Image

വിരഹവേദന (കവിത: സിസിലി)

Published on 09 July, 2017
വിരഹവേദന (കവിത: സിസിലി)
നിമിഷ നേരത്തില്‍പോയ് മറയും
അഹങ്കാരത്തിനലങ്കാരമല്ലോ
ഓര്‍ത്താല്‍ ജീവിതമീയൂഴിയില്‍.
ദിനംതോറും മൃത്യു കാണുന്ന മര്‍ത്യന്‍
സമ്പത്തില്‍ കണ്ണുനട്ട് ചിരം ജീവിക്കാന്‍ വെമ്പുന്നത്
വിഡ്ഢിത്ത'മെന്നേ ചൊല്ലേണ്ടൂ
ഒന്നും പകരം വയ്ക്കാനാവില്ലായുസ്സിനായി
വന്നു വിളിച്ചാല്‍ കൂടെപ്പോകാതെ വയ്യ.
പണവും പത്രാസുമുണ്ടെന്നാകിലും
ഒന്നുമേ കാണാതെ കണ്ണുകളടച്ച്
ആരോരും കൂടെ പോവാനില്ലാതെ
ഒറ്റക്ക് ഒരുനാള്‍ പോവേണ്ട യാത്ര.
വിരഹവേദനയറിയുന്നുണ്ടാവുമോ
ആകിടപ്പില്‍ ആരോട് ചോദിക്കാന്‍?
അറിയുന്നോര്‍ പോകുന്നില്ല,പോകുന്നോര്‍ പറയുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക