Image

ജയ്‌പൂരില്‍ 2.70 കോടിയുടെ അസാധുനോട്ടുകളുമായി മൂന്ന്‌ പേര്‍ അറസ്റ്റില്‍

Published on 09 July, 2017
ജയ്‌പൂരില്‍ 2.70 കോടിയുടെ അസാധുനോട്ടുകളുമായി മൂന്ന്‌ പേര്‍ അറസ്റ്റില്‍

രാജസ്ഥാന്‍  : ജയ്‌പൂരില്‍ 2.7 കോടിരൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. ശനിയാഴ്‌ച്ച അര്‍ധരാത്രിയാണ്‌ ഒരു ഹോം ഗാര്‍ഡ്‌ ഉള്‍പ്പെടെ മൂന്ന്‌ പേരെ എടിഎസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ഡിസംബര്‍ എട്ടിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. 

കളളപ്പണം തടയുക എന്നത്‌ ലക്ഷ്യം വെച്ചാണ്‌ നിരോധനം എന്നായിരുന്നു വിശദീകരണം. പുതിയ 500, 1000 രൂപ നോട്ടുകളും പിന്നീട്‌ പുറത്തിറക്കി. പത്തില്‍ കൂടുതല്‍ അസാധുനോട്ടുകള്‍ കയ്യില്‍ സൂക്ഷിക്കുന്നത്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന്‌ 2017 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ അസാധുനോട്ടുകള്‍ കയ്യില്‍ വെച്ച മൂന്ന്‌ പേരെ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക