടെ ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല.

ശരിയായി ദഹിക്കാത്ത ആഹാരം ചീയലിനും, പുളിക്കലിനും (ുലൃാലിമേശേീി ) വിധേയമാവുന്നു. നഗരങ്ങളിലെ ഓടകള്‍ പോലെ വായ മുതല്‍ മലദ്വാരം വരെയുള്ള ഭാഗം മലിനപ്പെടുന്നു. ഈ മലിനാവസ്ഥയില്‍ അവിടെയുള്ള അണുക്കള്‍ക്കും, ബാക്ടീരിയകള്‍ക്കും സ്വന്തം നില നില്‍പ്പ് അപകടത്തിലാവുന്നു നില നില്‍പ്പിനായിത്തന്നെ അവ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞു ശക്ത്തിയാര്‍ജിക്കുന്നു. അതുവരെ ശരീരത്തിന്റെ ഉപകാരികളായ ക്‌ളീനേഴ്‌സ് ആയി പ്രവര്‍ത്തിച്ചിരുന്ന അവ രോഗങ്ങള്‍ ഉളവാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുന്നു. പരിശോധനകളില്‍ ഇവകളെ കണ്ടെത്തുന്ന ലബോറട്ടറികള്‍ പുത്തന്‍ പേരുകള്‍ നല്‍കി വേര്‍തിരിച്ചു വിവിധ രോഗങ്ങള്‍ക്കുള്ള കാരണക്കാരായി ഇവകളെ മുദ്ര കുത്തുന്നു!

എന്നാല്‍ സത്യമെന്താണ്? അണുക്കളും, ബാക്ടീരിയകളുമില്ലാത്ത ഒരു ഭൂമിയെപ്പറ്റി സങ്കല്‍പ്പിക്കാന്‍ പോലും നമുക്ക് സാധ്യമല്ല.നാശോന്മുഖ വസ്തുക്കളെ അരിച്ചു പെറുക്കുന്ന ഇവയില്ലായിരുന്നെങ്കില്‍ എന്ന് പണ്ടേ ഈ ഭൂമി ഒരു പ്രേത ലോകമായി മാറിപ്പോകുമായിരുന്നു? ഒരു നിഗമനം അനിസരിച്ചു പത്തു പൈസയുടെ വട്ടത്തിലുള്ള ഒരു സ്ഥലത്ത് ഇവ പത്തു കോടിയോളം വരുമത്രെ! മുന്നൂറു കോടിയോളം അണുക്കളാണ് ഓരോ മനുഷ്യ ശരീരവും പേറുന്നത്. ഭ്രൂണം പേറുന്ന അമ്മയുടെ ശരീരത്തിലിയും, ജനിച്ചു കഴിഞ്ഞാല്‍ സ്വന്തം നിലയിലും ഇവകളെയും പേറിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. അക്കാലങ്ങളില്‍ ഒന്നും ഇവ അപകട കാരികള്‍ ആവുന്നില്ലന്നു മാത്രമല്ല, ശരീര വിസര്‍ജ്ജ്യങ്ങളെ പുറം തള്ളുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു.

ദഹന വ്യവസ്ഥക്ക് ചേരാത്ത ആഹാരം മാത്രമല്ല, മരുന്നുകളായും, (ാലറശരശില)െ മധ്യ വര്‍ത്തികളായും (ുൃലലെൃ്മശേ്‌ല)െ ധാരാളം രാസ വസ്തുക്കള്‍ കൂടി മനുഷ്യന്‍ അകത്താക്കുന്നുണ്ട്. ഇതിന്റെയെല്ലാം അനന്തര ഫലമായി ദഹന വ്യവസ്ഥ തകര്‍ന്നു, നാറുന്ന ഓടയായി ആമാശയവും അനുബന്ധ ഭാഗങ്ങളും മാറിക്കഴിയുമ്പോള്‍, നിരുപദ്രവികളായ അണുക്കള്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി വിഷങ്ങള്‍ ( ീേഃശി െ) ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ വിഷങ്ങള്‍ പുറം തള്ളി ശാരീരിക ശുദ്ധീകരണം നടത്തുന്നതിനുള്ള പ്രാണന്റെ നൈസര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളെയാണ് നമ്മള്‍ രോഗങ്ങള്‍ എന്ന് വിളിക്കുന്നത്.

ദഹിക്കാത്ത ആഹാരത്തിനു ഭാവിക്കുന്ന മറ്റൊരാവസ്ഥയാണ് പുളിക്കല്‍. പുളിക്കുന്ന വസ്തുവില്‍ നിന്ന് വിവിധ തരത്തിലുള്ള ആസിഡുകള്‍ രൂപം കൊള്ളുന്നു. നിരന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈ ആസിഡുകളും ശരീരത്തില്‍ വിഷമായി മാറുകയാണ്. ഈ ആസിഡുകളെ നിര്‍വീര്യമാക്കുന്നതിനുള്ള നൈസര്‍ഗ്ഗിക ആല്‍ക്കലികള്‍ അടങ്ങിയിട്ടുള്ള ധാരാളം ഭക്ഷ്യ വസ്ത്തുക്കളുണ്ട്. വേഗതയുടെ ഈ യുഗത്തില്‍ ഫാസ്‌റ് ഫുഡ് സ്‌റ്റോറുകളിലേക്കോടുന്ന മനുഷ്യന് അവയൊന്നും തന്നെ കരഗതമാവുന്നില്ല.

നിരന്തരമായി ശരീരത്തിലടിഞ്ഞു കൂടുന്ന ഇത്തരം വിഷങ്ങളെ നിരന്തരമായി പുറം തള്ളാനുള്ള ശ്രമങ്ങളും പ്രാണന്‍ നടത്തുന്നുണ്ട്. ഈ പ്രിക്രിയയില്‍ പ്രാണന് ഒഴിച്ചുകൂടാനാവാത്ത രണ്ടു കാര്യങ്ങളുണ്ട്. സമയവും, സഹായക വസ്തുക്കളും. (ശോല മിറ ാമലേൃശമഹ)െ സമയം എന്ന് പറയുന്നത്, പ്രാണന് വേണ്ടി നമ്മള്‍ അനുവദിച്ചു കൊടുക്കേണ്ടുന്ന സമയമാണ്. തുടരെ ആഹാരം കഴിച്ചു ആമാശയം നിറച്ചു വച്ചിരുന്നാല്‍ ആയതിന്റെ പ്രോസ്സസിംഗിനായി പ്രാണന്റെ വിലപ്പെട്ട സമയവും, ഊര്‍ജ്ജവും ചെലവഴിച്ചു പോക്കും. ശരീരത്തിന്റെ കേടുപാടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സമയവും, ഊര്‍ജ്ജവും കിട്ടാതെ പോകും. അതുകൊണ്ടാണ്, പ്രകൃതി ചികിത്സയിലേക്കു വരുന്നവര്‍ ചെറിയ രീതിയില്‍ ഉപവാസം അനുഷ്ടിക്കേണം എന്ന് നിഷ്ക്കര്‍ഷിക്കുന്നത്. ഐ. സി. യു വില്‍ കിടക്കുന്ന രോഗികളെ ഉപവസിപ്പിച്ചു കൊണ്ട് അലോപ്പതി സംപ്രദായവും അറിഞ്ഞോ, അറിയാതെയോ ഇത് അംഗീകരിക്കുന്നുണ്ട്.

സഹായക വസ്തുക്കള്‍ അഥവാ മെറ്റീരിയല്‍സ് എന്ന് പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം.ആകാശം, അഗ്‌നി, വായു, ജലം, പൃഥി എന്നീ പഞ്ച ഭൂതങ്ങളെ ഉപയോഗപ്പെടുത്തിയാണ് പ്രാണന്‍ മനുഷ്യ ശരീരം സൃഷ്ടിച്ചിട്ടുള്ളത്.ഇവയുടെ അളവ് ശരീരത്തില്‍ തുല്യമല്ല. ഓരോന്നും അതാവശ്യമുള്ള അളവിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയുടെ അളവ് നിശ്ചിതമായി കാത്തു സൂക്ഷിക്കപ്പെടുന്ന ഒരു മനുഷ്യ ശരീരത്തില്‍ എണ്‍പതു ശതമാനം ക്ഷാരവും, ഇരുപതു ശതമാനം അമ്ലവുമായിരിക്കും. ഈ അവസ്ഥയില്‍ ഒരിക്കലും രോഗം ഉണ്ടാവുന്നില്ല. ആസിഡിന്റെ അളവ് ശതമാനം ഇരുപതില്‍ നിന്ന് ഉയര്‍ന്നുയര്‍ന്നു പോവുകയും, ആല്‍ക്കലിയുടേത് എണ്‍പത്തില്‍ നിന്ന് താണു താണ് വരികയും ചെയ്യുന്ന ഒരവസ്ഥയില്‍ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തിലെ ആല്‍ക്കലിയുടെ അളവ് കുറയുന്നു എന്ന മുന്നറിയിപ്പാണ് ഓരോ രോഗവും നമുക്ക് നല്‍കുന്നത്. ഈ അവസ്ഥയില്‍ പ്രാണന് ശരീരത്തിന്റെ സന്തുലിതാവസ്ഥ ആരോഗ്യമുള്ള അവസ്ഥ നില നിര്‍ത്തുന്നതിനായി നൈസര്‍ഗ്ഗികമായ ആല്‍ക്കലി ആവശ്യമായി വരുന്നു. ഇവ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ധാരാളമായി എത്തിച്ചു കൊടുക്കുന്നതിലൂടെ രോഗത്തില്‍ നിന്ന് കര കയറാന്‍ സാധിക്കും. ഭൂമിയുടെ ഉല്പന്നങ്ങളായ ഈ ഭക്ഷ്യ വസ്തുക്കള്‍ പഞ്ച ഭൂതങ്ങളിലെ പൃഥിയെ പ്രതിനിധീകരിക്കുന്നു.

പഞ്ച ഭൂതങ്ങളിലെ മറ്റു ഘടകങ്ങളും ആവശ്യാനുസരണം പ്രാണന് ലഭിക്കേണ്ടതുണ്ട്. കര്‍ശനമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് ഏതു കഠിന രോഗങ്ങളെയും പ്രകൃതി ചികിത്സകര്‍ തുരത്തുന്നത്.

രോഗങ്ങള്‍ എന്നാല്‍ പ്രാണന്‍ ശരീരത്തില്‍ നടപ്പിലാക്കുന്ന വിസര്‍ജ്ജന പ്രക്രിയയുടെ വിവിധ രൂപങ്ങളാണ്. ഓരോ വിസര്‍ജ്ജനത്തിലും പ്രാണ ശക്തിയുടെ ശേഖരത്തില്‍ നിന്ന് ഒരു ഭാഗം നഷ്ടമാവുന്നു. പ്രാണന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അതിനോട് സഹകരിക്കുകയാണെങ്കില്‍ ഈ നഷ്ടം ലഘൂകരിക്കാവുന്നതാണ്. ശാസ്ത്രീയമെന്ന ലേബലൊട്ടിച്ചു മാര്‍ക്കറ്റിലിറക്കുന്ന ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു. നേര്‍വഴി തെരഞ്ഞെടുക്കുന്നതിനുള്ള അറിവും, അവസരവും അവനു ലഭിക്കുന്നില്ല്‌ല. പ്രാണനെയും, ശരീരത്തെയും പീഠിപ്പിക്കുന്ന ചികിത്സാ മാര്‍ഗ്ഗങ്ങളിലൂടെ പ്രാണ ശക്തി ചോര്‍ന്നു ശരീരം നാശോന്മുഖമായി പലരും മരണത്തെ സ്വയം വരിക്കുകയാണ് ചെയ്യുന്നത്!

നൂറു കണക്കായ പേരുകളാല്‍ വേര്‍തിരിക്കപ്പെട്ട്, നൂറു കണക്കായ ചികിത്സാ രീതികളോടെ, നൂറു കണക്കായ രോഗങ്ങളുള്ള നമ്മുടെ സമൂഹത്തില്‍ എല്ലാ രോഗങ്ങളും ഒരേ പ്രിക്രിയയുടെ വിവിധ ഭാവങ്ങളാണ് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. എങ്കിലും, അതാണ് പരമമായ സത്യം. മനുഷ്യ ശരീരത്തില്‍ കാലങ്ങളായി അടിഞ്ഞു കൂടുന്ന വിഷം (ീേഃലാശമ) താങ്ങാവുന്നതിലധികമാവുമ്പോള്‍ പ്രാണന്‍ പുറം തള്ളാനൊരുങ്ങുന്നു. അതാണ് രോഗം. പേരുകള്‍ പിന്നീടാണ് വരുന്നത്. നിരുപദ്രവ കരങ്ങളായ പ്രകട രോഗങ്ങളാണ് ആദ്യം കൊണ്ട് വരുന്നത്. ഈ രോഗങ്ങള്‍ കൊണ്ട് മനുഷ്യ ശരീരത്തിന്റെ ബാഹ്യമോ, ആന്തരികമോ ആയിട്ടുള്ള യാതൊരാവയവങ്ങള്‍ക്കും കേടു പാടുകള്‍ സംഭവിക്കുന്നില്ല. ജലദോഷം, തലവേദന, വയറിളക്കം, ശര്‍ദ്ധി , പനി എന്നിവയാണ് പ്രകട രോഗങ്ങള്‍.ഇതില്‍ യാതൊരു രോഗത്തിനും കാര്യമായ ചികിത്സ ആവശ്യമില്ല. ശരീരത്തിന്റെ വിവിധങ്ങളായ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയ വിഷങ്ങളെ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ പുറം തള്ളുന്ന പ്രിക്രിയയാണത്. ഉദാഹരണമായി ജലദോഷത്തെയെടുക്കാം. ശരീരത്തില്‍ അടിഞ്ഞു കൂടിയ കഫം പുറം തള്ളാനാണ് ജലദോഷം കൊണ്ട് വരുന്നത്. ചുമയിലൂടെ ശ്വാസ കോശത്തിലെയും, മൂക്കൊലിപ്പിലൂടെ ശിരസിലേയും കഫം ഇളകി വരും. പ്രാണനോട് സഹകരിക്കുക. പഴങ്ങളും, ലഘു പാനീയങ്ങളും കഴിച്ചു വിശ്രമിക്കുക. ഒരാഴ്ച കൊണ്ട് വിസര്‍ജ്ജിക്കേണ്ടത് വിസര്‍ജ്ജിച്ചു ശരീരം ശുദ്ധമാകും. ഇപ്രകാരം രോഗം മാറുന്ന ഒരാള്‍ക്ക് പൂര്‍വാധികം ഊര്‍ജ്ജസ്വലതയാണ് കൈവരുന്നത്. അയാളുടെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്നതിനാല്‍ മറ്റൊരു വിസര്‍ജ്ജനത്തിന്റെയും, അഥവാ രോഗത്തിന്റെയും ആവശ്യം അയാള്‍ക്ക് വേണ്ടി വരുന്നില്ല. ഇടയ്ക്കിടെ ഉണ്ടാവുന്ന ഇത്തരം ശുദ്ധീകരണങ്ങളോടെ ഒരായുഷ്ക്കാലം അയാള്‍ ആരോഗ്യത്തോടെ ജീവിക്കും.

ഓരോ പ്രകട രോഗങ്ങള്‍ക്കും അതിന്റേതായ കാരണങ്ങളും, വിസര്‍ജ്ജന ധര്‍മ്മങ്ങളും, പരിഹാര സൂത്രങ്ങളുമുണ്ട്.അതൊക്കെ ഓരോന്നായി വിശദീകരിച്ചാല്‍ ഈ ലേഖനം വളരെ നീണ്ടു പോകും. ശീര്ഷക ഹേതുവായ പനിയെക്കുറിച്ചു മാത്രം പിന്നാലെ വിശദീകരിക്കുന്നതാണ്.

ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ തലച്ചോറില്‍ സ്വീകരിച്ചു ജലദോഷത്തിനു ചികില്‍സിക്കാന്‍ പോകുന്ന ഒരാള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം.ഭയന്ന് വിറച്ചു തങ്ങളുടെ വലയില്‍ കുടുങ്ങിയ അയാളെ നമ്മുടെ ഹെല്‍ത്ത് കേര്‍ മാഫിയ ശരിക്കും 'സേവിക്കുന്നു'. രക്തം, മലം, കഫം, മൂത്രം എന്നിവ ലാബിലേക്ക്. ചുമക്കും, കണ്‍ജക്ഷനും നെഞ്ചിന്റെ സ്കാനിങ്ങും, എക്‌സ്‌റേയും. മൂക്കൊലിപ്പുള്ളതു കൊണ്ട് തലച്ചോറിന്റെ സ്കാനിങ്. സന്ധി വേദനയുള്ളതു കൊണ്ട് എല്ലാ സന്ധികളുടെയും എക്‌സ്‌റേ. ഇവക്കെല്ലാംപുറമെ രോഗിയുടെ കപ്പാസിറ്റി വിലയിരുത്തിക്കൊണ്ട് നിര്‍ദ്ദേശിക്കുന്ന കുറെ വന്പന്‍ പരിശോധനകളുണ്ട്. ഇവകള്‍ക്ക് മധുരം നുണയുന്ന മറ്റൊരു പേരുമുണ്ട്: സൂപ്പര്‍ സ്‌പെഷാലിറ്റി. ഇതിന്റെയെല്ലാം ഫീസടച്ചു കഴിയുമ്പോള്‍ പകുതി രോഗം മാറിയതായി തോന്നും. ബാക്കി പകുതിക്ക് ഡോക്ടര്‍ സമ്മാനിച്ച ആന്റി ബയോട്ടിക്കുകളുമായി വേച്ചു വേച്ചു വീട്ടിലെത്തുന്നു.

ആന്റി ബയോട്ടിക്കുകള്‍ അകത്താകുന്നതോടെ പിടിച്ചു കെട്ടിയ പോലെ രോഗം മാറുന്നു. ഡോക്ടറുടെ കൈപ്പുണ്ണ്യത്തെപ്പറ്റി വീട്ടുകാരോടും, നാട്ടുകാരോടും രോഗി സാക്ഷിക്കുന്നു. ഡോക്ടറുടെ ഓഫീസിലും, വിസിറ്റിങ് സെന്ററുകളിലും, ബംഗ്‌ളാവിലും നീണ്ടുനീണ്ട 'ക്യു ' വുകള്‍ രൂപം കൊള്ളുന്നു. വൃക്കയും, ശ്വാസ കോശവും മാത്രമല്ല, വളരെ രഹസ്യമായി ലിംഗം വരെ മുറിച്ചു വിറ്റ് കാശുണ്ടാക്കുന്നവരും ഉണ്ട്.( വയനാട്ടില്‍ നിന്ന് അങ്ങിനെയും ഒരു വാര്‍ത്തയുണ്ടായിരുന്നു ).

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? കാലങ്ങളായി ശരീരത്തില്‍ കടന്നു കൂടിയ വിഷങ്ങളെ കഫത്തില്‍ കലര്‍ത്തി പുറം തള്ളാന്‍ ശ്രമിക്കുകയായിരുന്നു പ്രാണന്‍. ശരീരത്തിന് യാതൊരു ദോഷവും വരാത്ത തരത്തിലുള്ള അഹിംസാല്മകമായ ഒരു വിസര്‍ജ്ജന പ്രിക്രിയയാണ് നടന്നു കൊണ്ടിരുന്നത്. അപ്പോളാണ്, ശരീരം വിസര്‍ജ്ജിക്കാനുദ്ദേശിച്ച വിഷത്തേക്കാള്‍ വീര്യം കൂടിയ രാസ വസ്തുവായ ആന്റി ബയോട്ടിക് ശരീരത്തിലെത്തുന്നത്. ഈ മാരക വിഷത്തില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്നതിലേക്കു പ്രാണന്റെ മുഴുവന്‍ ശ്രദ്ധയും പെട്ടന്ന് തിരിയുന്നു. അതിനായി ആദ്യം തുടങ്ങി വച്ച വിസര്‍ജ്ജനം പെട്ടന്ന് നിര്‍ത്തി വയ്ക്കുന്നു. ഇവിടെ ജലദോഷം മാറിയതായി നമുക്കനുഭവപ്പെടുന്നു.

പുതിയ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്തുക്കള്‍ നിര്‍മ്മിച്ചെടുക്കാന്‍ ആന്തരികാവയവങ്ങള്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നു. ശരീരത്തിലെ മുഴുവന്‍ ഊര്‍ജ്ജവും സ്വാംശീകരിച്ചു അവ പുതിയ വിഷത്തിനെതിരെ പ്രവര്‍ത്തിച്ചു, അതും ശരീരത്തിലെ വിഷ ശേഖരത്തിന്റെ കൂടെക്കൂട്ടി അവിടവിടെ സൂക്ഷിച്ചു വയ്ക്കുന്നു. ജലദോഷം മാറിയാലും കുറച്ചു കാലം കൂടി ക്ഷീണവും, ഹാങ് ഓവറും കാണും. ആന്തരികാവയവങ്ങള്‍ അമിതമായി പണിയെടുത്തപ്പോള്‍ ഉണ്ടായ ഊര്‍ജ്ജ നഷ്ടം മൂലമാണ് ഇതനുഭവപ്പെടുന്നത്.

ജലദോഷം മാറി എന്നാണു നമ്മുടെ ധാരണ. ഇല്ല. തുടങ്ങി വച്ചതു പ്രത്യേക സാഹചര്യത്തില്‍ നിര്‍ത്തി വച്ചിട്ടേയുള്ളു. ഇപ്പോഴത്തെ അവസ്ഥ കുറേകൂടി മോശമാണ്. വിഷ ശേഖരത്തില്‍ വീര്യം കൂടിയ പുത്തന്‍ വിഷമായ ആന്റി ബയോട്ടിക്കുമുണ്ട്. ശാരീരികമായ ഒരനുകൂലാവസ്ഥ വരുന്‌പോള്‍ വീണ്ടും ജലദോഷം വരും. ഇത്തവണ പഴയതിനേക്കാള്‍ കുറേകൂടി തീവ്രമായിരിക്കും ലക്ഷണങ്ങള്‍. പഴയതിനേക്കാള്‍ വീര്യമേറിയ ആന്റി ബയോട്ടിക്കുകള്‍ വേണ്ടി വരും. പലതവണ ഈ പ്രിക്രിയ ആവര്‍ത്തിക്കുന്‌പോള്‍ പ്രാണന്‍ ശരിക്കും പിടയുകയായി. വിഷം വിസര്‍ജ്ജിക്കാനും മേലാ, വിസര്ജ്ജിക്കാതിരിക്കാനും മേലാ എന്ന അവസ്ഥ. ഈ അവസ്ഥയില്‍, വിഷ വിസര്‍ജ്ജനത്തിനുള്ള ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ പ്രാണന്‍ നിര്‍ബന്ധിതമാവുന്നു. ജലദോഷക്കാരനെ സംബന്ധിച്ചിടത്തോളം അത് ആസ്ത്മ ആയിട്ടായിരിക്കും അനുഭവപ്പെടുക. മറ്റു പ്രകട രോഗങ്ങള്‍ക്ക് രാസ മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് കാര്യ കാരണ സഹിതം ബ്ലഡ് പ്രഷര്‍, ഡയബറ്റിസ്, മൈഗ്രെയ്ന്‍, എക്‌സിമ മുതലായ സ്ഥായീ രോഗങ്ങള്‍ ( രവൃീിശര റശലെമലെ) വന്നു ചേരും.

ഇവ പിടിപെടുന്നതോടെ ഡോക്ടര്‍മാരുടെ കൊയ്ത്തുകാലം. രാസ ഗുളികകളുടെ ഒരു പരന്പര തന്നെ അകത്തെത്തുന്നു. രാസ വിഷങ്ങളുടെ വന്‍ ഭീഷണിയില്‍ പിടഞ്ഞു വിറക്കുന്ന പ്രാണശക്തി ഒരവസാന ശ്രമമെന്ന നിലയില്‍ മഹാ വിസര്‍ജ്ജനത്തിന് തയാറെടുക്കുന്നു. ശാരീരികാവയവങ്ങളെ പാടെ അവഗണിച്ചു കൊണ്ടും, കേടു വരുത്തിക്കൊണ്ടുമുള്ള മഹാ വിസര്‍ജ്ജനമാണ് കാന്‍സര്‍, എയിഡ്‌സ്, മഹോദരം, കുഷ്ഠം, കരള്‍രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ മുതലായവയായി പ്രത്യക്ഷപ്പെടുന്നത്. ഈ അവസ്ഥയില്‍ പോലും പ്രാണശക്തിയോടു സഹകരിച്ചു ജീവിതം നയിക്കുന്നവര്‍ ചിലര്‍ രക്ഷപ്പെടുന്നു. അധികം പേരും രാസ വസ്തുക്കളോടുള്ള പോരാട്ടത്തില്‍ പ്രാണശക്തിയുടെ വന്‍ ശേഖരം തുലച്ചു കളഞ്ഞു കൊണ്ട് അവസാനം മരണത്തിന് കീഴടങ്ങുന്നു!.

പനിയിലേക്കു തിരിച്ചു വരാം. മറ്റു പ്രകട രോഗങ്ങള്‍ കൊണ്ട് പുറം തള്ളാന്‍ സാധിക്കാത്തതോ, അഥവാ തടസപ്പെട്ടതോ ആയ വിഷങ്ങളുടെ നിര്‍വീര്യമാക്കലിനാണ് പ്രാണന്‍ പനി കൊണ്ട് വരുന്നത്. ശരീരത്തിന്റെ താപനില പരമാവധി ഉയര്‍ത്തി വച്ച് ആ ചൂടില്‍ വിഷങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. മറ്റു പ്രകട രോഗങ്ങളോട് ചേര്‍ന്നും പനി കൊണ്ട് വരാറുണ്ട്. പനിയോടൊപ്പം ത്വക്കില്‍ കുരുക്കള്‍ സൃഷ്ടിച്ചും, അതിലൂടെ ചല രൂപത്തില്‍ വിഷങ്ങളെ പുറം തള്ളിയും വിസര്‍ജ്ജനം സാധിക്കാറുണ്ട്. ചൊറി മുതല്‍ വസൂരി വരെയുള്ള കുരുക്കള്‍ ഇപ്രകാരം വരൂന്നവയാണ്. ഏതു വീര്യമേറിയ വിഷത്തെയും വിസര്‍ജ്ജിക്കാനും, നിര്‍വീര്യമാക്കാനുമുള്ള എളുപ്പ വഴിയാണ് പനി. ഇത് മനസ്സിലാക്കിയിട്ടാണ്, ഹിപ്പോ ക്രാറ്റിസ് "എനിക്ക് പനി തരൂ " എന്ന് പനിയെ സ്വാഗതം ചെയ്തത്.

ഏതൊരു പനിക്കും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു ഒരു കാലമുണ്ട്.ആ കാലമെത്തുന്‌പോള്‍ പനി താനേ മാറും. അത് വരെയുള്ള വിഷ ശേഖരത്തെ നിര്‍വീര്യമാക്കി ശരീരത്തെ ശുദ്ധീകരിക്കും.പനി മാറുന്നതോടെ ഏതു കഠിന ജോലിയും ചെയ്യാന്‍ പാകത്തിന് ആള്‍ ഊര്‍ജ്ജസ്വലനായിരിക്കും. രാസ മരുന്ന് കഴിച്ചു പനി മാറുന്നയാള്‍ക്ക് കുറേക്കാലത്തേക്ക് ഹാങ് ഓവര്‍ കാണും.അതിനുള്ള കാരണം മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്..

പനിക്ക് വീട്ടില്‍ വച്ചോ ആശുപത്രിയില്‍ വച്ചോ ചെയ്യാവുന്ന നിര്‍ദോഷ ചികിത്സകള്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ? നിയമ പരമായ ബാധ്യതയുള്ളതിനാല്‍ അമേരിക്കയില്‍ എഫ്. ഡി,എ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുവര്‍ത്തിക്കുക.

പ്രകൃതി ചികിത്സയിലൂടെ പനി ഉള്‍പ്പടെയുള്ള പ്രകട രോഗങ്ങള്‍ മാറ്റിയെടുക്കുന്നവര്‍ക്കു യാതൊരു വിധത്തിലുമുള്ള സ്ഥായീ രോഗങ്ങളോ, മഹാരോഗങ്ങളോ വരാന്‍ പോകുന്നില്ല. അനുവദിക്കപ്പെട്ട ആയുസ് എത്തുന്നത് വരെ ആരോഗ്യത്തോടെ ജീവിക്കുവാന്‍ സാധിക്കുന്നതുമാണ്

വിഷ ലിപ്തവും, സങ്കര്‍ഷ ഭരിതവുമായ പുത്തന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആധുനിക മനുഷ്യന്റെ ശരീരത്തില്‍ വിഷവിന്യാസം സ്വാഭാവികമാണ്. കാലാവസ്ഥയുടെയും, മറ്റു ഭൗതിക സാഹചര്യങ്ങളുടെയും അനുകൂലാവസ്ഥയില്‍ ഈ വിഷയങ്ങളെ പുറം തള്ളാന്‍ പ്രാണന്‍ തയാറാകും.ഒരേ ശാരീരിക സാഹചര്യത്തിലുള്ളവരില്‍ ആയിരിക്കും ഒരേ സമയത്തു ഇത് പ്രത്യക്ഷപ്പെടുക.ഇതിനെ പകര്‍ച്ച വ്യാധി എന്ന് പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഏതെങ്കിലും ഒരു രോഗിയില്‍ നിന്ന് കണ്ടെത്തിയ വൈറസിന്റെ പേരില്‍ ആ പനിയെ എലിപ്പനി യെന്നോ, ഡെങ്കിപ്പനിയെന്നോ, പക്ഷിപ്പനിയെന്നോ തരാം തിരിക്കേണ്ടതില്ല.കാരണം, ഇതേ വൈറസ് പനി പിടിപെടാതെ ജീവിക്കുന്ന ആളുടെ ശരീരത്തിലുമുണ്ട്. അയാളുടെ ശരീരത്തിലെ വിഷ ശേഖരം മറ്റെയാളെക്കാള്‍ തുലോം കുറവായിരുന്നു എന്നതാണ് സത്യം.ഒന്നാമത്തെയാളുടെ ശരീരം വിഷ ലിപ്തമായപ്പോളാണ്, ശാരീരിക സംവിധാനത്തിലെ ഒന്നാംതരം തോട്ടികളായിരുന്ന വൈറസുകള്‍ സൂഷ്മദര്‍ശിനിക്കണ്ണില്‍ ഭീകര രൂപികളായ രോഗ ഹേതുക്കളായത്.

ഇനി പനി പകരും എന്ന് പറയുന്നതിലും വലിയ കഴമ്പൊന്നുമില്ല. രക്തപ്പകര്‍ച്ചയിലൂടെയോ, ത്വക്കിന്റെ നിത്യ സമ്പര്‍ക്കത്തിലൂടെയോ ചില രോഗങ്ങള്‍ പകരുമായിരിക്കാം. രോഗാണു ഉണ്ടാക്കുന്ന രോഗമല്ലാ പനി. ശരീര വിഷങ്ങളെ നിര്‍വീര്യമാക്കാന്‍ ശരീരത്തിന്റെ ഉടമയായ പ്രാണന്‍ ക്രിയേറ്റ് ചെയ്യുന്നതാണ് പനിയെ. മനുഷ്യ ശരീരം വിഷ വീര്യത്താല്‍ നാശോന്മുഖമാവുമ്പോള്‍, ശരീരത്തിലെ സ്ഥിര താമസക്കാരും, ഉപകാരികളുമായ അണുക്കള്‍ക്കു ഭീഷണിയാകുന്നു. സ്വന്തം നിലനില്പിനായിട്ടാണ് അവര്‍ ടെറോറിസ്റ്റുകളാവുന്നത്. ഈ അണുക്കളും പനിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവകളെയും കൂടി നിര്‍വീര്യമാക്കാനാണ് ആല്‍മശക്തി പനി ക്രിയേറ്റ് ചെയ്യുന്നത്.

പനി ഒന്നേയുള്ളു.ശരീര ശുദ്ധിക്കായി പ്രാണന്‍ ക്രിയേറ്റ് ചെയ്യുന്ന ഒരു പ്രത്യേക അവസ്ഥ.എലിയുടെയോ, ഡെങ്കിയുടെയോ, പക്ഷിയുടെയോ ഒക്കെ പേരുകള്‍ പനിക്ക് ചാര്‍ത്തുന്നവര്‍ തികഞ്ഞ കച്ചവടക്കണ്ണുള്ളവരാണ്. അവര്‍ക്കു പിന്തുണയുമായി അന്താരാഷ്ട്ര ഫര്‍മസ്യുട്ടിക്കല്‍ ഭീമന്മാരും.

മനുഷ്യനുണ്ടായ കാലം മുതല്‍ എലിയുണ്ട്, കൊതുകുണ്ട്, പക്ഷിയുണ്ട് . ഒരു ദശകത്തിനപ്പുറം വരെ ഇവയുടെ പേരുകള്‍ പനിയോട് ചേര്‍ത്തു പറഞ്ഞിരുന്നില്ല. ചത്ത എലിയിലും, പക്ഷിയിലുമൊക്കെ തുല്യ വൈറസിനെ കണ്ടെത്തിയെങ്കില്‍ അതിനുള്ള കാരണം കണ്ണ് തുറന്നന്വേഷിക്കണം. ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ തലയിലേറ്റി വളരുന്ന ഒരു തലമുറക്ക് ഇതൊന്നും കഴിയാതെ പോകുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.?

പൈനാപ്പിള്‍ പാടത്ത് ഒരേ കാലത്ത് കുല വരാനായി പ്രയോഗിക്കുന്ന ചില രാസ ഹോര്‍മോണുകളുണ്ട്. എലിയേയും, മനുഷ്യനെയും ഒരേ പനിക്ക് വിധേയമാക്കുന്നത് ഈ രാസ വസ്തു ആണോയെന്ന് തലമണ്ടയുള്ളവര്‍ അന്വേഷിക്കുന്നത് കൊള്ളാം. അതുപോലെ ഒരേ രാജ്യത്ത്, ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്തു ഒരേ ലോകത്ത്, പക്ഷിക്കും, മനുഷ്യനും ഒരേ പനി വരുന്നെങ്കില്‍, ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന പക്ഷിത്തീറ്റയിലും, മനുഷ്യത്തീറ്റയിലും മാരകമായ എന്തെങ്കിലും വസ്തു കലരുന്നുണ്ടോ എന്നും അന്വേഷിക്കുന്നത് കൊള്ളാം?

അഥവാ കണ്ടെത്തിയാലും ഇതൊന്നും പുറത്തു വരാന്‍ പോകുന്നില്ല.ഇതൊക്കെ വല്യപ്പച്ചന്റെ ഒരു തമാഷയല്ലേ? ആഗോള വല്യപ്പച്ചന്മാര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങളും, മരുന്നും കയറ്റുമതി ചെയ്തു കോടികള്‍ കൊയ്യുന്നതിനുള്ള ഒരു കൊച്ചു തമാഷ?

അപ്പോള്‍ പനിയുടെ കാരണം എന്ന് പറയുന്നത്, മനുഷ്യ ശരീരത്തില്‍ എത്തിപ്പെടുന്ന ടോക്‌സിനുകളുടെ ഉയര്‍ന്ന അളവാണ്. ഇതിന് നിയന്ത്രണം വരുത്തുന്നതിനുള്ള പ്രായോഗിക പരിപാടികളും, ബോധവല്‍ക്കരണവും സര്‍വ ലോകാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ് വേണ്ടത്. ഇതേ സത്യങ്ങള്‍ പഠിച്ചറിവുള്ള ഡോക്ടര്‍മാര്‍ പൊതു ജനങ്ങളോട് അത് തുറന്നു പറയണം.പണത്തിനു വേണ്ടി അവരെ അറവു മാടുകളാക്കരുത്.

സേവനത്തിന്റെ മേലെഴുത്തുമായി ചിറകു വിരിച്ചു നില്‍ക്കുന്ന പൊതു ജനാരോഗ്യ രംഗം ഇന്ന് ആര്‍ത്തി പൂണ്ട ചോരക്കണ്ണുകളുമായി പതുങ്ങി നില്‍ക്കുന്ന പ്രാപ്പിടിയന്മാരാണ്. ഇവരെ തിരിച്ചറിയാനുള്ള തീവ്ര ശ്രമങ്ങള്‍ ആഗോള തലത്തില്‍ അടിയന്തിരമായി നടപ്പാക്കുക തന്നെ വേണം. ആരോഗ്യ രംഗത്തെ അശാസ്ട്രീയ സമീപനങ്ങളെ തൊലിയുരിച്ചു കാണിക്കുകയും, നൈസര്‍ഗ്ഗിക ആരോഗ്യ രക്ഷയെക്കുറിച്ചുള്ള പാഠങ്ങള്‍ െ്രെപമറി തലം മുതല്‍ ആരംഭിക്കുകയും വേണം.

ഇത്രയുമൊക്കെ ചെയ്താല്‍ ഭാവിയിലെങ്കിലും ഒട്ടുമിക്ക രോഗങ്ങളെയും നമ്മുടെ പടിക്കു പുറത്ത് നിര്‍ത്താം.നാളെ വരാന്‍ പോകുന്ന പട്ടിപ്പനിയെയും, പൂച്ചപ്പനിയെയും ഭയപ്പെടാതെ സമാധാനത്തോടെ കൂര്‍ക്കം വലിച്ചുറങ്ങുകയുമാവാം!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക