Image

അന്ധനായ ഒരു സംഗീതഗന്ധര്‍വന്‍ (ജോസ് പിന്റോ സ്റ്റീഫന്‍)

Published on 09 July, 2017
അന്ധനായ ഒരു സംഗീതഗന്ധര്‍വന്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
വെറും പതിനാല് വയസ്സുമാത്രം പ്രായമുള്ള മാത്യു വെറ്റാക്കര്‍ എന്ന സംഗീതജ്ഞനെ സംഗീത ഗന്ധര്‍വന്‍ എന്ന് ഇതുവരെ ആരും വിളിച്ചിട്ടില്ല. എന്നാല്‍ ആ കൗമാര പ്രായക്കാരന്റെ സംഗീതവൈഭവം ആസ്വദിച്ചറിയാന്‍ രണ്ടു പ്രാവശ്യം അവസരം ലഭിച്ച ഞാന്‍ അങ്ങനെയൊരു ബഹുമതി മാത്യുവിന് നല്‍കാന്‍ ആഗ്രഹിക്കുന്നു.

ജനിച്ച് അധികം നാളുകള്‍ കഴിയുംമുമ്പുതന്നെ അന്ധനായി മാറിയ മാത്യുവിന്റെ ജീവിതത്തില്‍ വിഴിത്തിരിവായി മാറിയത് മൂന്നാമത്തെ പിറന്നാളിനു മുത്തച്ഛന്‍ സമ്മാനമായി നല്‍കിയ ചെറിയ കീബോര്‍ഡാണ്. അവന് സംഗീതം നന്നായി വഴങ്ങും എന്നു മനസ്സിലാക്കിയ മാതാപിതാക്കള്‍ അന്ധരേയും കാഴ്ചശക്തി കുറവുള്ളവരേയും സംഗീതം പഠിപ്പിക്കുന്ന പ്രത്യേക സ്കൂളുകളില്‍ ചേര്‍ത്ത് അവനെ സംഗീതം പഠിപ്പിച്ചു.

അമേരിക്കയില്‍ പ്രമുഖ നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലും സംഗീതത്തിലുള്ള മാസ്മരിക കഴിവുകള്‍കൊണ്ട് കാണികളെ വിസ്മയിപ്പിച്ച മാത്യുവിന് കിട്ടിയ അവാര്‍ഡുകളും പുരസ്കാരങ്ങളും നിരവധിയാണ്.

https://www.youtube.com/watch?v=qCuQkENbsgc&t=11s ഈ വീഡിയോയില്‍ നിന്നും താഴെക്കാണുന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. നമ്മുടെയൊക്കെ സമ്മേളനങ്ങളില്‍ മാത്യുവിന് അവസരം കൊടുക്കാന്‍ നമുക്ക് ശ്രമിക്കാം. https://www.matthewwhitaker.net/
അന്ധനായ ഒരു സംഗീതഗന്ധര്‍വന്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക