Image

സിയാ തോമസിന് യംഗ് പൈലറ്റ് അവാര്‍ഡ്

രാജു വേലംകാല Published on 08 July, 2017
സിയാ തോമസിന് യംഗ് പൈലറ്റ് അവാര്‍ഡ്
ലണ്ടന്‍: യു.കെയിലെ മലയാളി വിദ്യാര്‍ത്ഥിനി സിയാ തോമസ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് .യംഗ് പൈലറ്റ് പുരസ്കാരം മലയാളി വിദ്യാര്‍ത്ഥിനി സിയാ തോമസ് കരസ്ഥമാക്കി.

സ്‌കോട്ട്‌ലന്റിലെ അബണ്ടനില്‍ താമസിക്കുന്ന സിയ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കാട്ടിയ ഉത്സാഹത്തിന്റെ അടിസ്ഥാനത്തില്‍ സിയാ തോമസിനെ തേടി DOFE പുരസ്കാരം എത്തിയപ്പോള്‍ അത് യു.കെയിലെ മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരമായി മാറി. മുമ്പും പലതവണ യു.കെ. മലയാളി വിദ്യാര്‍ത്ഥികള്‍ ഈ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

നേരത്തെ സിയാ തോമസ് ബ്രോണ്‍സ് -സില്‍വര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. ഇക്കുറി സിയാ തോമസിനു മാത്രമായിരുന്നു അബര്‍ഡീന്‍ മലയാളി സമൂഹത്തില്‍ നിന്നും ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്.

പത്തനംതിട്ട ജില്ലയിലെ മാത്തൂര്‍ എന്ന സ്ഥലത്ത് കേളമത്ത് കുടുംബാംഗമായ തോമസ് ചെറിയാന്റേയും, ഡെയ്‌സി തോമസിന്റേയും ഏക മകളാണ് സിയ. അബര്‍ഡീന്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സെന്‍ തോമസ് ആണ് സഹോദരന്‍. മലയാളികള്‍ എവിടെ ചെന്നാലും തദ്ദേശവാസികളെ കടത്തിവെട്ടി സമ്മാനങ്ങളും അവാര്‍ഡുകളും നേടുന്നത് പുത്തരിയല്ല. ഇപ്പോഴിതാ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊന്നുകൂടി ഈ കൊച്ചുമിടുക്കി ഫിലിപ്പ് രാജകുമാരന്‍ വിരമിക്കുന്നതിനു മുമ്പ് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യവും നേടിയെടുത്തു. ഫിലിപ്പ് രാജകുമാരന്‍ 1956-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. ഇപ്പോള്‍ യുവാക്കള്‍ക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളില്‍ ഒന്നാണ് DOFE അവാര്‍ഡ്.
സിയാ തോമസിന് യംഗ് പൈലറ്റ് അവാര്‍ഡ് സിയാ തോമസിന് യംഗ് പൈലറ്റ് അവാര്‍ഡ് സിയാ തോമസിന് യംഗ് പൈലറ്റ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക