Image

കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' പ്രസിദ്ധീകരണത്തിന് ഒരുങ്ങി

വറുഗീസ് പോത്താനിക്കാട് Published on 09 July, 2017
കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' പ്രസിദ്ധീകരണത്തിന് ഒരുങ്ങി
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' എന്ന ന്യൂസ് ബുള്ളറ്റിന്‍ ടീം ഈ വര്‍ഷവും സജീവമായി. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്റര്‍ ഫാ. വറുഗീസ് എം. ഡാനിയേല്‍ അറിയിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 

കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ പൂര്‍ണ്ണ സജ്ജമാക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെ തന്നെ പ്രിന്റ് എഡീഷനായും സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനു വേണ്ടി ലിന്‍സി തോമസ് ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നു. റവ.ഫാ. ഷിബു ഡാനിയല്‍, വര്‍ഗീസ് പോത്താനിക്കാട്, ഫിലിപ്പോസ് ഫിലിപ്പ്, യോഹന്നാന്‍ ശങ്കരത്തില്‍, ഈപ്പന്‍ മാത്തന്‍, ഫിലിപ്പ് തങ്കച്ചന്‍, സുനോജ് തമ്പി എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നത്. 

ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും ഉണ്ട്. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ നന്നായി എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്റ് ചെയ്യാനുമാണ് തീരുമാനമെന്ന് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു.

 കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിലാഴ്ന്നുമ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം അംഗങ്ങളുടെ പ്രയത്‌നഫലമാണ് കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന ന്യൂസ് ലെറ്റര്‍.
കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതില്‍ ഉയര്‍ന്നു വരുന്നുണ്ട്. 

 ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹരമായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഒരു സ്മരണികയായി ക്രോണിക്കിള്‍ മാറും. കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ ഈ പ്രത്യേക പതിപ്പ് സൂക്ഷിച്ച് വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്ന കാഴ്ചയ്ക്കു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഫറന്‍സ് സാക്ഷിയാണ്. 

വിവരങ്ങള്‍ക്ക്:
ലിന്‍സി തോമസ് (ചീഫ് എഡിറ്റര്‍)- (551)-486-7373 
കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' പ്രസിദ്ധീകരണത്തിന് ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക