Image

പത്മനാഭസ്വാമി ക്ഷേത്രം; നിലവറ തുറക്കണമെന്ന്‌ ദേവസ്വം മന്ത്രി

Published on 09 July, 2017
പത്മനാഭസ്വാമി ക്ഷേത്രം;  നിലവറ തുറക്കണമെന്ന്‌ ദേവസ്വം മന്ത്രി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി. നിലവറ 5 തവണ തുറന്നെന്ന റിപ്പോര്‍ട്ട്‌ തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത്‌ എന്ത്‌ സാഹചര്യത്തിലാണെന്ന്‌ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 സുപ്രീംകോടതിയുടെ നിവപാട്‌ തന്നെയാണ്‌ സര്‍ക്കാരിനുള്ളത്‌. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുക തന്നെ വേണമെന്നും  ആശങ്ക മനസിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കടകംപള്ളി പറഞ്ഞു.അതേസമയം നിലവറ തുറക്കണമെന്ന ആവശ്യവുമായി ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ വിഎസ്‌ അച്യുതാനന്ദനും രംഗത്ത്‌ വന്നു. 

 ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക്‌ വഴിവെക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. രാജകുടുംബത്തിന്റെ അഭിപ്രായം ആരായണം ഇതുമായി ബന്ധപ്പെട്ട്‌ അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച്‌ അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. 

ചീഫ്‌ ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ്‌ നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്‌. തുറക്കാന്‍ സമ്മതിക്കില്ലെന്ന്‌ രാജകുടുംബം ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്നാണ്‌ രാജകുടുംബത്തിന്റെ നിലപാട്‌. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന്‌ അതൃപ്‌തിയുണ്ടെന്നും ഇത്‌ ദേവഹിതത്തിന്‌ എതിരാണെന്നുമാണ്‌ തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക